2011/4/29 chindankutty nambiar <nambiarmpc.2010@rediffmail.com>
വിക്കിപീഡിയ യഥാര്‍ത്ഥത്തില്‍ ഒരു വിജ്ഞാന കോശമാണെന്നാണ് കരുതുന്നത്. ഒരു വിജ്ഞാനകോശത്തില്‍ അനുവദിക്കാവുന്ന ഒരു ലേഖനമല്ല
ലൗ ജിഹാദിനെപ്പറ്റിയുള്ളത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത് ?  വൈയക്തിക നിരീക്ഷണമാണോ അതോ വിക്കി നിയമാവലിയാണോ? വിക്കി നിയമാവലിയാണെങ്കില്‍ അത് ലിങ്ക് ചെയ്യാമോ?

അത്തരം ലേഖനങ്ങള്‍ വെറും വാര്‍ത്തകളായി പത്രമാദ്ധ്യമങ്ങളില്‍ വരേണ്ടവയാണ്. വാര്‍ത്തകള്‍ ഒരു വിജ്ഞനകോശത്തില്‍ കടന്ന് കൂടിയാല്‍ അവസാനിക്കാത്ത വിവാദങ്ങള്‍ക്ക് വഴിവെക്കും.  
വിവാദപരമായ, വിവാദസാധ്യതയുള്ള എല്ലാ ലേഖനങ്ങളും  ഒഴിവാക്കണം  എന്നാണോ? :)
 
ഇത്തരം ലേഖനങ്ങള്‍ എഴുതാന്‍ മാത്രമായി മതമൗലികവാദികള്‍ പൊതു ഇടങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കും എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു. അതിന്ന് പരിഹാരം കണ്ടില്ലെങ്കില്‍ വിക്കിയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

മതമൗലികവാദികള്‍ ഏത് സ്പേസിനേയും  തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കും . അതിന് ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകണം. പകരം   ലേഖനങ്ങളെ ഒഴിവാക്കുകയാണോ വേണ്ടത്?