മലയാളികള്‍ പറയുന്നത് നോക്കേണ്ട
 
എന്നതിനോട് യോജിക്കാൻ വയ്യ. മലയാളം വിക്കിയിൽ പിന്നെ ലാറ്റിനമേരിക്കക്കാരു പറയുന്നത് ചേർക്കണമെന്നാണോ?
'തെലുഗ്" എന്ന പദം തന്നെ ആകാം പക്ഷെ ഇത്രയും കാലം ഭൂരിപക്ഷ മലയാളികളും ഉപയൊഗിച്ച് വന്ന "തെലുങ്ക്" എന്ന തദ്ഭവ  പദത്തിനെ റെഫറൻസ്റ്റ്ഹിൽ ഉൾപ്പെടുത്തണം. 'തെറ്റായി ഉച്ചരിക്കുന്നു" എന്ന റെഫറൻസല്ല വേണ്ടത് , മറിച്ച് "തെലുങ്ക്" എന്ന തദ്ഭവവും നിലവിലുണ്ട് എന്ന മട്ടിൽ വേണം.
 
ഒരിക്കൽ ഓർമ്മപ്പെടുത്തത് "തെലുങ്ക് - തെലുഗ്' ഉച്ചാരണ വൈകല്യമല്ല മറിച്ച് തദ്ഭവമാണ് എന്നതാണ്.

ദേവേന്ദ്രന്റെ നാമങ്ങളിൽ ഒന്നിന്റെ ഭാഗമായ "ഹുത" എന്നതിനെ ആദ്യകാലം മുതലെ ഭാരതവുമായി കച്ചവടബന്ധമുള്ള അറബികൾ "ഹൂദ്" എന്നും പിന്നീട് "ഹുദ" എന്നും വിളിച്ചു. അവർ യൂ‍റോപ്പിൽ കച്ചവടത്തിനു ചെന്നപ്പോൾ "ആംഗ്ലോ സാക്സൻസ്" ആ വാക്ക് "ഗോദ്ദ്" എന്നുച്ചരിച്ചു. പിന്നീട് പരിഷ്കൃത യുറോപ്പിൽ അത് "ഗോഡ്" GOD എന്നായി.
ഇനി ഇംഗ്ഗ്ലീഷ് ഉപയോഗിക്കുന്നവരൊട് നിങ്ങൾ ഗോഡ് എന്ന് പറയരുത് മരിച്ച് "ഹൂദ് എന്നോ ഹുതൻ" എന്നോ പറയണം എന്ന് നിർബ്ബന്ധം പിടിക്കാമോ?
വർഷങ്ങളായുള്ള "എറ്റിമോളജി" പ്രൊസസിനെ ഒറ്റവിക്കി ലേഖനം കൊണ്ട് അട്ടിമറിക്കാനാകുമെങ്കിൽ :)


 
2009/1/16 Challiyan <challiyan@gmail.com>
ബിനോയ്, ബിജോയ്, ബിമല്‍, ബിബിന്‍ എന്ന പേരുകള്‍ എന്തേ മലയാളികള്‍ അതേ പടി
പിന്തുടരുന്നു? എന്തേ വിനയ്, വിജയ്, വിമല്‍, വിപിന്‍ എന്നാക്കാത്തറ്
ജ്യോതി ബസു വിന് ജ്യോതി വാസു എന്നെന്തേ മലയാളികള്‍ പറയാത്തത്.
റോബീന്ദ്രനാഥ ടാഗോര്‍ എന്നായിരുന്നു നമ്മള്‍ ഉപയോഗിച്ച് ശീലിച്ചതെങ്കില്‍
ഈ പ്രശ്നം വരില്ലായിരുന്നു.  ഉച്ചാരണം നമുക്കിഷ്ടമുള്ള രീതിയില്‍
വളച്ചതാണ് കാരണം.... തിരുത്താന്‍ സമയമായി.

ഇല്ലെങ്കില്‍ പിന്നെ ബംഗളൂരു, കൊല്‍കത്ത, തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍
ഒന്നും തിരിച്ചുവരില്ലായിരുന്നു.
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------