പുസ്തകം കണ്ടു.  കുറേ പാഠങ്ങൾ രസിച്ചു വായിച്ചു.  ഇത്ര നല്ല വായന അടുത്ത കാലത്തെങ്ങും സാധിച്ചിട്ടില്ല.  ഈ മൂന്നാം പാഠം അറിവു തരുന്നതും രസികനും ആണ്.  "എത്ര അടിച്ചാലും ചീനരാജ്യത്തെ കുട്ടികൾ  അത്ര വകവയ്ക്കയില്ല.  എന്നാൽ ചൂലു കൊണ്ടുള്ള അടികൊള്ളുക വളരെ കുറച്ചിലാണ്" എന്നാണ്  ചൈനായിലെ കുട്ടികൾ എന്ന പാഠത്തിൽ (പുറം 62) വായിച്ചത്.  "ചീനത്തുകാരന്റെ പിന്നിൽ പന്നിവാലുപോലെ കിട്ടിയ മുടിയുണ്ട്....കുടുമയ്ക്കു പിടിക്കുക ചീനദേശത്തു വളരെ ആക്ഷേപമായിട്ടാണു കരുതിപ്പോരുന്നത്" എന്നുമൊക്കെ തുടർന്നു പറയുന്നു:)  

 

ഓൺലൈൻ വായന പൊതുവേ എനിക്കു പാടാണ്.  കുറേ വായിച്ചപ്പോൾ, പുസ്തകം മുഴുവൻ അതേപടി കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോയി. ടോണിമാഷും മനോജും എല്ലാവരുടേയും അഭിനന്ദം അർഹിക്കുന്നു.  നേരം കിട്ടുമ്പോൾ ഡിജിറ്റലൈസേഷനിൽ പങ്കെടുക്കണമെന്നുണ്ട്.  ഏറെ പരിചയമില്ല. നോക്കട്ടെ.  
 

ജോർജുകുട്ടി


Date: Mon, 29 Jul 2013 09:42:50 +0530
From: manojkmohanme03107@gmail.com
To: wikiml-l@lists.wikimedia.org; mlwikilibrarians@googlegroups.com; tonynantony@gmail.com
Subject: [Wikiml-l] Malayalam Third Reader (മലയാള മൂന്നാം പാഠപുസ്തകം) 1926

ഒരു പഴയ കാല പാഠപുസ്തകം കൂടി ഡിജിറ്റല്‍ മലയാളത്തിലേക്ക്.. വിക്കിഗ്രന്ഥശാലാ പ്രവര്‍ത്തകനും ഐറ്റി അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രൈനറുമായ ടോണി മാഷുടെ ശേഖരത്തിലുള്ള  ഈ പുസ്തകത്തിന്റെ ചിത്രം വിക്കിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഷെയര്‍ ചെയ്തിരുന്നു. അദ്ദേഹം തന്നെ അത് ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുകയും പിന്നീട് അത് അയച്ചുതരുകയുമുണ്ടായി. അയച്ചു തന്ന ചിത്രങ്ങളുടെ വലിപ്പം അധികമായതുമൂലവും എന്റെ അസൗകര്യങ്ങള്‍ മൂലവും ഒരുപാട് നാള് ഇത് ഗൂഗിള്‍ ഡോക്കില്‍ സുഖനിദ്രയിലായിരുന്നു. :) നെറ്റ് യൂസേജ് ലാഭിക്കാമെന്ന് വിചാരിച്ച് മാഷുടെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങാമെന്നൊക്കെ വിചാരിച്ച് ഇത് നീണ്ടു പോയി. അങ്ങനെ കഴിഞ്ഞ ആഴ്ച ഈ പുസ്തകത്തിന്റെ സംസ്കരിച്ച് രൂപം മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു – 2013 ന്റെ ഭാഗമായി വിക്കിമീഡിയ കോമണ്‍സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്തതായത് കൊണ്ട് തന്നെ അധികം ഗുണമേന്മയൊന്നും അവകാശപ്പെടാനില്ല. എന്നിരുന്നാലും വായനയെന്ന പരിപാടിയും നോക്കി ടൈപ്പ് ചെയ്യലും നടക്കും. പുസ്തകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ ടോണിമാഷുമായി ബന്ധപ്പെടുമല്ലോ. പുസ്തകത്തിന്റെ ഡിജിറ്റൈസേഷന്‍ വിക്കിഗ്രന്ഥശാലയില്‍ ആരംഭിച്ചിട്ടുണ്ട്. സൂചിക:1926 MALAYALAM THIRD READER എന്ന കണ്ണിയില്‍ പോയാല്‍ ടൈപ്പ് ചെയ്യാനുള്ള താളുകളിലേക്കുള്ള ലിങ്കുകള്‍ ലഭിക്കുന്നതാണ്.
http://blog.manojkmohan.com/archives/561


Manoj.K/മനോജ്.കെ
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l