ശിവഹരിയുടെയും പ്രശോഭിന്റെയും മെയില്‍ കൂട്ടി വായിക്കുമ്പോള്‍ സമത്വ കതിരിന്റെ പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി പ്രസിദ്ധീകരിച്ച പതിപ്പിന്റെ ഡെറിവേറ്റീവാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. കൂടാതെ ദേശാഭിമാനിക്ക് ഉപയോഗിച്ച ഗ്ലിഫ് മാത്രമാണ് സമത്വക്ക് ഉപയോഗിച്ചതെന്നാണ് പ്രശോഭ് പറയുന്നത്. അങ്ങനെയെങ്കില്‍ സമത്വ രചനയുടെ ഡെറിവേറ്റീവാണെന്ന് പറയുന്ന അനിവറിന്റെ വാദം മനസ്സില്ലാകുന്നില്ല.


2015-01-05 4:09 GMT-05:00 Anivar Aravind <anivar.aravind@gmail.com>:
>
> 2015-01-05 14:26 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar@gmail.com>:
>>
>> മാഷെ, അനിമാഷ് ഇവിടെ ഒന്നിനും മറുപടി തന്നിട്ടില്ല. അദ്ദേഹത്തെ ഇതില്‍
>> വലിച്ചിഴയ്ക്കണ്ട. ഞാന്‍ മാത്രമാണു് മറുപടി തന്നത്. ശിയാണു് ദേശാഭിമാനി
>> രഘുവിന്റെ ഫീച്ചര്‍ ടേബിളിലാണു് തയ്യാറാക്കിയത്. അത് ഞാന്‍ സമ്മതിക്കുക
>> മാത്രമല്ല കടപ്പാട് ലൈസന്‍സിനോടൊപ്പം ചേര്‍ത്തിട്ടുമുണ്ട്. പക്ഷ അത്
>> പരിപാലിക്കുന്നവര്‍ക്കായി കടപ്പാട് രേഖപ്പെടുത്തണം എന്നത് സന്തോഷേട്ടന്‍
>> അഭിപ്രായപ്പെട്ടിരുന്നു. തീര്‍ച്ചയായും രഘു ഉപയോഗിച്ച് ദേശാഭിമാനി റിലീസ്
>> ചെയ്യുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പാലിക്കും.
>
>
> കടപ്പാടല്ല , ലൈസന്‍സാണു പാലിയ്ക്കേണ്ടത് ഒരുപാടുതവണയായി പറയുന്നു .
>  
>>
>> ഇറക്കിയത് പരീക്ഷണ പതിപ്പാണു്. അത് അതേ ലിങ്കില്‍ ഇപ്പോഴും ഉണ്ട്. ആരോടും
>> അറിയിക്കാതെ അത് മാറ്റുകയുമില്ല.
>> ഇനി, സമത്വയുടെ കാര്യം. രചന അതിനു് ഉപയോഗിച്ചിട്ടേയില്ല.രൂപ സാമ്യത പഴയ
>> ലിപിയിലേയ്ക്ക് മാറ്റിയപ്പോള്‍ തികച്ചും സ്വാഭാവികമായി വന്നതാണു്. വര്‍ഷങ്ങളായി
>> ദേശാഭിമാനിയുടെ പ്രസിദ്ധീകരണം DBI Kerala ആസ്കി ഫോണ്ടിലാണു് തയ്യാറാക്കുന്നത്.
>> ആ ഫോണ്ടിന്റെ ഗ്ലിഫ്ഫുകളാണു് രഘുവിന്റെ ഫീച്ചര്‍ ടേബിള്‍ ഉപയോഗിച്ച് ദേശാഭിമാനി
>> തയയ്യാറാക്കിയത്. അതേ ഗ്ലിഫ്ഫ്ഉപയോഗിച്ച് കയ്യൂരിന്റെ ഫീച്ചര്‍ ടേബിളില്‍
>> ഉള്‍പ്പെടുത്തി സമത്വ ചെയ്യുമ്പോള്‍ രഘുവിന് കടപ്പാട് രേഖപ്പെടുത്തുന്നത്
>> എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
>
>
> ഞാന്‍ രചനയുടെ ഡെറിവേറ്റീവാണു സമത്വ എന്നു പറഞ്ഞപ്പോള്‍  ദേശാഭിമാനിയുടേയും
> കയ്യൂരിന്റെയും ഡെറിവേറ്റീവാണ് സമത്വ എന്ന മറുപടി നല്‍കിയതു പ്രശോഭാണ് .
