ഈ അഭിപ്രായവും തള്ളിക്കളയാനാവാത്ത വാദമുഖങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. മലയാളത്തിൽ ഇപ്പോഴുപയോഗിക്കുന്ന (പരിചിതമായ) രീതി ക്രിസ്തുവിന് മുൻപ്, ക്രിസ്തുവർഷം എന്നിങ്ങനെയാണ്. കൊല്ലവർഷം എനിക്ക് പരിചയമില്ല. മറ്റൊരു കാലഗണനാരീതി (ബിഫോർ പ്രസന്റ് പോലെ) വിക്കിപ്പീഡിയ തിരഞ്ഞെടുക്കേണ്ട ആവശ്യവുമില്ല (അത് നമ്മുടെ ജോലിയല്ല). നമുക്ക് ഇപ്പോൾ പരിചിതമായ കാലഗണനാരീതി എന്തായാലും ആദ്യകാല (ആറാം നൂറ്റാണ്ടിലെ) ക്രിസ്ത്യാനികൾ ആവിഷ്കരിച്ചതാണ്. പേരുമാറ്റിയാലും മാറ്റിയില്ലെങ്കിലും ഈ കാലഗണന എന്തായാലും ഇവിടെയുണ്ടാവും.

ക്രിസ്തുവർഷം, പൊതുവർഷം എന്നീ രണ്ടു പ്രയോഗങ്ങളും മലയാളികൾക്ക് മനസ്സിലാവുമെന്നാണ് എനിക്ക് തോന്നുന്നത്. രണ്ടും ഉപയോഗത്തിലുമുണ്ട്. ഇതിൽ ഏതെങ്കിലും ഒരു പ്രയോഗം തെറ്റാണെന്നും അത് ഒഴിവാക്കണമെന്നും വിക്കിപ്പീഡിയർക്ക് തീരുമാനിക്കാൻ സാധിക്കുമോ? രണ്ടും ശരിയാണെന്ന് തീരുമാനിച്ചാൽ പോരേ?

ക്രിസ്തുവർഷം എന്ന് പറയാൻ താല്പര്യമില്ലാത്തവർ പൊതുവർഷം എന്ന് പറഞ്ഞുകൊള്ളട്ടെ. താല്പര്യമുള്ളവർ ക്രിസ്തുവർഷം എന്നുതന്നെ പറയട്ടെ. ക്രിസ്തുവിന് മുൻപ് എന്നതിനു പകരം പൊതുവർഷത്തിനു മുൻപ് എന്നു പറഞ്ഞാലും അർത്ഥം വ്യക്തമാകുമെന്ന് തോന്നുന്നു.
എല്ലാം ശരിയല്ലേ? നാനാർത്ഥങ്ങൾ? :)


From: Prince Mathew <mr.princemathew@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Friday, 19 October 2012 11:39 PM
Subject: Re: [Wikiml-l] കാലഗണന

ക്രിസ്തുവിനെക്കുറിച്ചുള്ള വിശ്വാസത്തില് നിന്നാണു  ഈ കാലഗണന
ഉണ്ടായിരിക്കുന്നത്. അതിനെ ഏതുപേരിട്ടു വിളിച്ചാലും അതിന്റെ അര്ഥം
മാറില്ല. ഹിജ്ര വര്ഷത്തെ പലായന വര്ഷമെന്നോ അറബി വര്ഷമെന്നോ വിളിച്ചാലും
അത് മതേതരം ആകില്ലാത്തത് പോലെയാണു ഇതും . ക്രിസ്തുവര്ഷം എന്നു പറഞ്ഞാലും
പൊതു വര്ഷം എന്നു പറഞ്ഞാലും ഇംഗ്ലീഷ് കലണ്ടര്  എന്നു പറഞ്ഞാലും ഒന്നും
അത് ക്രൈസ്തവം അല്ലാതാവില്ല.

