അത്ര ലാഘവബുദ്ധിയോടെ എടുക്കേണ്ട കാര്യമല്ലിത്. സ്ഥാപിത താൽപര്യ ഗ്രൂപ്പുകൾ ഇംഗ്ലീഷ് വിക്കിപീഡിയയിലൊക്കെ വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് ഓഫ് സൈറ്റ് ക്യാമ്പയിനിങ്ങും ലോബിയിങ്ങും ഒക്കെ കണ്ടെത്തി ഇൻഡെഫിനിറ്റ് ആയി ബ്ലോക്ക്  ചെയ്യുന്നതും മറ്റും.  മലയാളം വിക്കിയിൽ അങ്ങനെയുള്ള കുഴപ്പങ്ങൾ ഇതുവരെ കാര്യമായി ഉണ്ടായിട്ടില്ലെങ്കിലും ഭാവിയിൽ ഉണ്ടാകില്ലെന്നു പറയാനാവില്ല. നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല. ഇതിനെ പിന്തുടർന്ന് നാളെ വിവിധ രാഷ്ട്രീയപാർട്ടികളും തമ്മിൽത്തല്ലുന്ന സഭാവിഭാഗങ്ങളും ജാതിസംഘടനകളും വർഗീയ-മതമൗലികവാദികളും ഒക്കെ തങ്ങളുടെ താൽപര്യങ്ങളെ സംരക്ഷിക്കുംവിധത്തിൽ വിക്കിപീഡിയയിൽ "ഇടപെടാൻ" സൈബർ ടീമുകളെ രംഗത്തിറക്കിയാൽ എന്താവും അവസ്ഥ?

ഇനിയും കാര്യത്തിന്റെ ഗൗരവം മനസിലാവാത്തവർ ദാ ഇതു കാണുക.

http://en.wikipedia.org/wiki/Wikipedia:Administrators%27_noticeboard/Incidents/Wikilobby_campaign

http://en.wikipedia.org/wiki/Wikipedia:Administrators%27_noticeboard/Incidents/Statement_re_Wikilobby_campaign

-- പ്രിൻസ് മാത്യു Prince Mathew

2013/1/3 sugeesh | സുഗീഷ് * <sajsugeesh@gmail.com>
അതെ .. അതു വലിയ വാർത്തയായി വരുമ്പോൾ ചില കരുതലുകൾ എല്ലാവരും എടുക്കേണ്ടി വരും... മനോരമ ഒന്നും കാണാതെ ഒന്നും പടച്ചു വിടില്ല..


2013/1/3 kannan shanmugam <fotographerkannan@gmail.com>
ഇത് പതിവ് മനോരമ തട്ടിപ്പ് വാര്‍ത്ത തന്നെ. സഖാക്കള്‍ക്ക് ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള നവ മാധ്യമങ്ങളെ പരിചയപ്പെടുത്താനുള്ള
ക്ലാസുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. കൂട്ടത്തില്‍ വിക്കന്മാരാരെങ്കിലും ക്ലാസെടുക്കുന്നണ്ടെങ്കില്‍ വിക്കി വിട്ടു പോകാന്‍ ന്യായമില്ല.

ഈ വാര്‍ത്ത കാണൂInline image 1

കണ്ണന്‍


2013/1/3 Prince Mathew <mr.princemathew@gmail.com>
@Tony: Really?