> താങ്കളുടെ ആ വാദത്തിനാണു ദേശാഭിമാനിയുടെ ലൈസന്‍സ് ആ ഡെറിവേറ്റീവ്
> പാലിയ്ക്കണമെന്നാവശ്യപ്പെട്ടത് .എന്തായാലും വിശദമായി ചൂണ്ടിക്കാട്ടിയിട്ടുതന്നെ
> സംസാരിയ്ക്കാം



>
>  
>>
>> അതിന്റെ ആവശ്യകത ഉണ്ടെങ്കില്‍ വ്യക്തമാക്കിത്തരണം. അപ്പോഴും ദേശാഭിമാനി
>> പരീക്ഷണ പതിപ്പിലാണു് തയ്യാറാക്കിയിരിക്കുന്നതും.
>> രണ്ടു് വര്‍ഷമെടുത്താണു് സ്വ.മ.ക ഫീച്ചര്‍ ടേബിള്‍ തയ്യാറാക്കിയത് എന്നത്
>> വസ്തുതയാണു്. രണ്ടോ നാലോ പത്തോ എടുത്തോളൂ. എല്ലാരും അത്രയും കാലം എടുക്കണം
>> എന്നു് വാശിപിടിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.
>
>
> ഞാന്‍ വാശിപിടിച്ചില്ലല്ലോ , സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ക്ക് നോക്കി
> പഠിയ്ക്കാനും പുതുതായി ആശയം വ്യത്യസ്തമായി ഇമ്പ്ലിമെന്റ് ചെയ്യാനും
> സ്വാതന്ത്ര്യമുള്ളതാണ് . ഒരു ഫോണ്ട് പ്രിന്റ് ചെയ്ത് അതിന്റെ ഔട്ട് ലൈന്‍
> ട്രേസ് ചെയ്ത് പുതിയഫോണ്ടുണ്ടാക്കി ഒരു കോപ്പിറൈറ്റും മറ്റാര്‍ക്കും നല്‍കാതെ
> പബ്ലിഷ് ചെയ്യുന്നതുപോലും  അനുവദിനീയമാണ് . പലരും ചെയ്തിട്ടുമുണ്ട് .
> ധാര്‍മ്മികമായി മോശമാണെങ്കിലും . എന്നാല്‍ പുനരുപയോഗിയ്ക്കുന്ന കോഡിനും
> ഡിസൈനിനും ലൈസന്‍സ് പാലിയ്ക്കുക നിര്‍ബന്ധമാണ്. അതുമാത്രമാണ് ആവശ്യപ്പെട്ടതും
>
>
>>
>>
>>
>> അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍  എല്ലാം വിശദമായിത്തന്നെ പഠിച്ച്  ഓരോ വയലേഷനും
>> എണ്ണി എണ്ണി റിപ്പോര്‍ട്ട് ചെയ്യാം
>>
>> ഇത് എന്തിന്റടിസ്ഥാനത്തിലാണു് രണ്ട് മൂന്നു് ആഴ്ചയല്ല ഒരു ദിവസങ്ങള്‍ പോലും
>> വിലയിരുത്താതെ കൊട്ടിഘോഷിക്കുന്നത്?
>>
>
> ttf തുറന്നു വിലയിരുത്തിത്തന്നെയാണു മുമ്പു പറഞ്ഞത്.ഇനി ഇവ റെപ്പോയിലേക്കു
> മാറ്റി സോഴ്സ് ചൂണ്ടിക്കാട്ടിത്തന്നെ മറുപടി പറയാമെന്നുപറയുന്നതും അതിനുവേണ്ടി
> സമയമിടുന്നതും പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് . കൂടുതല്‍
> ഫ്രീഫോണ്ടുണ്ടാകുന്നതിലും കൂടുതല്‍ പേര്‍ ഈ രംഗത്തുകടന്നുവരുന്നതിലും സന്തോഷമേ
> ഉള്ളൂ .
>
>
>  
>>
>>
>> പ്രശോഭ്
>> +919496436961
>>
>> 2015, ജനുവരി 5 2:07 PM ന്, Anivar Aravind <anivar.aravind@gmail.com>
>> എഴുതി:
>>>
>>> ഈ മെയില്‍ ഇപ്പോഴാണു കിട്ടിയത് .
>>> പങ്കുവെച്ചതിനു നന്ദി .
