അങ്ങനെയൊരു ഭാഗം ഉണ്ടോ ? കൃതി ഓഫ്ലൈനായി ഒരു യൂസർ ടൈപ്പ് ചെയ്ത് കയറ്റിയതാണ്. താങ്കളുടെ കൈയ്യിൽ പുസ്തകം ഉണ്ടെങ്കിൽ സ്കാൻ ചെയ്ത് ചേർക്കാമോ ? പ്രൂഫ് റീഡ് ചെയ്യാൻ ഉപകരിക്കും.

 
ജാതിക്കുമ്മി എന്റെ കൈവശമുണ്ട്. ഈ ഭാഗം പുസ്തകത്തിലെ 141 ശ്ലോകങ്ങളിലില്ല. ഞാൻ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം.

പല സ്ഥലത്തും ഉദ്ധരിച്ചു കാണാറുള്ള ഒരു ഭാഗമാണിത്. ശരിക്കും ഇങ്ങനെയൊരു ഭാഗമുണ്ടോ എന്ന് എനിക്കും അറിയില്ല. പക്ഷേ ഇതു നോക്കൂ.
_____________________________‌‌‌‌‌‌‌‌
" ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു."
(പ്രഭാഷക‌ന്‍ 11:1)


2012/12/27 Adv. T.K Sujith <tksujith@gmail.com>
സൃഷ്ടിയുടെ അവകാശം സൃഷ്ടാവിന് തന്നെയാണ്.
പക്ഷേ, തന്റെ കൃതികള്‍ വെളിച്ചം കാണുന്നതിനുള്ള വ്യഗ്രതയില്‍ ഏതാണ്ടെല്ലാ സൃഷ്ടാക്കളും,
തങ്ങളുടെ കുഞ്ഞിനെ കരാര്‍ പ്രകാരം വില്‍ക്കുന്നുണ്ട്. എഴുത്തുകാരുടെ നിസ്സഹായാവസ്ഥ ഈ സാഹചര്യത്തില്‍ മുതലെടുക്കപ്പെടുന്നുണ്ടെന്ന് ചുരുക്കം.
ഇവിടെ നിയമം നിസ്സഹായമാകുകയും "കരാര്‍" കാര്യങ്ങള്‍ ഏറ്റെടുക്കയും ചെയ്യുന്നു.

പലപ്പോഴും കരാര്‍ തയ്യാറാക്കുന്നത് പ്രസാധകന്റെ വക്കീലാകും എന്നതിനാല്‍, സൃഷ്ടാവിന് കിട്ടുന്ന പണത്തിന്റെ
കാര്യമൊഴിച്ചാല്‍, അയാള്‍ക്കനുകൂലമായ ഒരക്ഷരം പോലും ആ കരാറില്‍ ഉണ്ടാവില്ല !
അതുകൊണ്ട് ഒരു നിശ്ചിതകാലത്തേക്ക് മിക്കവാറും കൃതികളുടെ പകര്‍പ്പവകാശം പ്രസാധകന് കരാര്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് വാസ്തവം. പലപ്പോഴഉം അത് ആദ്യ പതിപ്പിന്റെ പകര്‍പ്പവകാശം ആയിരിക്കും ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുക. പിന്നീടുള്ള പതിപ്പുകളുടെ പകര്‍പ്പവകാശം സൃഷ്ടാവിന് തന്നെയായിരിക്കും. ആദ്യപതിപ്പിന് കിട്ടുന്ന ഈ അവകാശമാണ്, പകര്‍പ്പവകാശം പ്രസാധകന് എന്ന് വെണ്ടയ്കാ മുഴുപ്പില്‍ അച്ചടിച്ചുവെയ്കാന്‍ പ്രസാധകനെ പ്രേരിപ്പിക്കുന്നത്.

സച്ചിമാഷ് ഇപ്രകാരം ഒപ്പിട്ടിരിക്കുന്ന കരാറുകള്‍ കണ്ടാല്‍ മാത്രമേ അത് വഴി എത്രത്തോളം അവകാശങ്ങള്‍ അടിയറവുവെയ്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയാനാവൂ.

