സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2 എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി വിക്കിമീഡിയരുടെ വാർഷിക സമ്മേളനമായ വിക്കിസംഗമോത്സവം - 2012 ന്റെ 60 ദിവസ പ്രചാരണവുമായി ബന്ധപ്പെട്ട് 2012 ഫെബ്രുവരി 15 മുതൽ 2012 ഏപ്രിൽ 15 വരെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്.
ഈ പദ്ധതിയുടെ ഒന്നാം പതിപ്പ് ഗംഭീര വിജയമാക്കി തീർത്ത എല്ലാവരോടും ഈ അവസരത്തിൽ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം രണ്ടാം പതിപ്പിലും സജീവമായി പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുകയാണ്. താൽപര്യമുള്ള ഏതൊരാൾക്കും ഈ പരിപാടിയിൽ അവരവരുടെ പേരു ചേർത്തു കൊണ്ട് അംഗമാകാവുന്നതാണ്.
ഈ പദ്ധതിയിൽ ചേർന്ന് ചിത്രങ്ങളിലൂടെ വിക്കിമീഡിയയെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർ ഈ താളിൽ ഒപ്പു വെക്കുക .
സഹായം ആവശ്യമുള്ളവർ help@mlwiki.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ ഇവിടെ ചോദിക്കുകയോ ചെയ്യുക.
ഈ മെയിൽ സമാന സ്വഭാവമുള്ള മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കയക്കുവാനും, നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ തുടങ്ങിയവയിൽ അപ്ഡേറ്റ് ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.