>>> വലിപ്പം കൂടിയതിനാല്‍ മോഡറേഷനിലായിരുന്നു കാണും , അടുത്ത 2-3
>>> ആഴ്ചയ്ക്കുള്ളില്‍  എല്ലാം വിശദമായിത്തന്നെ പഠിച്ച്  ഓരോ വയലേഷനും എണ്ണി എണ്ണി
>>> റിപ്പോര്‍ട്ട് ചെയ്യാം
>>>
>>> പരിഹരിയ്ക്കുമെന്നു തന്നെ വിശ്വസിയ്ക്കുന്നു
>>>
>>> 2015-01-05 12:16 GMT+05:30 Sivahari Nandakumar <sivaharivkm@gmail.com>:
>>>>
>>>> പ്രശോഭ് എന്ത് ചെയ്താലും കുറ്റമാണോ,
>>>>
>>>> ഇവിടെ അവന്‍ sfd ഫയല്‍ പങ്ക് വെച്ചതാണോ കുഴപ്പം?
>>>>
>>>> സമത്വ എന്ന ഫോണ്ടിന് രചനയുടെ ഒരു ഘടകങ്ങളും ഉപയോഗിച്ചിട്ടില്ല. അത് പലവട്ടം
>>>> പറഞ്ഞതാണ്.
>>>>
>>>> കതിരു് എന്ന ഫോണ്ട് ആദ്യം ഇറക്കിയപ്പോള്‍ രചനയുടെ ഫീച്ചര്‍ ടേബിള്‍
>>>> ഉപയോഗിച്ചിരുന്നു. അന്ന് അനിവര്‍ എടുത്ത വായ്ക്ക് പറഞ്ഞത് മീര ഉപയോഗിച്ചു
>>>> എന്നും കടപ്പാട് രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ്. പിന്നീട് സന്തോഷാണ് രചനയാണ്
>>>> ഉപയോഗിച്ചതെന്നും കടപ്പാട് വെച്ചിട്ടില്ല എന്നും പറഞ്ഞത്. കടപ്പാട്
>>>> രേഖപ്പെടുത്തുന്നതില്‍ എ.ടി.പി.എസ്സിന് ഒരു ബുദ്ധിമുട്ടുമില്ല. മനപ്പൂര്‍വ്വം
>>>> കടപ്പാട് രേഖപ്പെടുത്താതിരുന്നതുമല്ല. ആദ്യ ഫോണ്ട് ഇറക്കുന്ന ധൃതിയില്‍ അത്
>>>> വിട്ട് പോയതാണ്. ഇറക്കിയപ്പോള്‍ തന്നെ അത് പൂര്‍ണ്ണമായ ഫോണ്ട് അല്ല എന്ന്
>>>> പറഞ്ഞിരുന്നു.
>>>>
>>>> കോപ്പി റൈറ്റ് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ കതിരിന്റെ ആദ്യ പതിപ്പ്
>>>> പിന്‍വലിക്കുകയും പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി വീണ്ടും പ്രസിദ്ധീകരിക്കുകയും
>>>> ചെയ്തു. പിന്നീട് വന്ന എല്ലാ പഴയലിപി ഫോണ്ടുകള്‍ക്കും എ.ടി.പി.എസ്സ്
>>>> വികസിപ്പിച്ച ഫീച്ചര്‍ ടേബിളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വിധത്തിലുള്ള
>>>> ഡിപ്പഡെന്‍സികളും സ്വ.മ.ക, യുടെ ഫോണ്ടുകളുമായില്ല. ദേശാഭിമാനി ഫോണ്ടിന് രഘു
>>>> ഫോണ്ട് ഉപയോഗിച്ചിട്ടുണ്ട്, അതിന്റെ കോപ്പി റൈറ്റും കടപ്പാട് കൊടുക്കലും
>>>> പാലിച്ചു എന്നുമാണ് കരുതുന്നത്. അതില്‍ സ്വ.മ.ക ന് കടപ്പാട്
>>>> വെക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കാം. വെക്കേണ്ടതാണെങ്കില്‍ വെയ്ക്കാം.
>>>> അതിന് ഒരു ബുദ്ധിമുട്ടുമില്ല.
