ഇതിലും അടി ഉണ്ടാക്കാനാണോ എല്ലാവരുടെയും ശ്രമം ????

2011/6/4 Praveen Prakash <me.praveen@gmail.com>
മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ തങ്ങളുടേതെന്ന് വരുത്തുന്നതുപോലെ തന്നെ തെറ്റായ പ്രവർത്തിയാണ് "വിക്കിമീഡിയ പ്രവർത്തകർക്കുവേണ്ടിയെന്ന മട്ടിൽ അന്യായ വാദങ്ങൾ ഉന്നയിക്കുന്നതും". രണ്ടും നിരുത്സാഹപ്പെടുത്തേണ്ടതാണ്.

ഇങ്ങനെ ആയിരുന്നു വാക്യം. ഇത്ര പറഞ്ഞിട്ടും അത് തിരിച്ചാണ് മനസ്സിലാകുന്നതെങ്കിൽ ഞാനെന്ത് ചെയ്യാൻ!

ഡി.എ.കെ.എഫ്. മുൻകൈയെടുത്തു നടത്തുന്ന പഠനശിബിരത്തിനെ കുറിച്ചുള്ള അറിയിപ്പിൽ കണ്ണൂരെ വിക്കിമീഡിയ സംഗമവും ഡി.എ.കെ.എഫിന്റെ മുൻകൈയാലാണ് നടക്കുന്നതെന്ന ഒരു ധ്വനി എനിക്കനുഭവപ്പെട്ടിരുന്നു. "ആ കുറിപ്പിൽ അങ്ങനെ ഒരു ധ്വനിയുണ്ടെങ്കിൽ അത് തെറ്റായിരിക്കണം" എന്ന് പറഞ്ഞത് മാത്രമായിരിക്കും ഡി.എ.കെ.എഫിനെതിരെയുള്ള എന്റെ വാക്കുകൾ.

മെയിലുകളുടെ ഡൈലി ഡൈജസ്റ്റാണോ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്? :)

എന്തായാലും ഇതിൽ ഇനി എന്റെ ഭാഗത്തുനിന്ന് അല്പം പോലും വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നന്ദി.

പ്രവീൺ


2011/6/3 Sivahari Nandakumar <sivaharivkm@gmail.com>
ഡി.എ.കെ.എഫോ, വേറെ ആരെങ്കിലുമോ പഠനശിബിരം നടത്താൻ തീരുമാനിച്ചത് വിക്കിപീഡിയരുടെ സമ്മതത്തോടെയാണോ എന്നു ആരോ ശിവഹരി എന്നൊരു വ്യക്തിയെ വിളിച്ച് ചോദിച്ചു എന്നതാണ് അന്യായവാദമെന്ന് പറഞ്ഞത്. മെയിലിൽ അതിനു മുമ്പത്തെ മെയിലിൽ നിന്ന് ക്വോട്ട് ചെയ്ത ഭാഗം കൂടി കാണുമല്ലോ.

ഇത് സംഭവിച്ചതാണ്. വെറുതെ പറഞ്ഞതല്ല. അന്യായവാദവുമല്ല



2011, ജൂണ്‍ 3 1:28 വൈകുന്നേരം ന്, Praveen Prakash <me.praveen@gmail.com> എഴുതി:

2011/6/3 Sivahari Nandakumar <sivaharivkm@gmail.com>
പ്രവീണ്‍,

11 ന് മുമ്പ് ഈ പരിപാടി നടത്തുവാന്‍ തീരുമാനിച്ചത് 11 ലെ പരിപാടിക്ക് കൂടുതല്‍ പ്രചാരം നല്‍കാനുദ്ദേശിച്ചുകൂടിയാണ്. ജൂണ്‍ 4 ലെ പരിപാടിയില്‍ പങ്കെടുക്കുന്നവരോട് 11 ലെ പരിപാടിയെക്കുറിച്ച് പറയാമെന്നും അങ്ങനെ താല്പര്യമുള്ളവര്‍ 11 ലെ പരിപാടിക്ക് പങ്കെടുക്കട്ടെ എന്നും കരുതി. ഇതാണ് 11 ലെ പരിപാടിക്ക് മുന്നോടിയായി എന്നത് കൊണ്ടുദ്ദേശിച്ചത്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുത്.

