മലയാളം വിക്കിഗ്രന്ഥശാലയിൽ മലയാളലിപിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധെയമായതും പകർപ്പവകാശപ്രശ്നം ഇല്ലാത്തതുമായ എല്ലാ കൃതികളും വരേണ്ടതാകുന്നു.

അതിനാൽ തന്നെ അന്യഭാഷാകൃതികൾ പ്രത്യേകിച്ച് ഭാരതീയ ഭാഷകളിൽ ഉള്ളത് മലയാളലിപിയിൽ (തർജ്ജുമ അല്ല) പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു ഗ്രന്ഥശാലയിൽ ഇടമുണ്ട്.


ഇതൊക്കെ  മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കാമെങ്കിൽ എന്തുകൊണ്ട് മറ്റുഭാഷാകൃതികൾ പാടില്ല? ഗുജറാത്തി (വൈഷ്ണവ ജനതോ..), ഉർദു (സാരേ ജഹാൻ സേ അച്ഛാ..), കന്നഡ (കൃഷ്ണാ നീ ബേഗനേ ബാരോ..) അങ്ങനെയങ്ങനെ..

ഇതൊക്കെ തന്നെ മലയാളം വിക്കിഗ്രന്ഥശാലയിൽ വരണം. കർണ്ണാടക സംഗീതത്തിലെ ആയിരക്കണക്കിനു കീർത്തനങ്ങൾ ഇത്തരത്തിൽ മലയാളലിപിയിൽ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തേണ്ട സമയം കഴിഞ്ഞു.

എന്നാൽപ്പിന്നെ ഒരു പത്തഞ്ഞൂറ് ഇംഗ്ലീഷ് നോവലുകളും സ്പാനിഷ് കവിതകളും ലത്തീൻ വുൾഗാത്തയും ഹീബ്രൂ തോറയും അറബി ഖുറാനും ആയിരത്തൊന്നു രാവുകളും ഗ്രീക്ക് ഭാഷയിൽ ഇലിയഡും ഒഡീസിയും ഒക്കെ ചേർക്കാമല്ലോ.


ഈ പറഞ്ഞ ഭാഷകളിൽ ഉള്ള കൃതികൾ മലയാളലിപിയിൽ വായിക്കുന്ന പതിവ് മലയാളികൾക്ക് ഉണ്ടോ? ഉണ്ടെങ്കിൽ ഈ ഭാഷകളിലുള്ള കൃതികൾ മലയാളത്തിൽ ലിപിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ (അത് പകർപ്പവകാശമുക്തവും ആണെങ്കിൽ) തീർച്ചയായും മലയാളം വിക്കിഗ്രന്ഥശാലയിൽ വരണം.

ഖുറാന്റെ തർജ്ജുമ ഇതിനകം വന്നത് ശ്രദ്ധിച്ചു കാണും.


അതോ ഇവിടെ ഹൈന്ദവ കൃതികൾക്കു മാത്രം എന്തെങ്കിലും ഇളവുണ്ടോ?

അപ്പൊ അതാണോ പ്രശ്നം. അതിനുള്ള പരിഹാരം ഞാൻ മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള മലയാളലിപിയിലുള്ള ഹൈന്ദവം അല്ലാത്ത കൃതികൾ ഉണ്ടെങ്കിൽ അത് കൂടി മലയാളം വിക്കിഗ്രന്ഥശാലയിൽ ചെർക്കുക ആണ്. അപ്പോ ബാലൻസ് ആയിക്കൊള്ളും :)


ഷിജു




2012/8/12 സ്ഥലത്തെ പ്രധാന പയ്യന്‍സ് !! [Payyans]™ <mymail.india@gmail.com>
ലയാളം വിക്കിഗ്രന്ഥശാലയിൽ മറ്റു ഭാഷാകൃതികൾ വേണോ? മറ്റുഭാഷകൾക്കെല്ലാം സ്വന്തമായി വിക്കിഗ്രന്ഥശാലകൾ ഉണ്ടല്ലോ. അതല്ലെങ്കിൽ എല്ലാ ഭാഷകളിലെയും കൃതികൾ  മലയാളം ഗ്രന്ഥശാലയിൽ ചേർക്കണ്ടേ?  എന്തെങ്കിലും മാനദണ്ഡം ഈ വിഷയത്തിൽ നിലവിലുണ്ടോ?  ഇപ്പോൾ ഉള്ളത് രണ്ടു തമിഴ്‎ (2 കൃതികൾ (ശ്രീനാരായണഗുരു), രണ്ടൂ ബംഗാളി കൃതികൾ (വന്ദേമാതരവും ജനഗണമനയും) ഒരു ഹിന്ദി കൃതി (ഹനുമാൻ ചാലിസ) പിന്നെ കുറെയേറെ സംസ്കൃത കൃതികളും. ഇതൊക്കെ  മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കാമെങ്കിൽ എന്തുകൊണ്ട് മറ്റുഭാഷാകൃതികൾ പാടില്ല? ഗുജറാത്തി (വൈഷ്ണവ ജനതോ..), ഉർദു (സാരേ ജഹാൻ സേ അച്ഛാ..), കന്നഡ (കൃഷ്ണാ നീ ബേഗനേ ബാരോ..) അങ്ങനെയങ്ങനെ.. എന്നാൽപ്പിന്നെ ഒരു പത്തഞ്ഞൂറ് ഇംഗ്ലീഷ് നോവലുകളും സ്പാനിഷ് കവിതകളും ലത്തീൻ വുൾഗാത്തയും ഹീബ്രൂ തോറയും അറബി ഖുറാനും ആയിരത്തൊന്നു രാവുകളും ഗ്രീക്ക് ഭാഷയിൽ ഇലിയഡും ഒഡീസിയും ഒക്കെ ചേർക്കാമല്ലോ. അതോ ഇവിടെ ഹൈന്ദവ കൃതികൾക്കു മാത്രം എന്തെങ്കിലും ഇളവുണ്ടോ?
 - Payyans

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l