>>>>
>>>> സമത്വ റീലീസ് ചെയ്ത് അപ്പോള്‍ തന്നെ അനിവര്‍ പറഞ്ഞത് ഇതി രചനയുടെ
>>>> ഡെറിവേറ്റീവ് ആണെന്നാണ്. SFD ഫയല്‍ തരാന്‍ എന്താണ് മടി എന്നും ചോദിച്ചു. ttf
>>>> ഫയല്‍ ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് സേവ് ചെയ്താല്‍ sfd ഫയല്‍ കിട്ടു
>>>> മെന്നിരിക്കെ sfd ഫയലിന് എന്തിനാണ് വാശി പിടിച്ചത്. ATPS കോഡ് പങ്ക്
>>>> വെയ്ക്കാത്തവരാണ് എന്ന് വരുത്തി തീര്‍ക്കാനാണോ? SFD ഫയല്‍ തന്നപ്പോ അത് ഗിറ്റ്
>>>> ലാബില്‍ ഇടണമെന്നായി. അനിവര്‍ പറയുന്നിടത്തല്ല ഒരു സോഫ്റ്റ്‍വെയര്‍
>>>> അതുണ്ടാക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്താണ് അത് ഇടുന്നത്. അതും ഒരു
>>>> സ്വാതന്ത്ര്യമല്ലേ? ഗിറ്റ് ലാബിലിട്ട് അത് കൃത്യമായി പരിപാലിക്കാന്‍ വേണ്ട മാനവ
>>>> വിഭവം ഇല്ലാത്തതിനാലും അത് അത്ര പരിചയമില്ലാത്തതിനാലുമാണ് അത് ചെയ്യാതിരുന്നത്.
>>>> എല്ലാ ഫോണ്ടുകളും നേരത്തെ തന്നിട്ടുള്ള കണ്ണികളില്‍ ഈ ചര്‍ച്ച നടക്കുമ്പോഴും
>>>> ഇപ്പോഴും ലഭ്യമാണ്.  എന്നിട്ടും പ്രശോഭ് സമത്വയുടെ sfd ഫയല്‍ പ്രശോഭ് ഈ
>>>> മെയിലിങ്ങ് ലിസ്റ്റില്‍ ഇട്ടപ്പോ ഇവിടെ പോരാ എല്ലാകൂടി എസ്.എം.സി മെയിലിങ്ങ്
>>>> ലിസ്റ്റില്‍ തന്നെ വേണം പോലും.
>>>>
>>>> അല്ല ഗിറ്റ് ലാബിലോ, എസ്.എം.സി മെയിലിങ്ങ് ലിസ്റ്റിലോ ഇട്ടാലേ ഒന്ന്
>>>> സ്വതന്ത്ര സോഫ്റ്റ്‍വെയറാവുകയൊള്ളോ?
>>>>
>>>> സ്വ.മ.ക. സെക്രട്ടറിയായ ഋൃഷിയും, പ്രവര്‍ത്തകരായ ബാലുവിനും, അഖിലിനും മറ്റ്
>>>> പലരും ഇത് അനിവറിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുന്നത്. സമത്വ സ്വ.മ.ക.
>>>> ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണ് എന്ന് അവര്‍ക്കാര്‍ക്കും അഭിപ്രായമില്ല.
>>>> മാത്രമല്ല അനിവര്‍ എന്ത് അടിസ്ഥാനത്തിലാണ് ആ ആരോപണം ഉന്നയിക്കുന്നത് എന്നത്
>>>> ഋൃഷിയെ പോലുള്ളവര്‍ക്ക് അറിയുകയുമില്ല.
>>>>
>>>> പിന്നെ സ്വ.മ.ക. തങ്ങളുടെ പ്രൊജക്റ്റുകള്‍ തുടങ്ങുമ്പോള്‍ തന്നെ സോഴ്സ്കോഡ്
>>>> റിലീസ് ചെയ്യുമെന്നും ഗിറ്റിലൂടെ വെര്‍ഷന്‍ കണ്‍ട്രോള്‍ ചെയ്യും എന്നും ഒക്കെ
>>>> പറയുന്നത് കപടമാണ്. സ്വതന്ത്ര ലൈബ്രറി മാനേജ്മെന്റ് ടൂള് വരുന്നു, മീര
>>>> എല്‍.എം.എസ്. പൂര്‍ണ്ണമായും  സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് എന്ന് പറഞ്ഞ് കൊട്ടി
>>>> ഘോഷിച്ചു. എന്നിട്ട് അതിന്റെ കോഡ് ഏത് പബ്ലിക്ക് സ്ഥലത്താണ്
>>>> പ്രസിദ്ധപ്പെടുത്തിയത്?
>>>>
>>>> എനിക്കതില്‍ എതിര്‍പ്പൊന്നുമില്ല. ഒരു വോളന്ററി വര്‍ക്കാവുമ്പോള്‍ അത്
>>>> ചിലപ്പോ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും. താമസിച്ചെന്നും ഒക്കെ വരും. പക്ഷേ അത്
>>>> ചെയ്യുന്നവരെ പിറകോട്ടടിക്കുന്ന നിലപാട് ശരിയല്ല.
