On Thursday 17 October 2013 11:41 AM, Shiju Alex wrote:
ഡിസംബർ 21/22 സമയം എല്ലാവ്ർക്കും സൗകര്യമാണോ? കഴിഞ്ഞ വട്ടം കുറേയധികം പേർ അസൗകര്യം പറഞ്ഞതിനാലാണ് അവധിക്കാലമായ ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പരിപാടി മാറ്റിയത് എന്ന് ഓർക്കുന്നു. മാത്രമല്ല പരിപാടി തീരുമാനിച്ച് താൾ തുടങ്ങിയതും പരിപാടിയും തമ്മിൽ ഏകദേശം നാലു മാസത്തെ സമയം ഉണ്ടായിരുന്നു.

ഒരു പരിപാടി ഫലപ്രദമായി നടത്താൻ ഏകദേശം രണ്ട് മാസത്തിലധികം സമയം ധാരാളമാണെന്നെന്റെ അഭിപ്രായം. ഡിസംബർ 21/22 എന്ന് പറയുന്നത് സ്കൂളുകൾക്ക് വേനൽക്കാലയവധിയുടേതത്ര വലിയ അവധി അല്ലെങ്കിൽ കൂടി, ഇതുമൊരു അവധിക്കാലം തന്നെയുമാണ്.


 
വിക്കി സംഗമോത്സവത്തിന് ഈ സി.ഡി. യും തെരഞ്ഞെടുത്ത വിക്കിലേഖനങ്ങളുടെ സി.ഡിയും കുറച്ച് പതിപ്പുകള്‍ ലഭ്യമാക്കാമോ...? സാമ്പത്തിക സമാഹരണമാണ് ലക്ഷ്യം.


ഗ്രന്ഥശാല സിഡിയേക്കാൾ പണിയുണ്ട് വിക്കിപീഡിയ സിഡിക്ക്. അതിന് വളരെയധികം പേരുടെ കൂട്ടായ പ്രയത്നം വേണം. മാത്രമല്ല ധാരാളം സമയവും വേണം. അതിനാൽ സംഗമോത്സവത്തിനു ഇനി അധികം നാൾ ഇല്ലാത്തതിനാൽ വിക്കിപീഡിയ സിഡിയ്ക്കായി നോക്കാതിരിക്കുന്നത് ആണ് നല്ലത്. കൂടുതൽ കൃതികൾ ഉൾപ്പെടുത്തി കെട്ടും മട്ടും മെച്ചപ്പെടുത്തി (ഉദാഹരണത്തിനു യൂണിക്കോഡ് ഉള്ളടക്കത്തിനു പുറമേ, ഉൾപ്പെടുത്തുന്ന കൃതികളുടെ സ്കാനും ലഭ്യമാക്കാം, ഗ്രന്ഥശാലയിലെ ഉള്ളടക്കം ഉപയോഗിച്ച് സായാഹ്ന ഫൗണ്ടെഷൻ നിർമ്മിച്ച പിഡിഎഫ് ഉൾപ്പെടുത്താം) ഗ്രന്ഥശാല സിഡിയുടെ പുതിയൊരു പതിപ്പ് ഇറക്കുന്നതാവും അല്പം കൂടി നല്ലത്.

സി.ഡി.കളെക്കുറിച്ച് അത്രയ്ക്കങ്ങോട്ട് അലോചിക്കേണ്ട എന്നും, പത്ത് ദിവസം കൊണ്ട് സി.ഡി. ഇറക്കാൻ എന്തായാലും വിക്കിമീഡിയർ വളർന്നിട്ടില്ല എന്നും:-) ഇനിയിപ്പോൾ അക്കാര്യം ഒരു ആറ് മാസം ഇടവേളയിട്ട് ആലോചിച്ച് നടപ്പിലാക്കാമെങ്കിൽ ആലോചിച്ചാൽ മതിയെന്നും എന്റെ അഭിപ്രായം.