ഇത്തരം കരാറുകളില്‍ നിന്ന് അതിന്റേതായ നിയമപ്രകാരവും വ്യവസ്ഥകള്‍ പ്രകാരവും പിന്‍മാറുവാന്‍ എന്തായാലും സൃഷ്ടാവിന് അവകാശമുണ്ടായിരിക്കും.
പ്രസാധകന്മാരുടെ ഈ ചൂഷണത്തില്‍ നിന്നും വിമുക്തി നേടാന്‍ സെലിബ്രിറ്റികളായ എഴുത്തുകാര്‍ക്കെങ്കിലും കഴിയുന്നതാണ്.
അതിലേക്കെങ്കിലും ഈ ചര്‍ച്ച എത്തട്ടേ...

സുജിത്ത്

>> Subject: Fwd: [FEC] ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്
>> സച്ചിദാനന്ദന്‍ ചോദിക്കുന്നു .
>>
>> ---------- Forwarded message ----------
>> From: Satchid Anandan <satchida@gmail.com>
>> Date: 2012/12/26
>> Subject: Re: [FEC] ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്
>> To: fourth-estate-critique@googlegroups.com
>>
>>
>> ഒരു കാര്യം അറിഞ്ഞാല്‍ നന്നായിരുന്നു. എന്റെ കവിതാസമാഹാരങ്ങള്‍ ഏറെയും ഡീ.
>> സി. ആണ് പ്രസിദ്ധീകരിച്ചത്, അവയില്‍ രണ്ടെണ്ണം ഒഴികെ എല്ലാം ഔട്ട്‌ -ഓഫ്-
>> പ്രിന്റ്‌ ആണ്. എന്നാല്‍ അവയിലെ കവിതകള്‍ എല്ലാം ചേര്‍ത്ത് ഡീ. സി ഒരു
>> പുസ്തകം ഇറക്കിയിട്ടുണ്ട്, അതിന്റെ പുതിയ പതിപ്പുകളില്‍ വരുംകാല കവിതകള്‍
>> ചേര്‍ത്ത് കൊണ്ടു മിരിക്കും ഈ സന്ദ്രഭാതില്‍ ഔട്ട്‌- ഓഫ് -പ്രിന്റ്‌ ആയ
>> ഒറ്റയൊറ്റ  പുസ്തകങ്ങള്‍  എനിക്ക് പകര്‌പ്പവകാശ മുക്തം ആക്കാന്‍  അവകാശം
>> ഉണ്ടോ?ഇതിലെ സാന്കെതികചോദ്യം ഇതാണ്: ഒരു പുസ്തകത്തിന്‌ പകര്‍പ്പവകാശം നാം ഒരു
>> പ്രസാധകന്നു നല്‍കുമ്പോള്‍ ആ പ്രത്യേക സമാഹാര രൂപതിനാണോ നല്‍കുന്നത്, അതോ,
>> അതിലെ ഒറ്റയോട്ട കവിതകള്‍ക്കും അത് ബാധകമാണോ? ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉള്ള
>> ഒരു പ്രശ്നം ആണ്. ഡീ. സി. യുടെ കരാറുകള്‍ പ്രകാരം ആ കവിതകള്‍ വേറെ
>> സമാഹാരങ്ങളില്‍ ഉല്‌പ്പെദുതുഇവാന്‌ ഡീ. സി യൗദെ അനുവാദം വേണം. എന്റെ ധാരണ
>> അങ്ങിനെ ഒരു അവകാശം പ്രസാധകന് ഇല്ലെന്നാണ്. അത് പോലെ വിവര്‍ത്തനങ്ങള്‍
>> നടാത്താന്മ, മറ്റുള്ളവര്‍ നടത്തിയാല്‍ അതിന്റെ പ്രതിഫലത്തിന്റെ ഒരു അംശം
>> കിട്ടാനും ഉല അവകശം, ഇലക്ട്രോണിക്, വീഡി യോ ,ഫിലിം മാധ്യമങ്ങളില്‍ ആ കവിതകള്‍
>> ഉപയോഗിക്കാനുള്ള അവകാശം തുടങ്ങിയവയും കരാറില്‍ ഉണ്ട്. ഞാന്‍ ഇതില്‍ പലതും
>> വെട്ടിക്കലവേട്ടിക്കലയാരുണ്ട്. എന്നാല്‍ ചിലത്
>> വെട്ടിക്കളഞ്ഞിട്ടില്ലായിരിക്കാം .  അപ്പോള്‍ creative commons-ഇന്
>> കൊടുക്കാന്‍ ആയാലും ശരി, വേറെ പഴയ പുസ്തകങ്ങളുടെ പുതു പതിപ്പുകള്‍ മറ്റു
>> പ്രസാധകര്‍ക്ക് നല്‍കാന്‍ ആയാലും ശരി,  തിരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവ
>> ഇറക്കാന്‍ ആയാലും ശരി, എനിക്ക് അവക്കാശം ഉണ്ടോ? (ഉദാഹരണത്തിന് ഇപ്പോള്‍
>> പുരസ്‌കാരം കിട്ടിയ കൃതി ഏതാണ്ട് ഒരു വര്‍ഷം മുന്‍പേ വിറ്റു  തീര്‍ന്നതാണ്,
>> പുതിയ പതിപ്പ് ഇറങ്ങിയിട്ടുമില്ല.)  നമ്മുടെ ഗ്രൂപ്പില്‍ copyright lawyers
>> ഉണ്ടെങ്കില്‍ ഉപദേശം പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ ഒരാള്‍ക്ക്‌ തന്റെ
>> മരണപത്രത്തില്‍ തന്റെ കൃതികള്‍ എല്ലാം തന്നെ മരണശേഷം commons-ഇനു
>> നല്‍കുന്നതായി എഴുതി വെയ്ക്കാന്‍ കഴിയുമോ? അങ്ങിനെ എനിക്ക് ആഗ്രഹം ഉണ്ട്,
>> ഒപ്പം അനുവദനീയം ആണെങ്കില്‍ മാത്രം മറ്റു കൃതികള്‍ നല്‍കുവാനും.ഉപദേശം
>> പ്രതീക്ഷിക്കുന്നു.
>>
>>
>> 2012/12/26 Devadas VM <vm.devadas@gmail.com>
>>> വെള്ളെഴുത്തിന്റെ ശ്രമത്തിന് അഭിനന്ദനങ്ങൾ....
>>>
>>> 2012/12/25 manoj k <manojkmohanme03107@gmail.com>
>>>> നൂറാം വാര്‍ഷികത്തിന്റെ നിറവില്‍  (പണ്ഡിറ്റ് കറുപ്പന്‍) രചിച്ച
>>>> ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്..
>>>>
>>>> വിക്കിഗ്രന്ഥശാലയിലെ ജാതിക്കുമ്മി എന്ന താളില്‍ ഈ കൃതി വായിക്കാം. സജീവ
>>>> വിക്കിഗ്രന്ഥശാല പ്രവര്‍ത്തകനും ബ്ലോഗറുമായ വെള്ളെഴുത്ത് എന്ന ഉപയോക്താവാണ്
>>>> ഈ കൃതി ചേര്‍ത്തത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ വളരെയധികം
>>>> സ്വാധീനിച്ച ഈ കൃതിയുടെ നൂറാം വാര്‍ഷികം ഈ ഡിസംബര്‍ മാസം 29 നു
>>>> ആഘോഷിക്കുന്ന സാഹചര്യത്തില്‍ ഇത് വളരെയധികം സന്തോഷമുണ്ടാക്കുന്ന ഒരു

>>>> കാര്യമാണ്.
>>>>
>>>>
>>>> കൃതിയെക്കുറിച്ച് മലയാളം വിക്കിപീഡിയയില്‍ നിന്നും;

>>>>
>>>> അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ്
>>>> കറുപ്പന്‍ രചിച്ച ഒരു കാവ്യ ശില്‍പ്പമാണ് ജാതിക്കുമ്മി.
>>>> പ്രാധാന്യം : 1905ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും ആദ്യമായി

>>>> അച്ചടിച്ചത് 1912ലാണ്.[1] ശങ്കരാചാര്യാരുടെമനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും
>>>> വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ജാതി വ്യത്യാസത്തിന്റെ അര്‍ത്ഥശൂന്യതയെ

>>>> വ്യക്തമാക്കുന്ന സൃഷ്ടിയായി ഇതു വിലയിരുത്തപ്പെടുന്നു. ആശാന്റെ ദുരവസ്ഥ
>>>> പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുന്‍പ് പ്രസിദ്ധപ്പെടുത്തിയ

>>>> കൃതിയാണിത്.[2]
>>>> “
>>>> കാളിയരയത്തി പെറ്റതല്ലേ
>>>>
>>>> കേളിയേറും വ്യാസമാമുനിയേ
>>>> നാളിക നേത്രയേ ശന്തനു രാജാവും
>>>> വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
>>>> കോളാക്കിയോ തീണ്ടല്‍ ജ്ഞാനപ്പെണ്ണേ

>>>> ”
>>>> അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും
>>>> കൊച്ചിരാജ്യത്തിന്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂര്‍
>>>> പ്രദേശങ്ങളിലും പാടിയും പകര്‍ത്തിയും ഒട്ടേറെപ്പേര്‍ അത്
>>>> ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങള്‍ പാടിക്കളിക്കയും
>>>> ചെയ്തിരുന്നു. കീഴാളജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച പ്രസ്തുതകൃതിയില്‍നിന്നും
>>>> ഉള്‍ക്കൊണ്ട ഉണര്‍വ് അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും അയിത്താചരണങ്ങളെ
>>>> ധീരതയോടെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ‘ജാതിക്കുമ്മി’ ഉണര്‍ത്തിയ
>>>> യുക്തിബോധം കരുത്താര്‍ജിച്ചതിന്റെ ഫലമായിട്ടാണ് ‘കൊച്ചി പുലയമഹാജനസഭ’യുടെ
>>>> ആദ്യസമ്മേളനം എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് ഹൈസ്കൂളില്‍ നടക്കാനിടയായത്.

>>>> ‘‘നിരക്ഷരകുക്ഷികളായ കേരളത്തിലെ പുലയരും അവരെപ്പോലുള്ള മറ്റു
>>>> നിര്‍ഭാഗ്യവാന്മാരും ‘ജാതിക്കുമ്മി’യിലെ പല ഭാഗങ്ങളും അക്കാലത്തിനിടക്ക്
>>>> ഹൃദിസ്ഥമാക്കിയിരുന്നു. എന്നുമാത്രമല്ല, സനാതനികള്‍ ഹരിനാമകീര്‍ത്തനങ്ങളും
>>>> സന്ധ്യാനാമാദികളും ചൊല്ലുംപോലെ എന്നും രാത്രികാലങ്ങളില്‍ തങ്ങളുടെ
>>>> കുടിലുകള്‍ക്കകത്തിരുന്ന് അവരത് പാടിരസിക്കുകയും പതിവായിരുന്നു.
>>>> ‘ജാതിക്കുമ്മി’ അത്രയേറെ ജനസ്വാധീനം ആര്‍ജിച്ചശേഷമാണ് ‘ദുരവസ്ഥ’

