രമേഷ്ജിക്ക് {{കൈ}}

ചില പ്രധാന ഭേദഗതികള്‍ നിര്‍ദ്ദേശിക്കട്ടെ.

൧) ഒന്നാം ദിനം 14:00 – 16:00 പൊതു സെമിനാര്‍ നടക്കുമ്പോള്‍ സമാന്തരമായി മറ്റുപരിപാടികള്‍ നടത്തുന്നത് ഒഴിവാക്കണം. ഇതര ഭാഷകള്‍ക്കായുള്ള പരിപാടി വേണമെങ്കില്‍ ആലോചിക്കാം.

൨) 16:30 – 18:00 ഒന്നാം ദിവസം മറ്റ് വിക്കിമീഡിയരുടെ സാന്നിദ്ധ്യം കുറവാകുമെന്നതിനാല്‍ സമാന്തര അവതരണങ്ങള്‍ തുടങ്ങണോ എന്ന് ആലോചിക്കണം. ഈ സമയത്ത് ആലപ്പുഴ നിവാസികളും പുതിയ ആളുകളുമായവര്‍ക്കായി വിക്കിപഠന ശിബിരം പ്രധാന ഹാളില്‍ മാത്രമായി നടത്തിയാല്‍ പോരേ...? സെമിനാറിലും അനൗണ്‍സ് ചെയ്യാം. വൈകിട്ട് 6 മുതല്‍ 8 വരെ എങ്ങനെ നല്ല വിക്കിപീഡിയ ലേഖനമെഴുതാം എന്ന പരിശീലനം ഉണ്ടാവുമെന്ന്...

൩) രണ്ടാം ദിവസം 12:00 – 13:00 മലയാളം ടൈപ്പിംഗ് പരിശീലനം വേണ്ട. അത് ആദ്യ ദിവസത്തെ വിക്കിപഠന ശിബിരത്തോടൊപ്പം നടക്കുമല്ലോ... ആല്ലെങ്കില്‍ ആദ്യ ദിനത്തിലെ വിക്കിനെറ്റ് വര്‍ക്കിംങ്ങ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്താണ് ? ആ സ്ലോട്ടിലേക്ക് മാറ്റാം.

൪) 12:00 – 13:00 ഈ സമയത്ത് നടക്കേണ്ടത്, ഉത്ഘാടന ശേഷമുള്ള പരിചയപ്പെടലും വിക്കിമീഡിയ തല്‍സ്ഥിതി അവലോകനവുമാണ്.

൫) 16:30 – 18:00 വിക്കിസംഗമോത്സവ സമാപന സമ്മേളനം നടത്തണം. കഴിയുമെങ്കില്‍ വിക്കിവോയേജ് ഉത്ഘാടനവും.  മൂന്നാം ദിനത്തിലെ ജലയാത്രയ്കായി നില്‍ക്കുന്നവര്‍ മാത്രമേ 6 മണിക്കുശേഷവും ആലപ്പുഴയില്‍ തങ്ങുന്നുള്ളൂ... മറ്റുള്ളവര്‍ അന്നുതന്നെ തിരികെ പോകും. അതായത് ഈ സമയത്ത് വെച്ചിട്ടുള്ള സമാന്തര സമ്മേളനങ്ങള്‍ നടക്കില്ല എന്ന് ചുരുക്കം.

൬) ചെയ്യാവുന്ന സംഗതി 14.00 -16.15 വരെ 45 മിനിട്ടുകള്‍ വീതമുള്ള മൂന്ന് സെഷനുകളിലായി മൂന്ന് ട്രാക്കിലും കൂടി 9 അവതരണങ്ങള്‍ നടത്തുക എന്നതാണ്. അതിലധികം അവതരണങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വരാന്‍ സാദ്ധ്യത കാണുന്നില്ല.

൭) 16.15 (4.15) സമയത്ത് ചായ കൊടുത്തശേഷം 4.30 മുതല്‍ സമാപന സമ്മേളനവും വിക്കിവോയേജ് ഉത്ഘാടനവും വെച്ചാല്‍ മതിയാകുമെന്ന് തോന്നുന്നു.

5 ന് സമാപന സമ്മേളനം പൂര്‍ത്തീകരിച്ച ശേഷം വിക്കിചങ്ങാത്തവും കലാപരിപാടികളും തുടരാം. പിറ്റേന്നത്തെ ജലയാത്ര വരെ :)

സുജിത്ത്

2013, നവംബർ 5 1:34 PM ന്, Ramesh N G <rameshng@gmail.com> എഴുതി:
ഇംഗ്ലിഷ് പേജിലും താളിന്റെ Programs Page Outline ശരിയാക്കിയിട്ടുണ്ട്.

2013/10/29 Netha Hussain <nethahussain@gmail.com>
സൈൻപോസ്റ്റിനെക്കുറിച്ച് സുജിത്തേട്ടൻ പറഞ്ഞപ്പോഴാണ് ഓർത്തത്. അവിടെ വാർത്ത വരാനായി വേണ്ടതു ചെയ്യാം. 

നത

2013/10/29 Adv. T.K Sujith <tksujith@gmail.com>

മെറ്റയിലാവുമ്പോള്‍ സൈന്‍പോസ്റ്റ് പോലുള്ള ന്യൂസ് ലെറ്ററുകളിലും മെയിലിംഗ് ലിസ്ററുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാദ്ധ്യത കാണുന്നുണ്ട്

സുജിത്ത്

2013, ഒക്ടോബർ 29 9:03 PM ന്, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> എഴുതി:

അതെന്താ മെറ്റാവിക്കിയിൽ ആയാൽ?
മറ്റു സമൂഹങ്ങളിലെ ആളുകൾക്കുകൂടി വായിച്ചറിയേണ്ടതുകൊണ്ടാണു് മെറ്റാവിക്കിയിൽ തന്നെ ചേർക്കുന്നതു് കൂടുതൽ യുക്തമാവുന്നതു്.
മെറ്റാവിക്കി എല്ലാ സമൂഹങ്ങൾക്കും വേണ്ടിയുള്ളതുമാണു്.2013/10/29 Shiju Alex <shijualexonline@gmail.com>
ഇത് മെറ്റാവിക്കിയിൽ ചെയ്യേണ്ട കാര്യമില്ലായിരുന്നു.ആവശ്യം വേണ്ട താളുകൾക്ക് /en എന്ന സബ് പേജ് ഫീച്ചർ ഉപയോഗിച്ച് മലയാളം വിക്കിപീഡിയയിൽ തന്നെ ചെയ്യുന്നതാണ് നല്ലത്._______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com_______________________________________________