സാമ്പത്തിക സമാഹരണം ആണ് ലഭ്യമെങ്കിൽ ലോഗോകൾ ഉൾപ്പെടുത്താൻ പറ്റില്ല എന്ന പരിമിതി ഉണ്ട്. കാരണം പരമാവധി  പ്രൊഡക്ഷൻ കോസ്റ്റ് മാത്രം ഈടാക്കാനേ ഫൗണ്ടെഷൻ അനുമതി തരികയുള്ളൂ.

സാമ്പത്തികം മറ്റ് ഇടങ്ങളിൽ നിന്ന് സംഘടിപ്പിച്ച്, സിഡി വില്പനിഅയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ നൂതനമായ പരിപാടികൾ ആവിക്ഷക്കരിക്കുക. ഉദാഹരണത്തിനു പരിപാടി നടക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് https://outreach.wikimedia.org/wiki/GLAM/QRpedia ഈ മാതൃകയിൽ ഒരു പരിപാടി ചെയ്യാം. പിന്നെ ഇതിനകം നിർദ്ദേശം വെച്ചിരിക്കുന്ന വിക്കി ജലയാത്ര പോലുള്ള വ്യത്യ്സതമായ പരിപാടികൾ ആവിഷ്ക്കരിക്കാം.


ധനസഹായത്തിനുള്ള അപേക്ഷ തീർച്ചയായും ഇന്ത്യാ ചാപ്റ്ററിനു നൽകാം, നൽകാനവർ ബാദ്ധ്യസ്ഥരുമാണ്.






2013/10/16 Adv. T.K Sujith <tksujith@gmail.com>
വെറുതേ തല്ലൂകൂടി സമയവും ഊര്‍ജ്ജവും പാഴാക്കിക്കളയല്ലേ ചങ്ങാതിമാരേ... അത് ഇവിടെ വളരെ ആവശ്യമുണ്ട്, പാഴാക്കിക്കളേയേണ്ടതല്ല :)

വിക്കി സംഗമോത്സവത്തിന് ഈ സി.ഡി. യും തെരഞ്ഞെടുത്ത വിക്കിലേഖനങ്ങളുടെ സി.ഡിയും കുറച്ച് പതിപ്പുകള്‍ ലഭ്യമാക്കാമോ...? സാമ്പത്തിക സമാഹരണമാണ് ലക്ഷ്യം.

രണ്ടു സി.ഡി. കളും ചേര്‍ത്ത് പരമാവധി 50 രൂപ ചെലവില്‍ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ 100 രൂപ വിക്കിസംഗമോത്സവത്തിലേക്ക് സംഭാവന വാങ്ങി അവ പൊതു ജനങ്ങള്‍ക്കിടയില്‍ ചെലവാക്കണമെന്ന് കരുതുന്നു. സംഗമോത്സവ നടത്തിപ്പിന്റെ ചെലവിന്റെ ഒരു ഭാഗം ഇത്തരത്തിലുള്ള തനത് വരുമാനത്തിലൂടെ കണ്ടെത്തണമെന്നാണ് ആഗ്രഹം.

ഇത്തരത്തില്‍ 100 രൂപയുടെ സി.ഡി കിറ്റ് ആലപ്പുഴയില്‍ കുറഞ്ഞത് 500 എണ്ണം ചെലവാക്കാന്‍ കഴിയും. മറ്റുജില്ലകളിലും സംവിധാനങ്ങളിലുംകൂടെ മറ്റൊരു 500 എണ്ണവും ചെലവാക്കാന്‍ കഴിഞ്ഞാല്‍ 50000 രൂപ ആ ഇനത്തില്‍ കിട്ടും വലിയ തലവേദനയില്ലാതെ പരിപാടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയും.

ഈ സംരംഭത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളും മാറ്റിവെച്ച് എല്ലാവരും അഭിപ്രായം പറയണേ... പരമാവധി പേര്‍ എല്ലാത്തരം സഹായങ്ങളും ചെയ്യുകയും വേണം...

സ്നേഹത്തോടെ,
സുജിത്ത്




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l