2013/11/12 Shiju Alex <shijualexonline@gmail.com>

നമ്മുടെ സർവ്വകലാശാലകളുടേയും സർക്കാരിന്റേയും ലൈബ്രറികളുടേയും ഒക്കെ അടഞ്ഞ സമീപനം അവലംബങ്ങളുടെ കാര്യത്തിലുള്ള പ്രശ്നങ്ങൾക്ക് ആക്കാം കൂട്ടുകയും കൂടെ ചെയ്യുന്നു. അതിനാൽ എന്തെങ്കിലും അവലംബം ഉണ്ടെങ്കിൽ അത് പോലും ലഭ്യമാക്കാത്ത അവസ്ഥ ആണ് നമുക്കുള്ളത്. ഈ വിഷയവും ഇതുമായി ബന്ധപ്പെട്ട് ചേർത്തു വായിക്കേണ്ടതാണ്.


ഗൗരവമായ പ്രശ്നമാണ് ഷിജൂ. ഉദാ. ഗ്രന്ഥോണിക്ക ‌ഗ്രമാറ്റിക്ക ‌ലഭിച്ചപ്പോൾ അതിനെക്കുറിച്ച് ‌കാര്യമായ വാർത്തകളൊന്നും പത്രങ്ങളിൽ വന്നിരുന്നില്ല. ജോൺ കള്ളിയത്തൊക്കെ ശ്രമിച്ചാണ് ‌ഹിന്ദുവിലൊരു ലേഖനം വന്നതെന്ന് ‌കരുതുന്നു. (ജോൺ മാഷ് ‌നെറ്റൊന്നുമതികം ഉപയോഗിക്കാത്തതിനാൽ ഇതിനാവശ്യമായ പലതും പ്രിന്റെടുത്ത് അയച്ചു കൊടുത്തിട്ടുണ്ട്). ആയതിനെ അടിസ്ഥാനമാക്കിയുള്ള ചില വിവരങ്ങൾ ഈയിടെ ഇറങ്ങിയ ഫാ. അടപ്പൂരിന്റെ പുസ്തകത്തിൽ ചേർത്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. (പുസ്തകമിതുവരെ വാങ്ങിയിട്ടില്ല). എന്നാൽ അതിനും മുന്നെ ഷിജു അത് ‌വസ്തുതാപരമായി ബ്ലോഗിൽ ചേർത്തിരുന്നു. അതും കഴിഞ്ഞ് എത്രയോ കഴിഞ്ഞാണ് പ്രസ്തുത കൃതിയുടെ പഠനത്തെപ്പറ്റി ഒരു അവലംബം ചേർക്കാൻ ഒരു പുസ്തകം തരപ്പെടുന്നത്. ഇവിടെ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കടന്നു വരുന്നുണ്ട്.

--

Devadas.V.M.