On 1/2/13, tony antony <tonynantony@gmail.com> wrote:
> സുഹൃത്തുക്കളെ
> വിക്കിയിലെ ലേഖനങ്ങളിലെ സത്യന്ധത മനോരമയെ പൊള്ളിച്ചു തുടങ്ങിയിരിക്കുന്നു.
> ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലാനുള്ള ശ്രമം ആരംഭിച്ചതിന്റെ സൂചനയാണിത്. ഇനി
> പല കത്സിത മാര്‍ഗ്ഗങ്ങളിലൂടെയും തന്ത്രപൂര്‍വ്വവും അവര്‍ ഇതില്‍ കയറിപ്പറ്റും.
> ജാഗ്രതൈ .... കാരണം ഇടതുപക്ഷ പക്ഷപാതിത്വത്തെക്കാള്‍ സത്യത്തെ അവര്‍
> ഭയപ്പെടുന്നു
>
> 2013/1/2 Adv. T.K Sujith <tksujith@gmail.com>
>
>> വളരെ നല്ല നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ
>> പോകുന്നതെന്ന് തോന്നുന്നു. വിക്കിപീഡിയയിൽ തോന്നിയതുപോലെ എഴുതുവാൻ ആവില്ല
>> എന്ന് അവർക്ക് നന്നായി അറിയാം. നമ്മുടെ ശൈലിക്കനുസരിച്ചുതന്നെയേ അവർ എഴുതൂ.
>> അത് തിരുത്തൽ യുദ്ധത്തിലേക്കൊന്നും പോകുവാൻ വഴിയില്ല.
>>
>> സമ്പന്നമായ ചരിത്രവും അസൂയാവഹമായ സാഹിത്യവും കൈമുതലായുള്ളവരാണ് നമ്മുടെ
>> നാട്ടിലെ സി.പി.എമ്മും  ഇതര ഇടതുപക്ഷ കക്ഷികളും. അവർ വിക്കിപീഡിയയിൽ
>> സന്നദ്ധരായി എത്തുമെങ്കിൽ, ഏറെ വായനക്കാർ ഉണ്ടായേക്കാവുന്ന ആ വലിയ സാഹിത്യം
>> നമുക്ക് ലഭിച്ചേക്കാം.അതിനായി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും
>> ചെയ്തുകൊടുക്കണമെന്നാണ് ഒരഭിപ്രായം.
>>
>> അത്തരം കാര്യങ്ങൾ വിക്കിപീഡിയയിലെത്തിക്കൂവാൻ ആ വിഷയങ്ങളിൽ ജ്ഞാനവും
>> താല്പര്യവുമുള്ളവർ തന്നെ മുന്നോട്ടുവരുന്നതാണ് നല്ലത്. അത് താല്പര്യവ്യത്യാസം
>> എന്ന ദോഷത്തിന് ഇടയാക്കുമെങ്കിലും നമ്മുക്ക് അവ നിയന്ത്രിക്കാൻ
>> ശേഷിയുണ്ടായിരുന്നാൽ മതിയല്ലോ.
>>
>> സി.പി.എമ്മിനെ കോർണർ ചെയ്തു നിഷ്പക്ഷ പത്രങ്ങൾ എന്നവകാശപ്പെടുന്ന ചില
>> പത്രങ്ങൾ നടത്തിവരുന്ന പ്രചരണത്തിന്റെ ചുവടുപിടിച്ച് ചില ലേഖനങ്ങൾ
>> വിക്കിയിലെഴുതപ്പെട്ടിട്ടുണ്ടല്ലോ. അവയെ  ഉദ്ദേശിച്ചായിരിക്കും ഒരു പക്ഷേ
>> ഇടതുവിരുദ്ധമെന്ന പരാമർശം ഉണ്ടായത്. അത്തരം ലേഖനങ്ങൾ സന്തുലിതമല്ലെന്ന
>> നിലപാടും അവർക്ക് കാണും. അത്തരം കാര്യങ്ങളിൽ അവരുടെ നിലപാട് അവരുടെ പത്രമായ
>> ദേശാഭിമാനിയിലൂടെ വെളിപ്പെടുത്താറുണ്ട്. പക്ഷേ ആ വിശദീകരണങ്ങൾ വിക്കിയിലെത്തി
>> ലേഖനങ്ങൾ സന്തുലിതമാകണമെന്നുണ്ടെങ്കിൽ അവരുടെ ശ്രദ്ധ വിക്കിയിൽ ഉണ്ടായേ
>> പറ്റൂ.
>> മറ്റാരും അത്ര താല്പര്യത്തോടെ അത് ചെയ്യണമെന്നില്ല. അതിന് അവർ തന്നെ
>> മുൻകൈയ്യെടുക്കട്ടെ.
>>
>> വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെട്ടുകൊണ്ടുള്ള
>> തിരുത്തലുകൾ മാത്രമേ ഇപ്രകാരം നടക്കൂ എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത
>> വിക്കിപീഡിയ സമൂഹത്തിന് മാത്രമാണ്. അത് നാം കാര്യക്ഷമമായി നിർവ്വഹിച്ചാൽ
>> മതിയല്ലോ.... ‌
>>
>> സുജിത്ത്
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l