ആശയം വ്യക്തമാക്കിയതിനു നന്ദി. ക്ഷമിക്കുക, കണ്ണൂരിലെ പരിപാടിയ്ക്ക് മുന്നോടിയാണെന്നും അതുപോലെ അനുബന്ധമാണെന്നും പറഞ്ഞത് അക്ഷരാർത്ഥത്തിലാണ് ഞാനെടുത്തത്. ഞാനറിഞ്ഞിടത്തോളം ഡി.എ.കെ.എഫ്. കണ്ണൂരെ പരിപാടിയുടെ ചർച്ചാഘട്ടത്തിലൊന്നും പങ്കെടുത്തിരുന്നില്ല. (ചർച്ചകൾ കണ്ടുവെന്നല്ലാതെ ഞാനും പങ്കെടുത്തിട്ടില്ല) അനുബന്ധമായോ മുന്നോടിയായോ പരിപാടികൾ ആസൂത്രണം ചെയ്തതായി അറിഞ്ഞിട്ടുമില്ല. സ്വാഭാവികമായും ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനത്തെ നിസ്സാരവത്കരിക്കുന്നതാണെന്ന തെറ്റിദ്ധാരണയുണ്ടായി.

 

"മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ തങ്ങളുടേതെന്ന് വരുത്തുന്നതുപോലെ തന്നെ തെറ്റായ പ്രവർത്തിയാണ് വിക്കിമീഡിയ പ്രവർത്തകർക്കുവേണ്ടിയെന്ന മട്ടിൽ അന്യായ വാദങ്ങൾ ഉന്നയിക്കുന്നതും."

ആരാണ് പ്രവീണ്‍ ഇങ്ങനെ പറഞ്ഞത്. ആരാണ് അന്യായവാദം ഉന്നയിക്കുന്നത്. വിക്കിമീഡിയ പ്രവർത്തര്‍ ഏതെങ്കിലും ഒരു കൂട്ടം ആള്‍ക്കാര്‍ മാത്രമാണോ? അത് നാം ഏല്ലാവരും ചേരുന്നതല്ലേ? എപ്പോഴാണ്  വിക്കിമീഡിയ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ തങ്ങളുടേതെന്ന്  ഇവിടെ വരുത്തിയത്.

ഡി.എ.കെ.എഫോ, വേറെ ആരെങ്കിലുമോ പഠനശിബിരം നടത്താൻ തീരുമാനിച്ചത് വിക്കിപീഡിയരുടെ സമ്മതത്തോടെയാണോ എന്നു ആരോ ശിവഹരി എന്നൊരു വ്യക്തിയെ വിളിച്ച് ചോദിച്ചു എന്നതാണ് അന്യായവാദമെന്ന് പറഞ്ഞത്. മെയിലിൽ അതിനു മുമ്പത്തെ മെയിലിൽ നിന്ന് ക്വോട്ട് ചെയ്ത ഭാഗം കൂടി കാണുമല്ലോ.
 


"കണ്ണൂരിലെ വിക്കിമീഡിയ സംഗമത്തിന് മുന്നോടിയായി, അല്ലെങ്കിൽ അനുബന്ധമായി വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള (?) ഒരു സംഘടന വിക്കിമീഡിയ സംഗമം നടത്തുന്നു എന്നു പറയുമ്പോൾ അത് സ്വാഭാവികമായി ഉണ്ടാകുന്ന തെറ്റിദ്ധാരണ അല്ലെന്നാണ് എന്റെയൊരു തോന്നൽ. ചർച്ചകളിലൊന്നും അങ്ങനെ കണ്ടിട്ടില്ലല്ലോ. അങ്ങനെയെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നാ
ണ് പറഞ്ഞത്."

