ഗുണ്ടർട്ട് നിഘണ്ടുവിന്റെ സ്കാൻ ഇവിടെയും കണ്ടന്റ് ഈ താളുകളിലായിട്ടും ഉണ്ട്. പക്ഷേ അത് ചുമ്മാ അങ്ങ് കോപ്പി പേസ്റ്റ് ചെയ്തത് കൊണ്ട് ഒരു ഗുണവും ഇല്ല. ഒരു നിഘണ്ടു എന്ന നിലയിൽ അതിന് വലിയ പ്രസക്തി ഇനി ഉണ്ടെന്ന് തോന്നുന്നില്ല. ഭാഷാപരമായ റിസർച്ചുകൾക്ക് ഒക്കെയായിരിക്കും ഉപയോഗിക്കുന്നത്. അതിന് സഹായകമാവണമെങ്കിൽ ഇത് ഒരു നല്ല ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് കേറ്റണം. മലയാളം വാക്ക് ഒരു ഫീൽഡ്, അതിന്റെ ലാറ്റിൻ വാക്ക് മറ്റൊരു ഫീൽഡ്, ഇംഗ്ലീഷ് വാക്ക് അടുത്ത ഫീൽഡ്, ആ വാക്കിന്റെ വിവിധ ഉപയോഗങ്ങൾ വേറൊരു ഫീൽഡ് എന്നിങ്ങനെ. എന്നാലേ sorting, easy content extraction എന്നിവ സാധ്യമാകൂ. തൽകാലത്തേക്ക് ഇത് കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടാൽ "ഗ്രന്ഥശാലയിൽ നിഘണ്ടു ഉണ്ട്" എന്ന് മേനി പറയാം എന്നല്ലാതെ നമുക്കാർക്കും ഒരു ഗുണവുമില്ല. മാത്രവുമല്ല അങ്ങനെ ചെയ്തിട്ട് പിന്നീട് ശരിയാക്കാം എന്ന് വച്ചാൽ ഇരട്ടിപ്പണിയാകും. എങ്ങനെ ഇത് constructive reuse സാധ്യമാകുന്ന തരത്തിൽ ഒരു ഫോർമാറ്റഡ് രീതിയിൽ ആക്കാൻ എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

ഇതിനെ പറ്റി ഗ്രന്ഥശാല പഞ്ചായത്തിൽ (ഇവിടെ) ഒരു ചർച്ച തുടങ്ങിയിട്ടുണ്ട്. എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

Regards,
Balasankar C