Malayalam has the highest number of active editors but in the last one year, the growth in the number of active editors is not encouraging. Even though community had done many outreach programs conversion rate is very less. Malayalam needs to have more impactful outreach sessions – as the number of outreach session happening now is decent, but the results are not.


ഇത് ശിബിരങ്ങളുടെ കുഴപ്പമാണോ...?

ശിബരങ്ങളിലൂടെ, ശിബിരങ്ങളില്‍ പങ്കെടുത്തവര്‍ പറഞ്ഞറിഞ്ഞ്, ഇപ്പോള്‍ ശ്കതമായിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ഇടപെടലുകളിലൂടെ ഒക്കെ ഓരോ ദിവസവും പുതിയ ഉപയോക്താക്കള്‍ എത്തുന്നുണ്ട്.

പക്ഷേ, അവരെ ആക്ടീവ് യൂസേഴ്സ് ആയി കണ്‍വര്‍ട്ട് ചെയ്യുന്നതിന്റെ 'നിരക്ക് ' കുറയുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിന് നിലവിലുള്ള ആക്ടീവ് യൂസേഴ്സ് ആണ് ഒരു പരിധിവരെ ഉത്തരവാദികള്‍ എന്നു പറയേണ്ടതുണ്ടെന്നു തോന്നുന്നു. നമ്മള്‍ പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍, അവരെ പിന്തുടര്‍ന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍, അവര്‍ക്ക് സമ്മാനങ്ങളും പദവികളും നല്‍കുന്നതില്‍, ശ്രദ്ധിക്കാത്തതുകൊണ്ടാവില്ലേ ഇങ്ങനെ സംഭവിക്കുന്നത്?

ആദ്യം വന്ന്, കുറച്ചിട സജീവമായ ആളുകള്‍ അപ്പോഴുള്ള ആകര്‍ഷണീയത തീര്‍ന്ന് പുതിയ ആകര്‍ഷണങ്ങളിലേക്ക് പോകാം.  അവരെ വിക്കിയില്‍ കാണാത്തപ്പോള്‍ അവരുടെ സംവാദത്താളില്‍ ഒരന്വേഷണമിട്ട്, അവരുടെ മെയില്‍ ഐ.ഡി യുണ്ടെങ്കില്‍ അതിലൊരു മെയിലയച്ച് അവരെ രംഗത്ത് നിലനിര്‍ത്തേണ്ട ബാദ്ധ്യത നാം ഏറ്റെടുക്കുന്നുണ്ടോ എന്നതാണ് പ്രശ്നമെന്ന് തോന്നുന്നു...

//Read the annual update here:
http://meta.wikimedia.org/wiki/India_Program/Indic_Languages/Statistics/2011_Annual_Update//

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841