>>>> പ്രത്യക്ഷപ്പെട്ടതുതന്നെ.’’ എന്നിങ്ങനെ ജാതിക്കുമ്മിയുടെ സാമൂഹ്യ
>>>> പ്രാധാന്യത്തെക്കുറിച്ച് ടി.കെ.സി. വടുതല രേഖപ്പെടുത്തിയിട്ടുണ്ട്.[3]
>>>> ഉള്ളടക്കം : ‘അമ്മാനക്കുമ്മി’ എന്ന നാടന്‍ശീലില്‍ 141 പാട്ടുകളാണ്
>>>> ‘ജാതിക്കുമ്മി’യിലുള്ളത്. അതീവ ലളിതമായ ഭാഷയില്‍ കുമ്മിപ്പാട്ടിന്റെ തനി
>>>> ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിര്‍വഹിച്ചത്. ആദിശങ്കരന്റെ
>>>> അനുഭവത്തെ പരാമര്‍ശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ
>>>> തൊഴാന്‍പോകുന്ന ശങ്കരാചാര്യര്‍ക്ക് ഒരു പറയ സമുദായത്തില്‍പ്പെട്ട
>>>> രണ്ടുപേര്‍ മാര്‍ഗതടസം ഉണ്ടാക്കുന്നു. തുടര്‍ന്നുള്ള സംഭാഷണത്തിലൂടെയാണ്

>>>> ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും
>>>> പറിച്ചെറിഞ്ഞെങ്കില്‍ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം
>>>> നല്‍കിയാണ് കൃതി അവസാനിക്കുന്നത്.[4] ആത്മാവാണോ ശരീരമാണോ
>>>> വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയന്‍ ചോദിക്കുന്നു. ‘‘ഗാത്രത്തിനോ
>>>> തീണ്ടലാത്മാവിനോ?’’ എന്ന പറയന്റെ ചോദ്യത്തിനുമുന്നില്‍ ആചാര്യസ്വാമിയുടെ
>>>> ജാതിഗര്‍വം അസ്തമിക്കുന്നു.

>>>> ‘‘ഇക്കാണും ലോകങ്ങളീശ്വരന്റെ
>>>> മക്കളാണെല്ലാമൊരുജാതി
>>>> നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
>>>> നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!-തീണ്ടല്‍

>>>> ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!’’
>>>> ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവര്‍ണമേധാവിത്വത്തെ ചോദ്യം

>>>> ചെയ്തു.
>>>> http://ml.wikipedia.org/wiki/Jathykummy
>>>>
>>>> Thanks,
>>>> --User:Manojk
>>>> --
>>>> You received this message because you are subscribed to the Google
>>>> Groups "FEC-Fourth Estate Critique" group.
>>>> To post to this group, send an email to
>>>> fourth-estate-critique@googlegroups.com.
>>>> To unsubscribe from this group, send email to
>>>> fourth-estate-critique+unsubscribe@googlegroups.com.
>>>> For more options, visit this group at
>>>> http://groups.google.com/group/fourth-estate-critique?hl=en-GB.
>>>
>>>
>>>
>>> --
>>>
>>> Devadas.V.M.
>>> --
>>> You received this message because you are subscribed to the Google Groups
>>> "FEC-Fourth Estate Critique" group.
>>> To post to this group, send an email to
>>> fourth-estate-critique@googlegroups.com.
>>> To unsubscribe from this group, send email to
>>> fourth-estate-critique+unsubscribe@googlegroups.com.
>>> For more options, visit this group at
>>> http://groups.google.com/group/fourth-estate-critique?hl=en-GB.
>>
>>
>>
>> --
>>
>>
>> --
>> You received this message because you are subscribed to the Google Groups
>> "FEC-Fourth Estate Critique" group.
>> To post to this group, send an email to
>> fourth-estate-critique@googlegroups.com.
>> To unsubscribe from this group, send email to
>> fourth-estate-critique+unsubscribe@googlegroups.com.
>> For more options, visit this group at
>> http://groups.google.com/group/fourth-estate-critique?hl=en-GB.
>>
>>
>>
>> --
>> "[It is not] possible to distinguish between 'numerical' and
>> 'nonnumerical' algorithms, as if numbers were somehow different from other
>> kinds of precise information." - Donald Knuth
>>
>>
>>
>>
>> --
>> With Regards,
>> Anoop

>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>


---------- കൈമാറിയ സന്ദേശം ----------
From: "sugeesh | സുഗീഷ് *" <sajsugeesh@gmail.com>

To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Wed, 26 Dec 2012 22:44:53 +0530
Subject: Re: [Wikiml-l] രണ്ടാം സ്ഥാനം
+ വിശ്വേട്ടൻ, ടോണി മാഷ്, ഷിജു..

