താമസിയാതെ തന്നെ 1 ലക്ഷം കടക്കാൻ കഴിയും എന്നു് പ്രതീക്ഷിക്കുന്നു.

മലയാളത്തിൽ അവിടവിടെയായി നിരവധി പേർ വിവിധ സ്വകാര്യ നിഘണ്ടു  പദ്ധതികൾ പ്രവർത്തിപ്പിക്കുന്നുണ്ടു്. പ്രയത്നങ്ങൾ വിഘടിച്ചു് പോകാതെ എല്ലാവരും ഒരു സം‌രംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെകിൽ എത്ര നന്നായേനേ

ഷിജു

2010/4/6 Junaid P V <junu.pv@gmail.com>
ഇന്ന് മലയാളം വിക്കിനിഘണ്ടുവിലെ നിർവചനങ്ങളുടെ എണ്ണം അരലക്ഷം (50,000+) കവിഞ്ഞിരിക്കുന്നു എന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുന്നു.
ഇന്നലെവരെ വിക്കിനിഘണ്ടുക്കളുടെ കൂട്ടത്തിൽ 27-ആം സ്ഥാനത്തുണ്ടായിരുന്ന മലയാളം വിക്കിനിഘണ്ടുവിൽ 24 മണിക്കൂറിനുള്ളിൽ 10,000 ൽ അധികം നിർവചനങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇന്ന് 24-ആം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തിരിക്കുന്നു (വിക്കിനിഘണ്ടുകളുടെ സ്ഥാനങ്ങൾ ഇവിടെ കാണാം., ഇതെഴുതുമ്പോൾ സ്ഥാനങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല).
ഇതോടെ  മലയാളം വാക്കുകളിൽ കൈരാളം എന്ന വാക്കുവരെയുള്ള സമാന്യ മലയാളം പദങ്ങളുടെ നിർവചനങ്ങൾ ലഭ്യമാണ്. സാധാരണ ഇംഗ്ലീഷ് പദങ്ങളും നിഘണ്ടുവിൽ നിലവിലുണ്ട്.
അല്പം മറ്റ് ചില ഭാഷാപദങ്ങളുമുണ്ട്.

:)

junaidpv

--
You received this message because you are subscribed to the Google Groups "വിക്കി കാര്യനിര്‍‌വാഹകസംഘം" group.
To post to this group, send email to mlwikiadmin@googlegroups.com.
To unsubscribe from this group, send email to mlwikiadmin+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikiadmin?hl=ml.