പ്രവീണ്‍

ഇപ്പോഴാണു്, ഫോണ്ട് സംബന്ധമായി സുനിലും പ്രവീണും ഉന്നയിക്കുന്ന പ്രശ്നം ശരിക്കു തിരിഞ്ഞതു്. ഞാന്‍ വിന്‍ഡോസ് എടുത്തുനോക്കി. വിന്‍ഡോസ് 7 ആണു്. എനിക്കു് അതിലൊരു പ്രശ്നവും (ഫോണ്ടിന്റെ വലിപ്പം സംബന്ധമായി) അനുഭവപ്പെട്ടില്ല. നിര്‍ഭാഗ്യവശാല്‍ xp ഉള്ള സിസ്റ്റമൊന്നും കണ്ടുകിട്ടാനില്ല.

അതേ സമയം മള്‍ട്ടിബൂട്ടായി ഇട്ടിരിക്കുന്ന ഡെബിയന്‍ എടുത്തുനോക്കി. അതില്‍ ചില്ല് കാണാത്ത പ്രശ്നം ഉണ്ടു്. അതായതു്, ഡെബിയന്റെ ഉറവയില്‍ നിന്നു കിട്ടുന്ന മലയാളം ഫോണ്ട് ചില്ലില്ലാത്തതാണെന്നു് മനസ്സിലായി. ഞാന്‍ അതുപയോഗിക്കാറില്ല. എങ്കിലും ഡെബിയന്റെ ഉറവയില്‍ ഫോണ്ട് അപ്ഡേറ്റഡല്ലെങ്കില്‍ അതു് ഡെബിയന്റെ ബഗ് ട്രാക്കറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലേ? ഡെബിയന്‍ ഉപയോക്താക്കള്‍ അക്കാര്യം ശ്രദ്ധിക്കുമെന്നു് കരുതുന്നു. ഉബുണ്ടു 12.04 സിസ്റ്റത്തിലുണ്ടു്. അതും ഞാന്‍ ഉപയോഗിക്കാറില്ല. പക്ഷെ അവിടെ ഫോണ്ട് പ്രശ്നമൊന്നും അനുഭവപ്പെട്ടില്ല. ഒരുപക്ഷെ എപ്പോഴെങ്കിലും എസ്എംസി റെപ്പോസിറ്ററിയില്‍ നിന്നു് ഫോണ്ട് വലിച്ചിറക്കിയിട്ടിരുന്നുകാണണം. ഓര്‍മ്മയില്ല.

എന്റെ ഡീഫോള്‍ട്ട് ഓപ്പറേറ്റിങ് സിസ്റ്റം ചക്രയാണു്. ഇതില്‍ തുടക്കത്തില്‍ ഞാനായിരുന്നു, മലയാളം ഫോണ്ട് പരിപാലിച്ചിരുന്നതു്. ആര്‍ച്ചില്‍ ആഷിക്കും. ഇപ്പോള്‍ ചക്ര അഡ്മിനിസ്ട്രേറ്റര്‍മാര്‍ നേരിട്ടാണു് ഫോണ്ട് പരിപാലിക്കുന്നതു്. ഇവിടെ റീലീസ് ചെയ്ത ഏറ്റവും പുതിയ വേര്‍ഷനാണു് ഉറവയിലുള്ളതു്. സ്ക്രീന്‍ റെന്‍ഡറിങ് എനിക്കു് ഡെബിയനേയും ഉബുണ്ടുവിനേയുംകാള്‍ ഇവിടെയാണു് നന്നായി തോന്നിയതു്. ചക്ര പോലെ താരതമ്യേന പുതിയ ഒരു ലിനക്സ് ഫ്ലേവറില്‍ പുതിയ ഫോണ്ട് ലഭിക്കുമ്പോള്‍ ഡെബിയനിലും ഒരു പക്ഷെ നിങ്ങളുന്നയിച്ചതുപോലെ ഉബുണ്ടുവിലും അതു് ലഭിക്കുന്നില്ലെങ്കില്‍ പ്രിയ ഡെബിയന്‍ / ഉബുണ്ടു ആഘോഷക്കമ്മിറ്റിക്കാരെ, ദയവായി അതിനുള്ള പണി ചെയ്യൂ. അപ്‌സ്ട്രീമില്‍ സംഗതി ലഭ്യമാക്കാതെയിരുന്നിട്ടു് എന്തുപറഞ്ഞിട്ടെന്തു്?