{{കൈ}} അനൂപൻ
ഏജന്റ് ജാദു ഇദ്ദേഹത്തിന്റെ വകയായിരുന്നോ? അങ്ങനെയെങ്കിൽ വിക്കിപീഡിയയുടെ ഈ പരിപാടിയിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തണമായിരുന്നു. അനൂപനോട് ഞാനും യോജിക്കുന്നു...

രാജേഷ് കെ...



2012/12/15 Anoop Narayanan <anoop.ind@gmail.com>
മലയാളം വിക്കിപീഡിയയുടെ എറണാകുളത്തെ പത്താം വാർഷികാഘോഷ വേളയിൽ അതിഥികളിൽ ഒരാളായി പ്രകാശ് ബാരെയും പങ്കെടുക്കുന്നുണ്ടെന്ന് വിക്കിപീഡിയ താളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഇതേക്കുറിച്ച് ഞാൻ വിക്കിമീഡിയ എന്ന ഗൂഗ്‌ൾ + കമ്യൂണിറ്റിയിൽ രേഖപ്പെടുത്തിയ കമന്റ് ഇവിടെയും  ചേർക്കുന്നു.

ഈ പരിപാടിക്ക് എല്ലാ വിജയാശംസകളും നേരുന്നു.

ഒപ്പം എന്റെ ചില സന്ദേഹങ്ങൾ കൂടി പങ്കു വെക്കട്ടെ. സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികാഘോഷ വേളയിൽ, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ പൂർണ്ണമായി ഹനിക്കുന്ന ഏജന്റ് ജാഡു പോലെയുള്ള കമ്പനികളുടെ തലവനായ പ്രകാശ് ബാരെയെ ക്ഷണിച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യും എന്ന് ചാനൽ ചർച്ചകളിലും മറ്റും ഘോരഘോരം പ്രസംഗിച്ച് അതിനായി പോലീസിനെയും നമ്മുടെ സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യക്തിക്ക് സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികത്തിൽ എന്താണു  പങ്കാണു വഹിക്കാനാകുക?

പ്രകാശ് ബാരെയെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിലുള്ള എന്റെ വ്യക്തിപരമായ എതിർപ്പു് ഇവിടെ രേഖപ്പെടുത്തുന്നു.

ഈ വിഷയത്തിലുള്ള നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിയുവാൻ താല്പര്യമുണ്ട്.

അനൂപ്


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l