"മലയാളം ഭാഷയ്ക്ക് ഇതിൽ ഒരു അന്യായമായ അഡ്വാന്റേജുണ്ട്. വാക്കുകളുടെ എണ്ണം ഒന്നാണെങ്കിലും താളിന്റെ ബൈറ്റുകൾ ഇംഗ്ലീഷുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളത്തിന് കൂടുതലാണ്.  ഇപ്പോൾ തന്നെ കാറ്റല ഭാഷയാണ് ഇംഗ്ലീഷിനേക്കാൾ ഈ പട്ടികയിൽ മുന്നിൽ. മലയാളത്തിനും അത് സാധിക്കും"

ഇങ്ങയെയും മത്സരിക്കണോ?

ജോർജുകുട്ടി

Date: Sun, 20 Jan 2013 15:07:44 +0800
From: drajay1976@yahoo.com
To: wikiml-l@lists.wikimedia.org
Subject: [Wikiml-l] എല്ലാ ഭാഷയിലും വേണ്ട ലേഖനങ്ങളുടെ പട്ടിക.

എല്ലാ ഭാഷയിലും ആവശ്യമായ ലേഖനങ്ങളുടെ പട്ടിക അനുസരിച്ചുള്ള സ്ഥാനനിർണ്ണയത്തിൽ മലയാളം വിക്കിപ്പീഡിയ ജനുവരി മാസത്തെ കണക്കനുസരിച്ച് നാൽപ്പത്തി രണ്ടാം സ്ഥാനത്താണ്. നമുക്ക് ഈ പട്ടികയിൽ നല്ല മുന്നേറ്റം നടത്താൻ സാധിക്കും എന്ന് തോന്നുന്നു.

1. മലയാളത്തിൽ ഇല്ലാതിരുന്ന 32 ലേഖനങ്ങൾക്ക് ഈ മാസം ഇതുവരെ സ്റ്റബുകൾ സൃഷ്ടിക്കപ്പെട്ടു.
2. ഇനി വേണ്ടത് സ്റ്റബുകളെ വികസിപ്പിക്കുകയാണ്. 10k -ൽ താഴെ വലിപ്പമുള്ള താളുകളെ ഈ പട്ടികയിൽ സ്റ്റബായാണ് കണക്കാക്കുന്നത്. 10-30k വരെ വലിപ്പമുള്ളവ ആർട്ടിക്കിളുകളായും 30k-ൽ കൂടുതൽ വലിപ്പമുള്ളവയെ ബൃഹത്തായ ആർട്ടിക്കിളുകളായും കണക്കാക്കുന്നു.
3. മലയാളം ഭാഷയ്ക്ക് ഇതിൽ ഒരു അന്യായമായ അഡ്വാന്റേജുണ്ട്. വാക്കുകളുടെ എണ്ണം ഒന്നാണെങ്കിലും താളിന്റെ ബൈറ്റുകൾ ഇംഗ്ലീഷുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളത്തിന് കൂടുതലാണ്. ഇപ്പോൾ തന്നെ കാറ്റല ഭാഷയാണ് ഇംഗ്ലീഷിനേക്കാൾ ഈ പട്ടികയിൽ മുന്നിൽ. മലയാളത്തിനും അത് സാധിക്കും.
4. ഈ പട്ടികയിലെ ബൃഹത്തായ താളുകൾ 80-ഓളമാണ് ഇപ്പോൾ മലയാളത്തിലുള്ളത്. ഇതിനെ 900 ആക്കുകയാണെങ്കിൽ ഇപ്പോഴത്തെ സ്ഥിതി വച്ച് മലയാളം ഒന്നാം സ്ഥാനത്തെത്തും.

ഒത്തുപിടിച്ചാലോ? 

അജയ്

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l