anybody coming by train from trichur side may wait at aluva station and i could pick them en route.. reply in this address, or call me 04842473590   arayilpdas

2010/4/16 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
ലൈവ് സ്റ്റ്രീമിങ് ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.

2010/4/16 Anoop <anoop.ind@gmail.com>
സുഹൃത്തേ,

മലയാളം വിക്കി സംഗമം 2010 നാളെ(2010  ഏപ്രിൽ 17)യാണ് നടക്കുന്നത് എന്നറിയാമല്ലോ. കൊച്ചി കളമശ്ശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ രാവിലെ 10 മുതൽ വൈകീട്ട് 5.30വരെയാണു പരിപാടികൾ നടത്തപ്പെടുന്നത്. രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ വിക്കിപീഡിയയിലും മറ്റു വിക്കി പദ്ധതികളിലും പ്രവർത്തിച്ചു പരിചയമുള്ളവർക്കും ഉച്ചക്ക് 2 മുതൽ 5.30 വരെ വിക്കി പദ്ധതികളിൽ താല്പര്യമുള്ള എല്ലാവർക്കുമായാണ് പരിപാടികൾ നടത്തപ്പെടുന്നത്. പരിപാടികളുടെ വിശദാംശങ്ങൾ, എത്തിച്ചേരുന്നതിനു വഴി എന്നിവ താഴെക്കൊടുക്കുന്നു

തീയ്യതി  : ഏപ്രിൽ 17,2010, ശനിയാഴ്ച

സമയം:

രാവിലെ 10 മുതൽ 1 മണി വരെ - മലയാളം വിക്കിപദ്ധതികളിൽ ഇതിനകം തന്നെ പ്രവർത്തനപരിചയമുള്ള വിക്കിപ്രവർത്തകർക്കു് വേണ്ടി
ഉച്ചകഴിഞ്ഞു് 2 മുതൽ 5 മണി വരെ - മലയാളം വിക്കി സം‌രംഭങ്ങളിൽ താല്പര്യമുള്ള എല്ലാവർക്കും വേണ്ടി (പൊതുജനങ്ങളടക്കം)


സ്ഥലം  : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസ്, കളമശ്ശേരി, എറണാകുളം ജില്ല
വിലാസം:
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസ്
കളമശ്ശേരി
കൊച്ചി, കേരളം- 683104, ഇന്ത്യ

എത്തിച്ചേരുവാൻ

എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുമ്പോള് 

എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എൻ‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷൻ മുമ്പ് ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്. ബസ്സ് മാർഗ്ഗം വരുന്നവർ പഴയ എൻ. എച്ച്. 47 ഉം പുതിയ എൻ.എച്ച്. 47 വഴിയും തിരിയുന്ന ജംഗ്ഷനിൽ ഇറങ്ങുക. അവിടെ നിന്ന് ഇടത്തോട്ട് ടി.വി.എസ്. റോഡിലോട്ട് തിരിഞ്ഞ്, റെയിൽ‌വേ ക്രോസിംഗ് മേൽ പാത കഴിഞ്ഞ് വരിക.

ട്രെയിൻ വഴി വരുന്നവർ എറണാകുളം ‌ നോർ‌ത്ത്‌ റെയിൽ‌വേ സ്റ്റേഷനിൽ‌ ഇറങ്ങുക. റെയിൽ‌വേ സ്റ്റേഷനിൽ നിന്നും‌ ഏകദേശം‌ അരക്കിലോമീറ്റർ‌ ദൂരെ ഉള്ള കലൂർ‌ ബസ്സ്‌ സ്റ്റാൻ‌ഡിലെത്തുക (സ്റ്റാൻ‌ഡിനകത്തു പോകേണ്ടതില്ല) .അവിടെ നിന്നും‌ പാലാരിവട്ടം‌ എടപ്പള്ളി വഴി ആലുവയ്‌ക്കു പോകുന്ന ബസ്സിൽ‌ കയറി കളമശ്ശേരിയിൽ‌ ഇറങ്ങുക.

ത്രിശ്ശുർ, ആലുവ ഭാഗത്തു നിന്നു വരുന്നവർ കളമശ്ശേരി പ്രിമിയർ ജംഗ്ഷനിൽ ഇറങ്ങുക. എൻ‍.എച്ച്-47 ൽ നിന്നും ഏകദേശം 650 മീറ്റർ ഉള്ളിലാണ് കോളേജ്.

