മലയാളം വിക്കിസംരംഭങ്ങളീല്‍ പ്രവര്‍ത്തിക്കുന്നവര്‍ നാളെ ചാലക്കുടിയില്‍ കൂടുന്നുണ്ട്. ആ സമയത്ത് ഇതിനെക്കുറിച്ച് ആലൊചിക്കാം.
 
മലയാളം വിക്കി സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷവും പ്രവാസി മലയാളികളാണു. അതു കൊണ്ടാണു  ഇതേ പോലെ ശില്പശാലകളും മറ്റും കുറഞ്ഞ സമയത്തിനുള്ളീല്‍  സം‌ഘടിപ്പിക്കാന്‍ പ്രയാസം. കുറഞ്ഞത്  3-6 മാസമെങ്കിലും മുന്‍പില്‍ കണ്ടു തയ്യാറാക്കുന്ന കൂടിച്ചേരലിനേ സജീവരായ വിക്കിഅംഗങ്ങളെ കിട്ടൂ.
 
സ്വതന്ത്ര സൊഫ്റ്റ്‌വെയര്‍ സമ്മെളനത്തില്‍ മലയാളം വിക്കിസം‌രംഭങ്ങളെ കുറിച്ച് സം‌സാരിക്കാന്‍ ആ സമയത്ത് കേരളത്തിലുള്ള  വിക്കിയില്‍ സജീവരായ ആരെങ്കിലും തയ്യാറാണെങ്കില്‍  അതിനെക്കുറിച്ച് ആലോചിക്കാം. എന്തായാലും നാളെത്തെ മീറ്റിനു ശേഷം മറുപടി തരാം.
 
ഷിജു
2008/10/30 Santhosh Thottingal <santhosh.thottingal@gmail.com>
നവമ്പര്‍ 15, 16 നു് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍
നടക്കുന്നു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദേശിയ സമ്മേളനത്തോടനുബന്ധിച്ച്
നടത്തുന്ന ശില്പശാലകളില്‍ മലയാളം വിക്കി സംരംഭങ്ങളെപ്പറ്റി ഒരു ശില്പശാല
സംഘടിപ്പിക്കുന്നതിനെ പറ്റീ എന്താണഭിപ്രായം?
പരിചയപ്പെടുതതല്‍ വിക്കി എഡിറ്റിങ്ങ്,  തുടങ്ങിയവയാണു് ഉദ്ദേശിക്കുന്നതു്.
സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിന്റെ മലയാളം പ്രാദേശികവത്കരണം,
കമ്പ്യൂട്ടിങ്ങ് എന്നീ വിഷയങ്ങളിലുള്ള ശില്പശാലകള്‍ നടത്തുന്നുണ്ടു്.
അതുകൊണ്ടു് കമ്പ്യൂട്ടറുകളും മറ്റു സാങ്കേതിക സഹായങ്ങളും അവിടെ
ലഭ്യമായിരിക്കും.
വെബ് സൈറ്റ്: http://nfm2008.atps.in/
നിങ്ങളുടെ അഭിപ്രായങ്ങളറിയിക്കുക

-സന്തോഷ് തോട്ടിങ്ങല്‍



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l