സുഗീഷെ, ഈ നയങ്ങളുടെ പ്രശ്നം പുതിയ എഴുത്തുകാരെ വലിയതോതിൽ ഒഴിവാക്കുന്നു എന്നാണ്. പ്രത്യേകിച്ചും കഴിഞ്ഞ 10-15 വർഷങ്ങളിലെ സാഹിത്യ മുന്നേറ്റത്തെ. മലയാള കവിതയുടെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഒരുസമയത്ത് ഈണത്തിൽ ചത്തുകിടന്ന മലയാള കവിതയും ഭാവുകത്വവും ആസ്വാദനവും ഒരുപാട് മാറിയിട്ടുണ്ട്. ഇന്നത്തെ നിബന്ധനകൾ / നയങ്ങൾ അനുസരിച്ച് ഇതിനു മുന്നിൽ നിൽക്കുന്നവരെയൊക്കെ നമ്മൾ ഒഴിവാക്കേണ്ടി വരും. 

മലയാളത്തിൽ അച്ചടിമാദ്ധ്യമങ്ങളിൽ നിന്നും മാറി ഒരുപാട് സർഗ്ഗസൃഷ്ടികൾ വരുന്നുണ്ട്. ബ്ലോഗുകളിലായാലും ഓൺലൈൻ പോർട്ടലുകളിലായാലും പുതിയ എഴുത്തുകൾ അച്ചടിമാദ്ധ്യമങ്ങളുടെ നിലവാരത്തിലോ അതിലും ഉയർന്നോ വരുന്നുണ്ട്. ഇതിൽ നിന്നും സാംഗത്യമുള്ളത് എങ്ങനെ വിക്കിപീഡിയയിൽ എത്തിക്കും?

ബെർളി തോമസ് മലയാളത്തിൽ പരക്കെ സൈറ്റ് ചെയ്യപ്പെട്ട ആളാണ്. ഇന്നത്തെ നയങ്ങൾ അനുസരിച്ച് ബെർളി തോമസിനെപ്പറ്റി ഒരു ലേഖനം പറ്റുമോ?

ഓൺലൈൻ സാഹിത്യത്തെയും ഉൾക്കൊള്ളാൻ തക്കവിധം വിക്കിപീഡിയയുടെ നയങ്ങൾ തിരുത്തണം. 


On Tue, Nov 12, 2013 at 11:37 AM, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
{{കണ്ടു}}
--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l