എന്തെങ്കിലും സംശംയം നേരിട്ടാൽ ദയവു ചെയ്ത് ഈ നമ്പറിൽ വിളിക്കുക - പ്രിൻസൺ - 98470 65495

കാര്യപരിപാടികൾ

രാവിലെ 9 മുതൽ 1 മണി വരെ - വിക്കിസം‌രംഭങ്ങളിൽ പ്രവർത്തനപരിചയമുള്ള വിക്കിപ്രവർത്തകർക്കു് വേണ്ടി
ഉച്ചകഴിഞ്ഞു് 2 മുതൽ 5 മണി വരെ - മലയാളം വിക്കി സം‌രംഭങ്ങളിൽ താല്പര്യമുള്ള എല്ലാവർക്കും വേണ്ടി (പൊതുജനങ്ങളടക്കം)

രാവിലെ - വിക്കി പ്രവർത്തകർക്കായി

  1. (9:00 - 9:30) അംഗങ്ങളുടെ പരിചയപ്പെടുത്തൽ
  2. (9:30 - 10:30) മലയാളം വിക്കിപീഡിയയുടെ പ്രവർത്തന റിപ്പോർട്ട്, ഭാവി പദ്ധതികൾ, എങ്ങനെ ജനകീയമാക്കാം തുടങ്ങിയ ചർച്ചകൾ
  3. (10:45 - 11:15) പകർപ്പവകാശത്തെ കുറിച്ചുള്ള സുനിലിന്റെ പഠന
  4. (11:30 - 12:30) മറ്റു് മലയാളം വിക്കി സം‌രഭങ്ങളെക്കുറിച്ചുള്ള ചർച്ച. വിക്കി ഗ്രന്ഥശാലയെ ഷിജു പരിചയപ്പെടുത്തും. മറ്റുള്ള സഹോദര വിക്കികളിൽ പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിൽ അവർ പ്രസ്തുത വിക്കികളെ പരിചയപ്പെടുത്തും. സഹോദരവിക്കികൾ എങ്ങനെ സജീവമാക്കാം തുടങ്ങിയ ചർച്ചകൾ.


12:30-2:00 ഇടവേള. ഇടവേള സമയം ആവശ്യമുള്ളവർക്ക് പരിചയസമ്പന്നരായ വിക്കിപീഡിയരിൽ നിന്നു് വിവിധ വിക്കി എഡിറ്റിങ്ങ് റ്റൂളുകളെ കുറിച്ചൊക്കെ ചോദിച്ച് മനസ്സിലാക്കാം. ഇതിനു് വേണ്ടി ഇന്റർനെറ്റ് കണക്ഷനുള്ള 4 കമ്പ്യൂട്ടർ ലഭ്യമാണു്. പുതു മുഖങ്ങൾക്ക് വിക്കിയെ പരിചയപ്പെടുത്താനും ഈ സൗകര്യങ്ങൾ ഉപയൊഗിക്കാം.

ഉച്ച കഴിഞ്ഞ് - വിക്കി പ്രവർത്തകർക്കും പൊതു ജനങ്ങൾക്കുമായി

  1. 2:00 - 2:15 - സി.ഡി. റിലീസ്
  2. 2:15 - 3:00 - മലയാളം വിക്കി സംരംഭങ്ങളെ എല്ലാവർക്കുമായി പരിചയപ്പെടുത്തന്നു
  3. 3:00- 4:00 - എഡിറ്റിങ്ങ് ക്ലാസ്സ് - അനൂപ് നേതൃത്വം കൊടുക്കും (മറ്റു് മുതിർന്ന വിക്കിയന്മാരും സഹായിക്കും)
  4. 4:00 - 5:00 - സെമിനാർ
  5. 5:00 - 5:30 - പത്ര സമ്മേളനം
പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ലൈവ് സ്ട്രീമിങ്ങ് ഒരുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നു വരികയാണ്. പദ്ധതി യാഥാർത്ഥ്യമാകുകയാണെങ്കിൽ അതിന്റെ യു.ആർ. എൽ. ഈ മെയിലിങ്ങ് ലിസ്റ്റിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

എല്ലാ മലയാളികളെയും മാദ്ധ്യമപ്രവർത്തകരെയും ഈ സംഗമത്തിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.




അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l