ചിത്രത്തിൽ കാണുന്ന കായ് കയ്പ്പില്ലാത്തതാണ്. എന്റെ ഇഷ്ടം വിഭവം കൂടെ ആയതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.
 ഞങ്ങളുടെ നാട്ടിൽ ഇതിനെ പീച്ചിങ്ങ എന്നാണ് വിളിക്കുന്നത്.

2011/4/27 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
ഇതു പീച്ചിങ്ങയല്ല.
തൃശ്ശൂർ- പീച്ചിങ്ങച്ചെടി  ധാരാളം വെള്ളം ഉള്ളിടത്ത് മുകളിലേക്കു തഴച്ചുപടരുന്ന ഒരു വൈൽഡ് ക്രീപ്പർ ആണു്. അതിന്റെ ഉഗ്രമായ കയ്പ്പുള്ള, മിനുസവും തിളക്കവുമുള്ള നീണ്ടുരുണ്ട (15-20 cm നീളം, 3-5 cm dia)  കായ് (pod) കുളിക്കുന്നതിനു് സ്ക്രബ്ബറായിമാത്രമാണു് ഉപയോഗിക്കുക. പച്ചക്കറിയായി ഉപയോഗിക്കുന്നതു കേട്ടിട്ടില്ല് കയ്പ്പ് നോക്കുമ്പോൾ അങ്ങനെ ആലോചിക്കാനേ പറ്റില്ല. പുഴക്കരെയാണു് കൂടുതലും കാണപ്പെടാറു്.

പീച്ചിങ്ങയ്ക്കകത്തെ ചകിരി തെങ്ങിഞ്ചകിരി പോലെത്തന്നെ ദൃഢവും എന്നാൽ കൂടുതൽ ഭംഗിയായി പ്രത്യേക പാറ്റേണിൽ വിന്യസിച്ചിരിക്കുന്നതുമാണു്.

ചിത്രത്തിലുള്ള കായ്ക്കും ഇതേ ഗുണങ്ങളുണ്ടോ?

2011/4/27 Rajesh K <rajeshodayanchal@gmail.com>
അപ്പോൾ പീച്ചിങ്ങയും ആ സാധനവും ഏകദേശം ഒന്നു തന്നെയാണെന്നു പറയാം. രൂപത്തിലുള്ള വിത്യാസം മാത്രമാണ്. കാസർഗോഡുള്ള ഈ നരമ്പന്റെ  ഉള്ളടക്കവും ഇതൊക്കെ തന്നെയാണ്...

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2011/4/27 Prasanth S <prasanth.mvk@gmail.com>
ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല്‍ മാറ്റിയ ശേഷം കഷണങ്ങള്‍ ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത പീച്ചിങ്ങ ആണ് ഉപയോഗിക്കുക

2011/4/27 Sreejith K. <sreejithk2000@gmail.com>
രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന് പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.

പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ എന്നും ഇതിനെ പറയുമത്രേ. 

http://commons.wikimedia.org/wiki/File:Naramban.JPG

സഹായം പ്രതീക്ഷിക്കുന്നു.

- ശ്രീജിത്ത് കെ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Regards

Prasanth S