കവാടങ്ങൾ പരിപാലിക്കണം എങ്കിൽ ആ വിഷയത്തിൽ താല്പര്യമുള്ള ധാരളം ഉപയൊക്താക്കൾ വേണം. അതിനു പുറമേ കവാടത്തിന്റെ താളിൽ ചെയ്യുന്ന കാര്യങ്ങൾ പുറം ലോകത്ത് എത്തുകയും വെണം. എന്നാലെ നമ്മൾ കവാടം താളിൽ  ചെയ്യുന്ന പണികൾ പുറത്ത് ആളുകൾ കാണൂ. ഒരു സമയത്ത് ജ്യോതിശാസ്ത്രം, ജീവശാസ്ത്രം എന്നീ കവാടങ്ങൾ സജീവമായി പുതുക്കിയിരുന്നു.  പക്ഷെ പിന്നീട് അത് നിന്നുപോയി.

കവാടങ്ങളിൽ ഇങ്ങനെ ഒരു പ്രശ്നം ജ്യോതിശാസ്ത്ര കവാടത്തിൽ സജീവമായി ഇടപ്പെട്ടിരുന്ന റസിമാൻ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ നിർജീവമായി പോകുന്ന കവാടങ്ങൾക്ക് സ്റ്റാറ്റിക്ക് താൾ ഉണ്ടാക്കുക എന്ന ഒരു നിർദ്ദേശം റസിമാൻ മുൻപോട്ട് വെച്ചിരുന്നു. ആ നിർദ്ദേശം പരിഗണിക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു,

2012/2/2 shaji arikkad <shajiarikkad@gmail.com>
ജ്യോതിശാസ്ത്രം കവാടം താളിൽ കാര്യമായ ഇടപെടലുകളൊന്നും കാണുന്നില്ല.
ആർക്കും വേണ്ടാതായോ? 4 ഓഗസ്റ്റ് 2010 നു ശേഷം സംവാദവുമില്ല. ചിത്രം,
വാർത്ത എന്നിവയിൽ ഞാൻ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. തെറ്റുകളുണ്ടെങ്കിൽ
പറയുക. ചരിത്രരേഖ തുടങ്ങുന്നു. അഭിപ്രായം പറയുമല്ലോ. ആരെങ്കിലും
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l