ഇനി അത്രയ്ക്ക് നിര്ബന്ധമുള്ളവര് ചെയ്യേണ്ടത് എല്ലായിടത്തും ഒരു 825 വീതം
കുറച്ച് കൊല്ലവര്ഷത്തില് ആക്കുക എന്നുള്ളതാണു. സ്വാതന്ത്ര്യം കിട്ടിയത്
കൊ. വ. 1122 -ല്, വാസ്കോ ഡ ഗാമ വന്നത് കൊ. വ. 673 -ല്. ഇങ്ങനെ കൊടുക്കാം
എന്താ? അതു പോലെ ശകവര്ഷം തുടങ്ങിയത് അവര് തന്നെയാണോ എന്നും അന്വേഷിക്കണം.
അല്ലെങ്കില് പേരു മാറ്റിക്കളയാം. അതു പോലെ ഇന്ത്യാ ചരിത്രത്തിലോ ലോക
ചരിത്രത്തിലോ കലിയെ കുറിച്ച് പറയുന്നുണ്ടോ എന്നന്വേഷിക്കണം. ഇല്ലെങ്കില്
കലിവര്ഷത്തിനു പുതിയ പേരു കണ്ടുപിടിക്കണം. കൊല്ലവര്ഷം തുടങ്ങിയ കാലത്ത്
മലയാളഭാഷ ഉണ്ടായിരുന്നോ എന്നു ഉത്ഖനനം  നടത്തി ഉറപ്പാക്കണം. ഇല്ലെങ്കില്
ഇനി മുതല് മലയാളവര്ഷം എന്നു പറയുന്നതും നിരോധിക്കാം.

