ലിപിയുടെ കാര്യം വിട്ടുകഴിഞ്ഞാൽ അറബിമലയാളം എന്നത് മലയാളത്തിന്റെ ഒരു വരമൊഴിഭേദമായിരുന്നു. മണിപ്രവാളമ്പോലെ ഒരു സങ്കരഭാഷ. ഇതുപോലെ മണിപ്രവാളവും മറ്റു ഭാഷകളിലും ഉണ്ടായിരുന്നു അസീസ്.എന്തായാലും അറബിമലയാളസാഹിത്യം മലയാളത്തിന്റെ സമ്പത്തുതന്നെയാണ്. അറബിമലയാളത്തിലെ സുപ്രധാനമായ കൃതി, മുഹ്‌യുദ്ദീൻ മാല ഇപ്പൊത്തന്നെ ഗ്രന്ഥശാലയിലുണ്ട്, മലയാളലിപിയിൽ. ലിപിപാരമ്പര്യത്തെ മാറ്റിനിർത്തി അറബിമലയാളത്തെ എടുക്കുന്നതിൽ ഔചിത്യക്കേടുണ്ടെങ്കിലും എല്ലാ മലയാളിക്കും ലഭ്യമാകേണ്ടതാണ് ഈ ഉള്ളടക്കങ്ങൾ എന്നതുകൊണ്ട് മലയാളലിപിയിൽത്തന്നെയായിരിക്കണം ഗ്രന്ഥശാലയിലെ കൃതികൾ.

പിൽക്കാലത്ത് വേണ്ട പ്രാധാന്യം ലഭിക്കാതെപോയ ഈ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് അറബിമലയാളം ലിപിയിൽ മറ്റൊരു പതിപ്പുകൂടി ഉണ്ടാക്കുന്നത് ഉചിതമായിരിക്കും. അറബിൿ യൂനികോഡ് അതുമായി ബന്ധപ്പെട്ട പരമാവധി ലിപിവൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ട് അറബിമലയാളം എഴുതാൻ ബുദ്ധിമുട്ടുണ്ടാവില്ല (മലയാളത്തിലെഴുതാനാ പ്രശ്നം). ഇതിനുപറ്റിയ ഒരു കീബോർഡ് നിർമ്മിച്ചാൽ നല്ലതായിരുന്നു.

റസിമാൻ പറഞ്ഞതുപോലെ, അറബിമലയാളം djvu-കൾ ഗ്രന്ഥശാലയിലെത്തട്ടെ. നല്ലൊരു വിക്കിസമൂഹം ഉണ്ടാക്കിയെടുക്കാനായാൽ വിജയിക്കും. ഗ്രന്ഥശാലയ്ക്കുമേലുള്ള ചില അനാവശ്യമായ ദൂഷണങ്ങൾ ഒഴിവാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
---------- Forwarded message ----------
From: .AbdulAzeez_അബ്ദുല്‌അസീസ്. <azeeznm@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Mon, 22 Oct 2012 17:01:23 +0530
Subject: Re: [Wikiml-l] അറബിമലയാളം
http://en.wikipedia.org/wiki/Arwi
തമിഴിലും ഇതെ സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്

2012/10/22 manoj k <manojkmohanme03107@gmail.com>
ടൈപ്പ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കില്‍ മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കില്‍ സ്കാന്‍ ചെയ്ത് djvu നിര്‍മ്മിക്കാന്‍/ സഹായിക്കാന്‍ ഞാന്‍ സന്നദ്ധമാണ്.

2012, ഒക്ടോബര്‍ 22 3:37 am ന്, Raziman T V <razimantv@gmail.com> എഴുതി:

ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം
തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്.
മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും എഴുതപ്പെട്ടിട്ടുണ്ടാകുക.
ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ
(ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ
ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ
നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം
ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ
പക്ഷം.

ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട്
ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി ലിപിയിൽ
ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്.
ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ്
എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്,
കൂടുതലറിയാൻ http://en.wiktionary.org/wiki/%DA%86 നോക്കുക. ഇങ്ങനെ
ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ
താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ

-റസിമാൻ

2012/10/22 manoj k <manojkmohanme03107@gmail.com>:
> അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ്  എനിക്ക്
> മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന്  യൂണിക്കോഡ്
> കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ.
>
> 2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel <fuadjaleel@gmail.com> എഴുതി:
>
>> അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ
>> കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?
>>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)

http://www.allahone.info



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l