ഒന്ന് DAKF ന് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് യാതൊരു ചായ്‌വും ഇല്ല.

:) ഇനി ഡി.എ.കെ.എഫ്-ന് രാഷ്ട്രീയ കക്ഷികളോട് താത്പര്യമുണ്ടെങ്കിലും അവർ, മറ്റുള്ളവർ അല്ലെങ്കിൽ സംഘടനയ്ക്ക് പുറത്തുള്ള ആൾക്കാരുൾപ്പെടെയുള്ളവർ ചെയ്ത അധ്വാനത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കാത്തതിനാൽ എനിക്ക് ഒരു പ്രശ്നവുമില്ല. ഡി.എ.കെ.എഫ്. എന്നല്ല ഏതൊരു സംഘടനയും സ്വന്തമായി വിക്കിപഠനശിബിരങ്ങൾ നടത്തുന്നത് പൂർണ്ണമനസ്സാ സ്വാഗതം ചെയ്യുന്നു.
 
രണ്ട് രാഷ്ട്രീയ ചായ്‌വുള്ളതോ, ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയോ വിക്കി പ്രവര്‍ത്തനം / വിക്കി ശില്പശാല നടത്തിയാലും നാം പ്രോത്സാഹിപ്പിക്കണം. അല്ലാതെ അത് നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ക്രഡിറ്റ് തട്ടിയെടുക്കാനാണ് എന്നൊക്കെയുള്ള അപക്വമായ നിലപാടുകള്‍ എടുത്ത് നിരുത്സാഹപ്പെടുത്തരുത്.

വിക്കിമീഡിയ സംരംഭങ്ങൾക്കായും കണ്ണൂരിലെ വിക്കിമീഡിയ ഉപയോക്താക്കളുടെ സംഗമം പോലുള്ള പരിപാടികൾക്കായും, ചിലപ്പോൾ രാവും പകലും കഷ്ടപ്പെടുന്ന ആൾക്കാർക്ക് ആകപ്പാടെ ലഭിക്കുന്നത് അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ലഭിക്കുന്ന വ്യക്തിപരമായ അഭിമാനമാണ്. അവ ലംഘിക്കുന്ന വാക്കുകൾ അശ്രദ്ധകൊണ്ടു പോലും പ്രയോഗിക്കാതിരിക്കേണ്ടതാണ് എന്നെന്റെ അഭിപ്രായം. അത്രയെങ്കിലും നന്ദി അവർ അർഹിക്കുന്നുണ്ട്. അത്തരം പരിപാടികളെക്കുറിച്ച് പറയേണ്ടിവരുമ്പോൾ ആൾക്കാരുടെ ഏതെങ്കിലും സംഘടനാംഗത്വത്തെക്കുറിച്ചൊന്നും യാതൊരു തെറ്റിദ്ധാരണയും ഉണ്ടാക്കാത്തവിധത്തിലുള്ള പദങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം. 

 

ജൂണ്‍ നാലിലെ പരിപാടി ഡി.എ.കെ.എഫും എറണാകുളം പബ്ലിക്ക് ലൈബ്രറിയും ഒരുമിച്ചാണ് സംഘടിപ്പിക്കുന്നത്. എറണാകുളത്തും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ പ്രവര്‍ത്തകരും എത്തിച്ചേരണം. പരമാവധി അളുകളെ അറിയിക്കണം.

എന്റെ പഴയ കുറിപ്പിനു പൂർണ്ണമായ വിശദീകരണം ആയിട്ടുണ്ട്. നന്ദി. വിക്കിപീഡിയ പഠനശിബിരത്തിന് എന്റെ ആത്മാർത്ഥമായ ആശംസകൾ
പ്രവീൺ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh
surat, gujarat
09558711710