>>>>
>>>> --ശിവഹരി
>>>>
>>>> 2015, ജനുവരി 3 2:07 PM ന്, നവനീത് .....(Navaneeth Krishnan.S)
>>>> <navaneeth.sree@gmail.com> എഴുതി:
>>>>>
>>>>> സാദൃശ്യം ഇതു നോക്കിയാല്‍ മനസ്സിലാവും. എങ്കിലും പുതിയ ഒരു ഡെറിവേറ്റീവിന്
>>>>> ഒത്തിരി സന്തോഷം... ആവശ്യത്തിനു ഫോണ്ടുകള്‍ ഉണ്ടാവുക എന്നതു തന്നെ പ്രധാനം.
>>>>> ലൈസന്‍സിങ് പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല. എല്ലാം ജി പി എല്‍ തന്നെ ആവട്ടെ.
>>>>>
>>>>> 2015-01-03 14:01 GMT+05:30 നവനീത് .....(Navaneeth Krishnan.S)
>>>>> <navaneeth.sree@gmail.com>:
>>>>>>
>>>>>> സമത്വ ഫോണ്ട് ശരിക്കും രചനയുമായി വലിയ സാദൃശ്യം കാണുന്നുണ്ട്. എങ്കിലും
>>>>>> ഫോണ്ടു കൊള്ളാം.
>>>>>>
>>>>>> 2015-01-02 14:52 GMT+05:30 Anivar Aravind <anivar.aravind@gmail.com>:
>>>>>>>
>>>>>>>
>>>>>>>
>>>>>>> 2015-01-02 12:11 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍
>>>>>>> <prasobhgsreedhar@gmail.com>:
>>>>>>>>
>>>>>>>> പ്രിയ സുഹൃത്തുക്കളെ,
>>>>>>>> 'സമത്വ'യുടേത് രചനയില്‍ നിന്നും പകര്‍ത്തിയ ഫീച്ചര്‍ ടേബിള്‍
>>>>>>>> ആണെന്നുള്ള അഭിപ്രായങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഉണ്ടായിട്ടുണ്ട്.
>>>>>>>> സമത്വയുടേത് ATPS തയ്യാറക്കിയ സ്വതന്ത്ര ഫീച്ചര്‍ ടേബിള്‍ ആണു്. അത്തരം സംശയം
>>>>>>>> തീര്‍ക്കാന്‍ സമത്വയുടെ സോര്‍സ് കോഡ് ഇവിടെ പങ്കുവയ്ക്കട്ടെ. പ്രശ്നങ്ങള്‍
>>>>>>>> ഇവിടെ ചൂണ്ടിക്കാണിക്കാം, നമുക്ക് പരിഹരിക്കാം.
>>>>>>>
>>>>>>>
>>>>>>> പ്രശോഭേ ,
>>>>>>> ടെലഗ്രാമില്‍ പറഞ്ഞതു വീണ്ടും ഇവിടെ പറയേണ്ടിവരുന്നെന്നതു കഷ്ടമാണ് .
>>>>>>> ATPS ന്റെ മിക്ക ഫോണ്ടുകളും സ്വമക ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണെന്നും
>>>>>>> അങ്ങനെ നിലനില്‍ക്കുന്ന ഫോണ്ടുകളുടെ കോഡുകളുപയോഗിച്ചു സൃഷ്ടിയ്ക്കുമ്പോള്‍
>>>>>>> ഒറിജിനല്‍ കോപ്പിരൈറ്റിനേയും  ലൈസന്‍സിനേയും മാനിച്ച് അതിനനുസരിച്ചുവേണം
>>>>>>> കോപ്പിറൈറ്റും ലൈസന്‍സും ഫോണ്ടില്‍ ചേര്‍ക്കാന്‍ എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>>>>>>> രംഗത്തെ സാധാരണ കാര്യം പാലിയ്ക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത് .  സ്വമകയുടെ
>>>>>>> ഫീച്ചര്‍ ടേബിള്‍ പുതിയ ഫോണ്ടുണ്ടാക്കാന്‍ ഉപയോഗിയ്ക്കുവാന്‍
>>>>>>> വേണ്ടിത്തന്നെയുള്ളതാണ് .എന്നാല്‍ അതുപയോഗിയ്ക്കുമ്പോള്‍ ലൈസന്‍സും
>>>>>>> കോപ്പിറൈറ്റും പാലിയ്ക്കണമെന്നതാണാവശ്യവും .
