മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന എം.പി. പോളിന്റെ കൃതികൾ  വിക്കിഗ്രന്ഥശാലയിലേക്ക് എത്തുകയാണ്. ആദ്യഘട്ടമായി അദ്ദേഹത്തിന്റെ സൗന്ദര്യനിരീക്ഷണം എന്ന കൃതി ചേർക്കുന്നു. 

48 പേജോളമുള്ള ഈ കൃതി ടൈപ്പ് ചെയ്യാനും സംശോധനം നടത്താനും ഏവരുടേയും സഹായം അഭ്യർഥിക്കുകയാണ്.

സൂചികാ താളിയ്ക്കുള്ള കണ്ണി സൂചിക:സൗന്ദര്യനിരീക്ഷണം.djvu
സഹായത്തിന് : [1], [2]

പുസ്തകം സ്കാൻ ചെയ്തതിനും താഴെയുള്ള പോസ്റ്റർ തയ്യാറാക്കിയതിനും കടപ്പാട് : കണ്ണൻ ഷണ്മുഖം 
ഇൻലൈൻ ഇമേജ് 1
"എം.പി. പോള്‍ ശ്രേഷ്ടനായ മനുഷ്യനായിരുന്നു. അദ്ദേഹത്തെ കൊലപാതകികളേയും കള്ളന്മാരെയും മുന്തി അറുപ്പന്മാരെയും തീവെട്ടിക്കൊള്ളക്കാരായ നീചന്മാരെയും കുഴിച്ചിടുന്ന തെമ്മാടിക്കുഴിയിലാണ് കത്തോലിക്ക സഭ കബറടക്കിയതെന്ന് കേട്ടു. നിസ്സാര കാര്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ എല്ലാം സൃഷ്ടിച്ച കരുണാമയനായ ദൈവത്തിന്റെ ഈ ഭൂമിയില്‍ മനുഷ്യനെ എവിടെ കുഴിച്ചിട്ടാലും സംഗതി ഒന്നു തന്നെ. ദൈവം മനുഷ്യാത്മാവിന്റെ വില കല്‍പ്പിക്കുന്നത് കുഴിച്ചിട്ട സ്ഥലത്തിന്റെ യോഗ്യത നോക്കിയില്ലല്ലോ." ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍ - പുറം 2082-83


Manoj.K/മനോജ്.കെ