സുഹത്തുക്കളേ....
മലപ്പുറം, മഅ്ദിനു സഖാഫത്തില്‍ ഇസ്ലാമിയയില്‍ 2016 ജനുവരി 2 ന് ഒരു പഠന ശിബിരം നടത്തുകയുണ്ടായി.വിക്കിപീഡിയ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടന്ന പ്രസ്തുത പരിപാടിയുടെ ആസൂത്രണവും സംഘാടനവും പരിപാടിയുടെ ഒരാഴ്ച മുമ്പുമാത്രമാണ് നടന്നിരുന്നത്.എങ്കിലും പരിശീലന പരിപാടിയില്‍ 50 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ലാലു മേലേടത്ത്,ഇര്‍ഫാന്‍ ആലപ്പുഴ,അക്ബറലി ചാരങ്കാവ്,സുഹൈറലി എന്നിവര്‍ വിക്കിപഠന ശിബിരത്തിന് നേതൃത്വം നല്‍കി.