2012/12/26 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
പല കാരണങ്ങളാലും, സ്കൂൾ കുട്ടികളിൽ നിന്നാണു് വിക്കിപീഡിയയ്ക്കു  കൂടുതൽ പ്രതീക്ഷിക്കാവുന്നതു്.

1. കോളേജിലെത്തുന്നതോടെ മികച്ച കുട്ടികൾ പലരും specialized ആയി മാറുന്നു. അവരുടെ താൽപ്പര്യങ്ങളിൽ ഗണ്യമായ വ്യതിയാനം ഉണ്ടാവുന്നു.

2. സ്കൂൾ കുട്ടികൾ വീട്ടുകാരുമായും അദ്ധ്യാപകരും കൂട്ടുകാരുമായി ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യുന്നു / വിനിമയം ചെയ്യുന്നു.

3. സ്കൂളുകളിൽ അദ്ധ്യാപകരുടേയും മറ്റും വക കൂട്ടായ മാർഗ്ഗദർശനം എളുപ്പമാണു്.

4. സാധാരണ ധാരണയ്ക്കു വിരുദ്ധമായി, പുതിയ തരം രീതികൾ പഠിച്ചെടുക്കാൻ അവർക്കായിരിക്കും കൂടുതൽ കഴിവു്.

5. സ്കൂളുകൾ തമ്മിലുള്ള ക്രിയാത്മകമായ മത്സരത്തിനു് അവസരങ്ങൾ കൂടുതലുണ്ടു്.

6. സ്കൂൾ കുട്ടികൾ വിക്കിപീഡിയയിൽ എത്തിച്ചേരുന്നതു് ദീർഘകാല കാഴ്ച്ചപ്പാടിൽ കൂടുതൽ ഫലം ചെയ്യും. ഭാഷയ്ക്കും വിക്കിപീഡിയയ്ക്കും അതുകൊണ്ടു ഗുണമുണ്ടാവും.




2012/12/26 Balasankar Chelamattath <c.balasankar@gmail.com>
ഇനി ഇതൊക്കെ ഉള്ളവര്‍പോലും മറ്റാരെങ്കിലും പ്രോംപ്റ്റ് കൊടുക്കുന്നതനുസരിച്ചല്ലാതെ,
സ്വന്തമായി ലേഖനം എഴുതാന്‍  വൈഭവം ഇല്ലാത്തവരായിരിക്കും.

ഗ്രന്ഥശാലയുമായി സഹകരിക്കാമല്ലോ. കുന്ദലത ഒക്കെ കയറ്റിയത് പോലെ. അതിന് പ്രത്യേകിച്ച് വൈഭവം ഒന്നും വേണ്ടല്ലോ (അത് മോശമാണെന്നല്ല ഉദ്ദേശിച്ചത്). ടൈപ്പിങ്ങ് മാത്രം അറിഞ്ഞാൽ പോരേ??

നമ്മൾ പബ്ലിസിറ്റി കൊടുക്കണം, അപ്പോൾ സ്കൂളുകൾ അന്വേഷിച്ചു വന്നേക്കും. എന്തൊക്കെ പറഞ്ഞാലും, ഇങ്ങനെ ഒരു സംരംഭം ഉണ്ടെന്ന് മിക്ക സ്കൂളുകൾക്കും അറിയില്ല. അറിയിച്ചാൽ കുറച്ചെങ്കിലും പങ്കാളിത്തം കിട്ടിയേക്കും.

അതിന് ഒരു പ്ലാൻ വേണമെന്നാണ് എന്റെ അഭിപ്രായം.

--
Balasankar C (Balu)
ബാലശങ്കര്‍ സി (ബാലു)

"If you tremble indignation at every injustice than you are a comrade of mine."

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l