മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി 13-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1220 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ, മലയാളം വിക്കിയിൽ

നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ മറക്കരുത്. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ Additional info എന്നയിടത്തും കോമണിസ്റ്റ് ടൂൾ ഉപയോഗിക്കുന്നവർ ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia event}} എന്ന ഫലകം ടൈപ്പ് ചെയ്താൽ മതിയാലും. 

ചിത്രം ഉചിതമായ വർഗ്ഗത്തിൽ ചേർക്കുകയും ഉചിതമായ (മലയാളം/ഇംഗ്ലീഷ്) വിക്കിപീഡിയ താളിൽ ചേർക്കുകയും ചെയ്യുന്നതും നല്ലതാണ്. ചെടികൾ, മൃഗങ്ങൾ എന്നിവയ്ക്ക് അവയുടെ ശാസ്ത്രീയ നാമമാണ് വർഗ്ഗമായി ചേർക്കേണ്ടത്. ശാസ്ത്രീയ നാമം അറിയില്ലെങ്കിൽ Generic ആയ വർഗ്ഗം, അതായത് Unidentified plant, Unidentified mushroom, Unidentified birds, Turtle, Tiger എന്നിവ ഒക്കെ ചേർക്കാവുന്നതാണ്. ശരിയായ വർഗ്ഗമോ, ശരിയായ വിവരണമോ ശരിയായ താളിൽ ഉൾപ്പെടുത്തലോ ഇല്ലെങ്കിൽ ചിത്രത്തിന് ശരിയായ പ്രയോജനം കിട്ടില്ലെന്ന് എല്ലാവർക്കും ഇതിനോടകം മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

ഇനിയുള്ള ദിവസങ്ങളിൽ നമുക്ക് നമ്മുടെ ചിത്ര ശേഖരം 1,500 കടപ്പിക്കുന്നതിനും അതിൽ കേരളത്തിനകത്തുനിന്നുള്ള ചിത്രങ്ങൾക്ക് പ്രാതിനിധ്യം കൂട്ടുന്നതിനും ശ്രമിക്കാം. നമ്മുടെ ആചാരങ്ങൾ, ഭക്ഷണങ്ങൾ, സ്ഥലങ്ങൾ, പ്രധാനപ്പെട്ട വ്യക്തികൾ, കെട്ടിടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ഒക്കെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക.

പദ്ധതി ലോക വിക്കിപീഡിയയ്ക്ക് തന്നെ അസൂയാർഹമായ വിജയം ആകാൻ നമുക്കൊത്തൊരുമിച്ച് പ്രയത്നിക്കാം.

- ശ്രീജിത്ത് കെ.