സുഹൃത്തുക്കളെ,

നമ്മുടെ നാലാം വിക്കിസംഗമത്തോട് അനുബന്ധിച്ച് വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധികൾ ജൂൺ 9,10,11 തീയതികളിൽ കേരളത്തിൽ വിവിധ ഇടങ്ങളിൽ മലയാളം വിക്കിപീഡിയരുമായി നേരിട്ട് സംവദിക്കാൻ ആഗ്രഹിക്കുന്നു, ഇതിന്റെ ഭാഗമായി ജൂൺ 9-നു് തിരുവനന്തപുരത്തും, ജൂൺ 10നു് കൊച്ചിയിലും, ചെറു കൂടിക്കാഴ്ചകൾക്ക് പദ്ധതി ഇടുന്നു.

തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിൽ (സമീപപ്രദേശങ്ങളിൽ ഉള്ളവരും) ഉള്ള മലയാളം വിക്കിപ്രവർത്തകർ  ഇക്കാര്യത്തെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിക്കാനായി എനിക്കൊരു മെയിലയക്കാൻ (shijualexonline അറ്റ് gmail.com) താല്പര്യപ്പെടുന്നു. 2 സ്ഥലത്തും ഉള്ള വിക്കി പ്രവർത്തകർ ദയവായി സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഷിജു