ഒരു സംശയനിവാരണത്തിനാണു ഈ കുറിപ്പ്. മലയാളം വിക്കി ലേഖനങ്ങളിൽ ചിലതിൽ അവലംബമായി ചേർത്തിട്ടുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ആണു, ഇതിൽ പല പഞ്ചായത്തുകളുടേയും സൈറ്റിൽ പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങൾ കാണാൻ കഴിയും അടുത്തടുത്തായി വരുന്ന ഒരോ ഗ്രാമപഞ്ചായതിന്റേയും സൈറ്റ്  എടുത്തു നൊക്കിയാൽ ഇക്കാര്യം ബോധ്യപ്പെടും. ഉദാഹരണമായി തൃശ്ശൂർ ജില്ലയിലെ മേലൂർ ,കൊരട്ടി, കാടുകുറ്റി, പൊയ്യ എന്നീ പഞ്ചായത്തുകളുടെ ചരിത്രത്തിൽ നെടുംകോട്ടയെ പറ്റി പറയുന്നു.(വിക്കിയിലെ നെടുംകോട്ട എന്ന ലേഖനവും കാണുക)(മേലൂരിന്റെ ചരിത്രത്തിൽ പറയുന്നതു കോട്ട പാലക്കാട്ടേക്കു വരെ എന്നും). മേലൂരിന്റെ തന്നെ സൈറ്റിൽ ആമുഖത്തിൽ പറയുന്നതു 10 വാർഡ് എന്നും പൊതു വിവരങ്ങൾ എന്നതിൽ 16 വാർഡും ആണു. പല പഞ്ചായത്തുകളുടെ സൈറ്റിലും ഇതു തന്നെയാനു സ്ഥിതി. ഇത്തരം ഒരു സാഹചര്യത്തിൽ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾ അവലംബമായി ചേർക്കുന്നതു ശരിയാണോ?

http://ml.wikipedia.org/wiki/നെടുംകോട്ട
http://www.lsg.kerala.gov.in/htm/website.php?lang=ml