>>>>>>>
>>>>>>> അതു പലതവണ പല ഫോണ്ടുകളുടെ കാര്യത്തിലും അനിലിന്റെയും താങ്കളുടെയും
>>>>>>> ശ്രദ്ധയില്‍ പെടുത്തി ഫലം കാണാതിരിക്കുന്നതിനാലാണു പബ്ലിക് ആയി  സോഴ്സ്കോഡ്
>>>>>>> റെപ്പോസിറ്ററിയും ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് സംവിധാനവും
>>>>>>> ഉണ്ടാക്കണമെന്നാവശ്യപ്പെട്ടത് . ഇതാവശ്യപ്പെട്ടു ഒരു മാസം കഴിഞ്ഞും ഫലം
>>>>>>> കാണാതിരിക്കുകയും ഇറങ്ങിയ കോപ്പിറൈറ്റ് ലംഘനം നടത്തിയ ഫോണ്ടുകള്‍ക്കുമുകളില്‍
>>>>>>> സമത്വ പോലുള്ള പുതിയ ഡെറിവേറ്റീവുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുമ്പോള്‍
>>>>>>> വെര്‍ഷന്‍ മാനേജ്മെന്റും ഡെവലപ്മെന്റ് പുരോഗതിയും അറിയാന്‍ കഴിയുകയും
>>>>>>> തെറ്റുകുറ്റങ്ങള്‍ നേരിട്ടു ചൂണ്ടിക്കാട്ടാനും പരിഹരിയ്ക്കാനും ചെയ്യാനുള്ള
>>>>>>> എളുപ്പവഴിയായ gitlab പോലുള്ള വെര്‍ഷന്‍ കണ്ട്രോള്‍ സിസ്റ്റത്തില്‍ അവ
>>>>>>> ലഭ്യമാക്കാം ആവശ്യപ്പെടുകയാണ് ഇന്നലെ ഉണ്ടായത് . അതു ഒരു ഫോണ്ടിന്റെ കാര്യം
>>>>>>> മാത്രമല്ല എല്ലാഫോണ്ടിന്റെയും ആണ് . ഇവ ലിസ്റ്റ് വഴിയല്ല കോഡ്
>>>>>>> ചൂണ്ടിക്കാട്ടിയാണു നടക്കേണ്ടത് . അതിനു എല്ലാ ഫോണ്ടുകളും ആവശ്യമാണു താനും
>>>>>>>
>>>>>>> സാങ്കേതികമായ സഹായം ബാലു നല്‍കുകയും റെപ്പോകള്‍ ശിവഹരിയ്ക്കും
>>>>>>> പ്രശോഭിനുമായി ഉണ്ടാക്കിനല്‍കുകയും ചെയ്തു . പ്രശ്നങ്ങള്‍ ഞാന്‍ പഠിച്ചു
>>>>>>> ചൂണ്ടിക്കാട്ടിത്തരാം എന്നും പറഞ്ഞു.  5 മിനിറ്റെടുക്കില്ല ഇവ കമ്മിറ്റ്
>>>>>>> ചെയ്യാന്‍ . എന്നാല്‍ അതു ചെയ്യാതെ അല്ലെങ്കില്‍ അതിനെ അഭിമുഖീകരിയ്ക്കാതെ ഒറ്റ
>>>>>>> ഫോണ്ടിന്റെ എസ്,എഫ്ഡി അയച്ചിട്ടു കാര്യമില്ല .
>>>>>>>
>>>>>>> ഒന്നുകില്‍ മുഴുവന്‍ ഫോണ്ടുകളുടെയും SFD സോഴ്സ് കോഡ് ഗിറ്റ്
>>>>>>> റെപ്പോകളില്‍ ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് ലഭ്യമാക്കുക . അല്ലെങ്കില്‍ എല്ലാ SFD
>>>>>>> ഫയലുകളും എസ്സെംസി ലിസ്റ്റിലേയ്ക്ക് അയയ്ക്കുക . റിവ്യൂ ചെയ്ത് മറുപടി തരാം .
>>>>>>> നാട്ടിലെ മെയിലിങ്ങ് ലിസ്റ്റുകളീലേയ്ക്കെല്ലാം  ഇത്തരം സാങ്കേതിക ചര്‍ച്ചകളെ
>>>>>>> കോപ്പി ചെയ്ത് വലിച്ചിഴയ്ക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പ്രശോഭിനാണെന്നു
>>>>>>> കൂടി പറയട്ടെ .
