കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച പഞ്ചതന്ത്രം മലയാളം ഇപ്പോള്‍ വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാണ്. ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ് ഈ ഗ്രന്ഥം വിക്കിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് [http://malayalamebooks.wordpress.com/] എന്ന സൈറ്റിന്റെ സഹകരണം കൊണ്ടാണ്. unicode ല്‍ ഉള്ള സൊഴ്സ് ഫയല്‍ അവര്‍ പങ്കുവച്ചതിനാല്‍  ഇത് വിക്കിയില്‍ വേഗത്തില്‍ ഫോര്‍മാറ്റ്‌ ചെയ്തു എത്തിക്കുവാന്‍ നമുക്ക് സാധിച്ചു.

കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം- ഇവിടെ വായിക്കുക 
പഞ്ചതന്ത്രം/കുഞ്ചൻ_നമ്പ്യാർ

ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ ഇനിയും ഗ്രന്ഥശാലയില്‍ എത്തേണ്ടതുണ്ട്. മലയാളംബുക്സ് എന്ന സൈറ്റിന്റെ അണിയറ ശില്‍പ്പികള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി രേഖപെടുത്തുന്നു.

പഞ്ചതന്ത്രത്തെ കുറിച്ച് വിക്കിപീഡിയയില്‍ ,
"ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം.ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ വസ്തുത പ്രതിപാദിച്ചിരിയ്ക്കുന്നു. അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. മടയന്മാരായിരുന്നു അവർ. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ ഒരു വിദ്വാന്റെ അഭിപ്രായം ഓരോ ശാസ്ത്രപഠനവും നീരസജനകം ആയതിനാൽ പലഹാരരൂപത്തിൽ എല്ലാം കൂട്ടിക്കുഴച്ച് കൊടുക്കുന്നതാണ് ഉത്തമം. അതിന് ആചാര്യൻ ആയി നിയമിയ്ക്കപ്പെട്ടതാണ് വിഷ്ണുശർമ്മൻ. രാജകുമാരന്മാരെ ആറുമാസം കൊണ്ട് കഥകളിലൂടെ രാജ്യതന്ത്രം മുതലായ എല്ലാശാസ്ത്രങ്ങളും പഠിപ്പിച്ചു. ഈ കഥാസമാഹാരമാണ് പഞ്ചതന്ത്രം. "


Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology
visit:http://manojkmohan.blogspot.com
http://twitter.com/manojkmohan