On 10/19/12, praveenp <me.praveen@gmail.com> wrote:
> എ.ഡി. 2000 എന്നോ ബിസി 3525 എന്നോ പറഞ്ഞാൽ മനസ്സിലാക്കാൻ ഒരു
> ബുദ്ധിമുട്ടുമില്ല. കാരണം പരിചിതമായ കാലഗണനാരീതിയാണത്.  അതിൽ
> നിഷ്പക്ഷതയില്ലായ്മ ആരോപിച്ച് മറ്റെന്തെങ്കിലുമാക്കുന്നത്
> ഒരാവശ്യവുമില്ലാത്ത കാര്യമാണ്. സി.ഇ., ബി.സി.ഇ., ഒക്കെ ഉദ്ദേശിക്കുന്നതോ
> ക്രിസ്തുവർഷം തന്നെയും..
>
>
>
> On Friday 19 October 2012 12:24:59 PM IST, shaji arikkad wrote:
>> ഇത് മതേതരത്വത്തിന്റേയോ സഹിഷ്ണുതയുടേയൊ ഒന്നും പ്രശ്നമല്ല.
>> ചരിത്രത്തിലെവിടെയും കാണാത്ത
>> ക്രിസ്തുവിന്റെ പേര് കാലഗണനയിൽ വരുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു
>> തെറ്റിധാരണ
>> (ചരിത്രത്തിലെ) ഒഴിവാക്കാൻ വേണ്ടിയാണ് പൊതുവർഷം (CE) അതിനു മുമ്പ് (*BCE)*
>> തുടങ്ങിയ
>> പ്രയോഗങ്ങൾ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.
>> അത് കേരളത്തിനും
>> മാതൃകയാക്കാവുന്നതല്ലേ?
>>
>> 2012, ഒക്ടോബര്‍ 19 8:29 am ന്, Shiju Alex <shijualexonline@gmail.com
>> <mailto:shijualexonline@gmail.com>> എഴുതി:
>>
>>    ക്രിസ്തുവിനു ശേഷം, ക്രിസ്തുവിന് മുമ്പ് എന്നിങ്ങനെ പരത്തി എഴുതുക
>> ആണെങ്കിൽ ആശയക്കുഴപ്പം
>>    ഇല്ല. പക്ഷെ ക്രിസ്തുവിനു പിൻപ്, ക്രി.പി. തുടങ്ങിയ പ്രയൊഗങ്ങൾ
>> അങ്ങനെയല്ല. അത്
>>    ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
>>
>>    പൊതു സമൂഹത്തിൽ കൂടുതലായി ഉപയൊഗിച്ചു കണ്ടിരിക്കുന്നത് എ.ഡി./ബി.സി. യും
>>    ക്രിസ്തുവർഷം/ക്രിസ്ത്വാബ്ദവും ആണ്.
>>
>>    എന്തായാലും ഇക്കാര്യത്തിൽ ഒരു പൊതുരൂപം വിക്കിപീഡിയയിൽ ഉപയോഗിച്ചു
>> തുടങ്ങുന്നതാണ്
>>    നല്ലത്. ഇതിനായി പഞ്ചായത്തിൽ ഒരു ചർച്ച തുടങ്ങുന്നതല്ലേ നല്ലത്.
>>
>>
>>
>>    2012/10/18 praveenp <me.praveen@gmail.com
>>    <mailto:me.praveen@gmail.com>>
>>
>>        ഒരു ക്രി വന്നു എന്നു കരുതി വിക്കിപീഡിയ ക്രിസ്തുമതത്തെ മാത്രമേ
>> അംഗീകരിക്കുന്നുള്ളു
>>        എന്നില്ലല്ലോ. നമ്മുടെ നാട്ടിൽ നടപ്പുള്ള രീതി ക്രി.പി., ക്രി.മു.
>>        എന്നിങ്ങനെയാണ്. (വ്യക്തിപരമായി ക്രിസ്തുവിനു ശേഷം, ക്രിസ്തുവിന്
>> മുമ്പ് എന്ന
>>        രീതിയാണ് എനിക്ക് മനസ്സിലാകുന്നത്). അതിൽ മതപക്ഷപാതിത്വമാരോപിച്ച്
>>        ക്രിസ്തീയരീതിയാണെന്ന് കരുതി മാറ്റണമെന്നാണ് പറയുന്നതെങ്കിൽ അതിൽ
>>        മതേതരത്വത്തേക്കാളും കൂടുതലുള്ളത് മത അസഹിഷ്ണുതയാണെന്നെന്റെ
>> അഭിപ്രായം.
>>        വിക്കിപീഡിയയായി പുതിയ രീതികൾ കൊണ്ടുവരേണ്ട ഒരു കാര്യവുമില്ല താനും.
>> ധാരാളം
>>        കാലഗണനാരീതികൾ നമുക്കുണ്ടെന്നുമോർക്കുക.
>>
>>
>>        On Thursday 18 October 2012 08:28:25 PM IST, shaji arikkad wrote:
>>
>>            കാലത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ക്രി.പി., ക്രി.മു. എന്നീ
>> പ്രയോഗങ്ങൾക്കു
>>            പകരം ഇംഗ്ലീഷ്
>>            വിക്കിപ്പീഡിയയിലേതു പോലെ BCE, CE എന്നിവയോ അതിനു സമാനമായ മലയാളം
>>            പദങ്ങളോ
>>            ഉപയോഗിച്ചു കൂടെ? അതയിരിക്കില്ലേ കൂടുതൽ ശരി?
>>
>>
>>            _________________________________________________
>>            Wikiml-l is the mailing list for Malayalam Wikimedia Projects
>>            email: Wikiml-l@lists.wikimedia.org
>>            <mailto:Wikiml-l@lists.wikimedia.org>
>>            Website:
>>            https://lists.wikimedia.org/__mailman/listinfo/wikiml-l
>>            <https://lists.wikimedia.org/mailman/listinfo/wikiml-l>
>>
>>            To stop receiving messages from Wikiml-l please visit:
>>            https://lists.wikimedia.org/__mailman/options/wikiml-l
>>            <https://lists.wikimedia.org/mailman/options/wikiml-l>
>>
>>
>>        _________________________________________________
>>        Wikiml-l is the mailing list for Malayalam Wikimedia Projects
>>        email: Wikiml-l@lists.wikimedia.org
>>        <mailto:Wikiml-l@lists.wikimedia.org>
>>        Website:
>>        https://lists.wikimedia.org/__mailman/listinfo/wikiml-l
>>        <https://lists.wikimedia.org/mailman/listinfo/wikiml-l>
>>
>>        To stop receiving messages from Wikiml-l please visit:
>>        https://lists.wikimedia.org/__mailman/options/wikiml-l
>>        <https://lists.wikimedia.org/mailman/options/wikiml-l>
>>
>>
>>
>>    _______________________________________________
>>    Wikiml-l is the mailing list for Malayalam Wikimedia Projects
>>    email: Wikiml-l@lists.wikimedia.org
>>    <mailto:Wikiml-l@lists.wikimedia.org>
>>    Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>    To stop receiving messages from Wikiml-l please visit:
>>    https://lists.wikimedia.org/mailman/options/wikiml-l
>>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l