2013/12/28 Prince Mathew <mr.princemathew@gmail.com>
 
ഇതിൽ എന്താണ് നോൺ-സ്റ്റാൻഡേർഡ്? എല്ലാത്തരം യൂണിക്കോഡ്-ടു-ആസ്കി കൺവർട്ടർ ആപ്ലിക്കേഷനുകളും ഫോളോ ചെയ്യേണ്ട ഒരു ബേസിക് റൂൾ മാത്രമാണത്. യൂണിക്കോഡ് ബംഗാളിയിൽ നിന്ന് ബംഗാളിയിലെ ആസ്കി ഫോണ്ടുകളിലേയ്ക്ക് കൺവർട്ട് ചെയ്യുന്ന ഒരു നല്ല ആപ്ലിക്കേഷൻ തീർച്ചയായും ക്യാരക്ടറുകളെ ബംഗാളി യൂണിക്കോഡ് റേഞ്ച് വച്ച് ഫിൽറ്റർ ചെയ്യുന്നതായിരിക്കും. ഇതാണോ ഹാക്ക്?


 ആസ്കിയില്‍ കണ്ടന്റുണ്ടാക്കി യുണീക്കോഡിലേക്ക് മാറ്റി പ്രിന്റിനു ആസ്കിയും  മറ്റുള്ളവക്ക് യുണീക്കോഡും  ഉപയോഗിക്കുക എന്ന സജഷനാണു് നോണ്‍ സ്റ്റാന്റേഡ്.  ആസ്കി എന്നത്  കൃത്യമായി 128  ക്യാരക്ടറുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണു്.  അതിനു പുറത്തുള്ള ഏതൊരു ക്യാരക്ടറും  ആസ്കി സ്റ്റാന്‍ഡേഡിലുള്ളതല്ല. ( The American Standard Code for Information Interchange (ASCII /ˈæski/ass-kee)[1] is a character-encoding scheme originally based on the English alphabet that encodes 128 specified characters - the numbers 0-9, the letters a-z and A-Z, some basic punctuation symbols, some control codes that originated with Teletype machines, and a blank space - into the 7-bit binary integers.[2]  -  https://en.wikipedia.org/wiki/ASCII   )   
ആസ്കിയില്‍ കണ്ടന്റുണ്ടാക്കി യുണീക്കോഡിലേക്ക് മാറ്റുന്നത് ഹാക്കു തന്നെയാണു്.  
 

"അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത് ഫോർക്കിംഗേ ആകുമായിരുന്നില്ല" 


 ഇതല്ലേ  SMC ചെയ്തത്?  Anjali-oldlipi ഏറ്റെടുത്ത് മെയിന്റെയിന്‍ ചെയ്യുകയാണു്  SMC ചെയ്യുന്നത്. 
 

>>കമ്മിറ്റിക്കാര്‍ പ്രിന്‍സിന്റെ പ്രിയപ്പെട്ട നോട്ടോയും തോട്ടില്‍ കളഞ്ഞല്ലോ . അവരുടെ തീരുമാനം തനതുലിപിയില്‍ അച്ചടിക്കാനായിരുന്നെന്നും വ്യക്തമാക്കിയല്ലോ.<<

ഇതൊരു വ്യാജപ്രചരണം മാത്രമാണ്. രണ്ടേ രണ്ടു ഫോണ്ടുകളിലാണ് ടൈപ്പ് സെറ്റ് ചെയ്ത് കാണിച്ചതെന്ന് ഈ വിഷയത്തിൽ മുൻപ് പ്രതികരിച്ചവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഇപ്പോൾ പുതിയ കഥകൾ കെട്ടിച്ചമയ്ക്കുന്നതിനു പിന്നിലെ ഉദ്ദേശം വ്യക്തമാണ്.


ടെക്സ്റ്റ്ബുക്കിന്റെ  സാമ്പിള്‍ പേജുകള്‍ ഷെയര്‍ ചെയ്ത്  തെളിവുതരാന്‍ കൈ തരിക്കുന്നുണ്ട്.  ബുക്ക് പബ്ലിഷ് ചെയ്തിട്ടില്ലാത്തതിനാലും  ലൈസന്‍സ് സ്വതന്ത്രമല്ലാത്തതിനാലും  തല്കാലം  നിര്‍വാഹമില്ല. സ്വതന്ത്രലൈസന്‍സില്‍  പബ്ലിഷ് ചെയ്താല്‍   ആ നിമിഷം  ഇതിന്റെ സാമ്പിളുകള്‍ തരാം.   സ്വതന്ത്രലൈസന്‍സിലാക്കിയാല്‍  ഇ-വേര്‍ഷനുകള്‍  പ്രിന്‍സ് പറയുന്ന ഏതു യുണീക്കോഡ് ഫോണ്ടില്‍ വേണമെങ്കിലും  സെറ്റ് ചെയ്ത്  ഇടുകയും  ചെയ്യാം. (പ്രിന്റ് ചെയ്യുന്നതേതു വേണമെന്ന്  SCERT തന്നെ തീരുമാനിക്കണം അവിടെ എന്റെ  ഒരഭിപ്രായപ്രകടനം  കൊണ്ടും  കാര്യമില്ല. :)    )   

 

പബ്ലിഷിംഗ് സോഫ്റ്റ്‌വെയറുകളിലല്ല മാറ്റർ തയ്യാറാക്കുന്നത്. ടെക്സ്റ്റ് രൂപത്തിൽ തയ്യാറാക്കുന്ന മാറ്റർ പബ്ലിഷിംഗ് സോഫ്റ്റ്‌വെയറുകളിലേയ്ക്ക് കോപ്പി ചെയ്ത് ലേയൗട്ട് ചെയ്യുകയാണ് പതിവ്.


ശരിയാണു്.   ഈ മാറ്റര്‍  ആസ്കിയിലാണെങ്കില്‍ വെബ്ബിനു വേണ്ടി  ഇതു പ്രത്യേകം  തയാറാക്കി രണ്ടാമത് പ്രൂഫ് നോക്കണ്ടേ?  യൂണിക്കോഡില്‍ ചെയ്താല്‍ ഈ പ്രശ്നമുണ്ടോ?  


--
---
Regards,
Hrishi | Stultus
http://stultus.in