പുതുതായി അംഗത്വമെടുക്കുന്നവർക്ക് മലയാളം വിക്കിയിൽ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല. അങ്ങനെയുള്ളവർ കോമൺസിൽ അപ്‌ലോഡ് ചെയ്യുക. കോമൺസ് അപ്‌ലോഡ് ലിങ്ക് ഇവിടെ. http://commons.wikimedia.org/wiki/Commons:Upload

ചിത്രം ചേർക്കുമ്പോൾ തക്കതായ ലൈസൻസ് ചേർക്കാനും  {{Malayalam loves Wikimedia event}}  എന്ന ടാഗ് ചേർക്കാനും ദയവായി ഓർക്കുക.

വിക്കിയിലേക്ക് ചേർക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുള്ളവർ ചിത്രങ്ങൾ ഫ്ലിക്കറിലേക്ക് അപ്‌ലോഡ് ചെയ്ത് ലൈസൻസ് സ്വതന്ത്രമാക്കുക. അതിനു് ശേഷം ഈ ലിസ്റ്റിലേക്ക് ഒരു മെയിൽ അയക്കുക. മലയാളം വിക്കിയുടെ സജീവപ്രവർത്തകർ ആരെങ്കിലും അതു് കോമൺസിലെക്ക് മാറ്റും.

പദ്ധതി വിജയകരമായി മുന്നേറുന്നു. ഇതിനകം അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 190 കവിഞ്ഞു.

ഷിജു

2011/4/4 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>
30 ചിത്രങ്ങളോളം മലയാളം വിക്കിയിലും, 10ൽ താഴെ ചിത്രങ്ങൾ വിക്കി കോമൺസിലും അപ്പ്ലോഡ് ചെയ്തിട്ടുണ്ട്.
വിക്കി കോമൺസിൽ ഇട്ട പടങ്ങൾക്ക് പലതിലും {{Malayalam loves Wikimedia event}} എന്ന് ചേർക്കാൻ മറന്നിട്ടുണ്ട്.
ചിത്രങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് എഴുതി ചേർക്കുന്നതാണ്.
ഇനിയും ഒരു 60 പടങ്ങൾ കൂടെ കയറ്റി സെഞ്ച്വറി അടിക്കണമെന്നാണ് ആഗ്രഹം.
അതിനുള്ളതും അതിലധികവും ചിത്രങ്ങൾ കൈയ്യിലുണ്ട്.
നിശ്ചിത തീയതിക്കുള്ളിൽ പറ്റുമോ എന്ന് നോക്കട്ടെ.

കുഴപ്പങ്ങൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ വേണ്ട നിർദ്ദേശങ്ങൾ തരുമല്ലോ.

-നിരക്ഷരൻ


2011/4/4 Shiju Alex <shijualexonline@gmail.com>
വിക്കിപീഡിയയിലേക്ക് സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ സംഭാവന ചെയ്യുന്നതിനായി വിക്കിയെ സ്നേഹിക്കുന്ന എല്ലാ മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തൊടെ തുടങ്ങിയ മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി വമ്പിച്ച ആരംഭം കുറിച്ചിരിക്കുന്നു. 126 സ്വതന്ത്ര ചിത്രങ്ങൾ ആണു് ഇതിനകം  ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയിൽ ചേർക്കപ്പെട്ടു കഴിഞ്ഞത്. ഇത് വരെ അപ്‌ലോഡ് ചെയ്യപ്പെട്ട വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ  ഇവിടെ (http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April) കാണാം.

ഇതു വരെ ചെർക്കപ്പെട്ട ചിത്രങ്ങളിൽ ഭൂരിപക്ഷവും മറുനാടൻ മലയാളികളുടെ സംഭാവന ആണു്. മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു  എന്ന പദ്ധതിയുടെ പ്രധാന ഉദ്ദേശം കേരളത്തിൽ നിന്നുള്ള സംഭാവന കൂട്ടുക എന്നതാനു്. അതിനാൽ ഇപ്പോൾ കേരളത്തിൽ താമസിക്കുന്നവരുടെ സഹകരണം ഇക്കാര്യത്തിൽ അഭ്യർത്ഥിക്കുന്നു. 

താഴെ കാണുന്ന 2 സ്ഥലത്ത് നിങ്ങൾക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം:
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event}} എന്ന ടാഗും ചേർക്കുക. ഈ പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ എളുപ്പം കണ്ടെത്താൻ ഇത് സഹായിക്കും.



ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l