നമസ്കാരം,

ഈ പേജ് കാണുക. എല്ലാ ഭാഷയിലും വേണ്ട ലേഖനങ്ങളുടെ അടിസ്ഥാനത്തിലുള്ള റാങ്കിങ്ങിൽ മലയാളം വിക്കിപീഡിയയ്ക്ക് തുടർച്ചയായ രണ്ടാം തവണയും നേട്ടം. :) കഴിഞ്ഞ മാസം Honourable mention ആണ് ലഭിച്ചതെങ്കിൽ ഇത്തവണ വളർച്ചയിൽ രണ്ടാം സ്ഥാനമാണ് നമുക്ക്.

പട്ടികയിൽ മലയാളത്തിന്റെ സ്ഥാനം 39-ൽ തന്നെ നിൽക്കുന്നു. മലയാളത്തിൽ താളുകളുള്ള അഞ്ച് ലേഖനങ്ങൾ തെറ്റായി താളില്ല എന്നാണ് പട്ടികയിൽ കാണിച്ചിരിക്കുന്നത്. എന്നാലും സ്റ്റബുകൾ 744-ൽ നിന്ന് 714 ആയി കുറയുകയും ഇടത്തരം താളുകൾ 178-ൽ നിന്ന് 195 ആയി വർദ്ധിക്കുകയും വലിയ താളുകൾ 81-ൽ നിന്ന് രണ്ടെണ്ണം കൂടി 83 ആകുകയും ചെയ്തിട്ടുണ്ട്. 0.89% ആണ് നമ്മുടെ വളർച്ച.

ഇതിനായി യത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

അജയ് ബാലചന്ദ്രൻ