>>>>>>>
>>>>>>> ശിവഹരിയോടും അഖില്‍ കൃഷ്ണനോടും മുഴുവന്‍ ഫോണ്ടുകളുടേയും സോഴ്സ്കോഡ്
>>>>>>> ലഭ്യമാക്കുമെന്നുറപ്പുവരുത്താന്‍ ആ ടെലഗ്രാം ചര്‍ച്ചയില്‍ തന്നെ
>>>>>>> അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . അതു റെപ്പോയിലായാലും ലിസ്റ്റിലായാലും  നിങ്ങളുടെ
>>>>>>> സൗകര്യം പോലെ ആവട്ടെ . ATPS ന്റെ കതിരുമുതല്‍ സമത്വവരെ ഇതുവരെ റിലീസ് ചെയ്ത
>>>>>>> എല്ലാ ഫോണ്ടുകള്‍ക്കും ഉള്ള ലൈസന്‍സ് ലംഘനം കോപ്പിറൈറ്റ് ലംഘനം എന്നീ
>>>>>>> പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതി സമത്വ എന്ന ഒറ്റ ഫോണ്ടിലേയ്ക്കും അതിന്റെ
>>>>>>> ഫീച്ചര്‍ ടേബിളിലോട്ടും ചുരുക്കാന്‍ നോക്കുന്നതു ശരിയല്ല.
>>>>>>>
>>>>>>> ദേശാഭിമാനി കോപ്പിറൈറ്റും ലൈസൻസും സന്തോഷ് ചൂണ്ടിക്കാട്ടിയിട്ടുപോലും
>>>>>>> ഫിക്സ് ചെയ്യപ്പെട്ടിട്ടില്ല. ആറ്റ്രിബ്യൂഷനല്ല ലൈസൻസും കോപ്പിറൈറ്റുമാണു
>>>>>>> വിഷയം.. സിഡാക്കിന്റെ ഏക ജിപിഎൽ ഫോണ്ടായ രഘു സ്വമക പരിപാലിയ്ക്കുന്ന വിധം
>>>>>>> നോക്കുക . അതാണ് ലൈസൻസ് പാലിച്ച് എങ്ങനെ സ്വതന്ത്ര മായ വർക്കുകൾ
>>>>>>> മുന്നോട്ടുകൊണ്ടുപോകാൻ എന്നതിനുദാഹരണം
>>>>>>>
>>>>>>>
>>>>>>> ഫീച്ചർ ടേബിൾ മാത്രമല്ല വയലേഷനുകളെന്നും പറയട്ടെ.
>>>>>>>
>>>>>>>
>>>>>>> ചുരുക്കത്തില്‍ ഞാന്‍ ടെലഗ്രാമില്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം .
>>>>>>>
>>>>>>> 1. കതിരിൽ ഇപ്പോഴും ലൈസൻസ് വയലേഷനുണ്ട്. ATPS ന്റെ എല്ലാഫോണ്ടിലും ഉണ്ട്
>>>>>>> . എന്നാൽ അനിലും പ്രശോഭും സമ്മതിയ്ക്കില്ല
>>>>>>>
>>>>>>> 2. ദേശാഭിമാനി ഇപ്പോഴും കോപ്പിറൈറ്റ് + ലൈസൻസ് വയലേറ്റഡ് ആണ്. അതിനവർ
>>>>>>> രഘു ഉപയോഗിച്ചെന്നു സമ്മതിയ്ക്കുന്നു. എന്നാൽ ലൈസൻസും കോപ്പിറൈറ്റും
>>>>>>> പാലിയ്ക്കുന്നില്ല.
>>>>>>>
>>>>>>> 3. പുതിയ ഫോണ്ടുകൾ കയ്യൂരും ദേശാഭിമാനിയും അടിസ്ഥാനമാക്കിയാണു
>>>>>>> നിർമ്മിച്ചതെന്നു പ്രശോഭ് പറയുന്നു . അതായത് ലൈസൻസ് വയലേറ്റഡ് ഫോണ്ടുകൾക്കു
>>>>>>> മീതെ പിന്നെയും ഫോണ്ടുകൾ വന്ന് സ്ഥിതി കോമ്പ്ലക്സ് ആക്കുന്നു
>>>>>>>
>>>>>>> 4. ഇപ്പോ ATPS നുളള എല്ലാ ഫോണ്ടും എസ്സെംസി ഫോണ്ടുകളുടെ ഡെറിവേറ്റീവാണ്.
>>>>>>> നല്ല കാര്യമാണത്. പുനരുപയോഗിയ്ക്കാന്‍ തന്നെയാണു ഈ ഫോണ്ടുകളും അതിന്റെ കോഡുകളും
>>>>>>> . എന്നാല്‍ എന്നാല്‍ ലൈസൻസ് പാലിയ്ക്കണം . എന്നാൽ അതിനു തയ്യാറാവാതെ പുതിയ
>>>>>>> ഫീച്ചർ ടേബിൾ എന്ന പേരിൽ വെറും ഗ്ലിഫ് റീനെയിമിങ് വഴിയുള്ള
>>>>>>> തട്ടിക്കൂട്ടുനടക്കുന്നതാണു കാണുന്നത്. ATPS നു സ്വതന്ത്രലൈസൻസിലുള്ള കോഡ്
>>>>>>> ലൈസൻസ് പ്രകാരം ഉപയോഗിയ്ക്കാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ്
>>>>>>> സ്വന്തം.കോപ്പിറൈറ്റിൽ വെയ്ക്കണോ എന്നത് ആ സംഘടന ആലോചിയ്ക്കേണ്ട വിഷയമാണ്.
>>>>>>> സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ധാരണക്കുറവുണ്ടാവാം . എന്നാല്‍ ഇതു പറയുന്നത്
>>>>>>> സംഘടനകളുടെ ഇക്കാര്യത്തിലുള്ള മുന്‍കൈയിനെ കുറച്ചുകാണാനല്ല . കൂടുതല്‍
>>>>>>> സ്വതന്ത്ര ഫോണ്ടുകളുണ്ടാക്കാനുള്ള താല്പര്യത്തെ വളരെ വിലയോടെയാണു കാണുന്നതും
>>>>>>>
>>>>>>>
>>>>>>>
>>>>>>> PS: എന്റേതു വ്യക്തിപരമായ പ്രതികരണമാണ്.
>>>>>>>
>>>>>>> അനിവര്‍
>>>>>>>>
>>>>>>>>
>>>>>>>> പ്രശോഭ്
>>>>>>>> +919496436961
>>>>>>>>
>>>>>>>> 2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍
>>>>>>>> <prasobhgsreedhar@gmail.com> എഴുതി:
>>>>>>>>>
>>>>>>>>> കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ
>>>>>>>>> സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു്
>>>>>>>>> നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ മലയാളം
>>>>>>>>> അക്ഷരരൂപം "സമത്വ".
>>>>>>>>> കണ്ണി:- http://prasobh.atps.in/downloads/Samathwa.ttf
>>>>>>>>>
>>>>>>>>> പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക
>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>> To stop receiving messages from Wikiml-l please visit:
>>>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>>>
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>> To stop receiving messages from Wikiml-l please visit:
>>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>>
>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> സ്നേഹപൂര്‍വ്വം നവനീത്....
>>>>>>
>>>>>> http://kizhakkunokkiyandram.blogspot.com/
>>>>>> കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
>>>>>> http://sciencemirror.blogspot.com
>>>>>> ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
>>>>>
>>>>>
>>>>>
>>>>>
>>>>> --
>>>>> സ്നേഹപൂര്‍വ്വം നവനീത്....
>>>>>
>>>>> http://kizhakkunokkiyandram.blogspot.com/
>>>>> കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
>>>>> http://sciencemirror.blogspot.com
>>>>> ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
>>>>>
>>>>> --
>>>>> You received this message because you are subscribed to the Google
>>>>> Groups "KSSP IT" group.
>>>>> To unsubscribe from this group and stop receiving emails from it, send
>>>>> an email to free-intelligence+unsubscribe@googlegroups.com.
>>>>> To post to this group, send email to
>>>>> free-intelligence@googlegroups.com.
>>>>> For more options, visit https://groups.google.com/d/optout.
>>>>
>>>>
>>>>
>>>>
>>>> --
>>>> with warm regards
>>>> Sivahari Nandakumar
>>>> Appropriate Technology Promotion Society
>>>> Eroor, Vyttila 09446582917
>>>> http://sivaharicec.blogspot.com
>>>> --------------------------------------------------------
>>>>       fighting for knowledge freedom
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss@lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>
>>> --
>>> You received this message because you are subscribed to the Google Groups
>>> "{പരിഷദ് ഐ.ടി. കമ്മറ്റി കോഴിക്കോട്}" group.
>>> To unsubscribe from this group and stop receiving emails from it, send an
>>> email to ksspitcommitteekozhikode+unsubscribe@googlegroups.com.
>>> To post to this group, send email to
>>> ksspitcommitteekozhikode@googlegroups.com.
>>> To view this discussion on the web, visit
>>> https://groups.google.com/d/msgid/ksspitcommitteekozhikode/CA%2BnuCJbevFJxAcCO8%2Bih0XDXGGJqOQ1A%3DfxTR9UuvDEc3aGtsg%40mail.gmail.com.
>>>
>>> For more options, visit https://groups.google.com/d/optout.
>>
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l