സര്‍വ്വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍/പുസ്തകരൂപം വിക്കിപീഡിയ റഫറന്‍സ് ചെയ്യണം എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. വിക്കിപീഡിയ പോലൊരു വിജ്ഞാനകോശത്തില്‍ റഫറന്‍സുകള്‍ നല്‍കുന്നതിന് ചില നിയമാവലികളുണ്ട്.
http://en.wikipedia.org/wiki/Wikipedia:Reliable_sources എന്ന വിക്കിപീഡിയ അടിസ്ഥാന നയരേഖയില്‍ പറയുന്നതു പ്രകാരം
Tertiary sources
such as compendia, encyclopedias, textbooks, and other summarizing sources may be used to give overviews or summaries, but should not be used in place of secondary sources for detailed discussion.

സര്‍‌വ്വ വിജ്ഞാനകോശം ഒരു എന്‍സൈക്ലോപീഡിയ ആയതിനാല്‍ തന്നെ ഇത്തരം റഫറന്‍സുകള്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. നമ്മുടെ ഗവണ്‍‌മെന്റ് സംരഭം ആണെന്നുള്ളതോ,സമൂഹത്തില്‍ അംഗീകാരം ഉണ്ടെന്നുള്ളതു കൊണ്ട് മാത്രമോ റഫറന്‍സ് നല്‍കുന്നതിന് ഉള്ള മതിയായ കാരണമാവില്ല. സര്‍‌വ്വവിജ്ഞാനകോശത്തിന്റെ പുസ്തകരൂപത്തിനു തന്നെ ഈ ഒരു അവസ്ഥയാണെങ്കില്‍ ഡാറ്റാ എന്‍‌ട്രി ഓപ്പറെറ്റര്‍ക്ക് മണിക്കൂറിന് കാശു കൊടുത്ത് എഴുതിക്കുന്ന ഓണ്‍ലൈന്‍ പതിപ്പിനെ എങ്ങനെയാണു വിശ്വസിക്കുക?

ഓഫ്ടോപ്പിക്കിനുള്ള മറുപടി: എഴുതപ്പെടുന്ന എല്ലാ ലേഖനങ്ങളിലും മതപരമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെടുകയും,എല്ലാ ലേഖനങ്ങളിലും ഖുറാന്‍ വചനങ്ങള്‍ എഴുതിപ്പിടിക്കുകയും ചെയ്യുന്നവരെ മതമൌലികവാദികള്‍ എന്നല്ലാതെ എന്താണു സുഹൃത്തേ വിളിക്കേണ്ടത്?

ഇത്തരം സൈനുദ്ദിന്‍ പട്ടാഴിമാരെ വിക്കിയില്‍ നിരവധി കാണാം . മലയാളം,ഇംഗ്ലീഷ്,ഇറ്റാലിയന്‍ വിക്കിപീഡിയകളില്‍ നിന്ന് കഴിഞ്ഞ രണ്ടു മാസങ്ങളിലായി നീക്കം ചെയ്യപ്പെട്ട തോമസ് കുഴിനാപ്പുറവും അനുബന്ധലേഖനങ്ങളും തന്നെ ഉദാഹരണം.

അനൂപ്.

2008/11/18 V K Adarsh <adarshpillai@gmail.com>
അതെ ഖാലിദ്
സര്‍വ്വവിജ്ഞാന കോശത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ വിക്കിപീഡിയയില്‍ റഫറന്‍സ് ആകുന്നതില്‍ എന്താണ് തെറ്റ്. ആത്യന്തികമായി ഏതു ലേഖനവും വസ്‌തുനിഷ്‌ഠമാകണം അല്ലാതെ എന്താണ് എപ്പോഴാണ് റഫറന്‍സ് എത്തിയത് എന്നൊന്നുമല്ല.
ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലടക്കം ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ റഫറന്‍സ് ആയി കൊടുക്കുന്ന പതിവ് ഉണ്ടല്ലോ. പത്രവാര്‍ത്തകള്‍ എഴുതുന്നത് ആ വിഷയത്തില്‍ ഉപരിതല സ്പര്‍ശിയായി മാത്രം അറിവുള്ള ജേണലിസ്‌റ്റ് ആകും, ആ വിവരത്തിന്റെ ആധികാരികതയില്‍ വായനക്കാരനെന്ന പോലെ പത്രപ്രവര്‍ത്തകനും ആശങ്കാകുലനാകുന്നത് നാം പലപ്പോഴും കാണുന്നുണ്ടല്ലോ. പക്ഷെ റഫറന്‍സ് ഇല്ലെങ്കില്‍ പോലും സര്‍ക്കാരിന്റെ സര്‍വവിജ്ഞാന കോശം കണ്ണുമടച്ച് വിശ്വസിക്കാം, കാരണം അതിന്റെ നിര്‍മ്മിതിയില്‍ സാമൂഹികമായ ഇടപെടലും അംഗീകാരവും ലഭിച്ചിട്ടുണ്ട്. പിന്നെ അതാത് കാലത്തെ സര്‍ക്കാരിന്റെ നയങ്ങളാകും ഇതിനുണ്ടാവുക എന്നതാണല്ലോ ആരോപണം. ഇതു മാസികകള്‍ക്കോ (ഉദാ: സംസ്ഥാന ബാല സാഹിത്യ ഇന്‍സ്‌റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്', സംസ്ഥാന ഭാഷാ ഇന്‍സ്‌റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'വിജ്ഞാന കൈരളി', പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ 'ജനപഥം' ) മറ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ക്കോ ശരിയായിരിക്കാം. വിജ്ഞാന കോശം പോലെ ഒരു വര്‍ക്കില്‍ ഇങ്ങനെ ഒരു നിലപാട് ഒരു സര്‍ക്കാരും എടുത്ത വാര്‍ത്ത ഓര്‍മ്മയില്‍ പോലും വരുന്നില്ല.
സര്‍വവിജ്ഞാന കോശം മാത്രമല്ല.മലയാളത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം മുടക്കി അച്ചടിച്ച പുസ്‌തകങ്ങള്‍ എല്ലാം വിക്കി ഗ്രന്ഥശാലയിലും വരണം. അതിനായുള്ള ശ്രമങ്ങള്‍ നാം തുടങ്ങണം, ഇപ്പോള്‍ തന്നെ.
വരുന്ന മേയ് മാസം മലയാളം വിക്കിപീഡിയയില്‍ പതിനായിരം ലേഖനങ്ങള്‍ എന്ന മാര്‍ക്ക് പിന്നിടും ആ അവസരത്തിലും നമുക്ക് ചില കാമ്പെയില്‍ പദ്ധതികള്‍ അടക്കം പ്ലാന്‍ ചെയ്യണം.

ഓഫ് ടോപിക്ക്: കുസാറ്റില്‍ വച്ച് നടന്ന സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ദേശീയ പരിപാടിക്കിടെ, ഒരാള്‍ എന്നോട് വിക്കിപീഡിയയുമായി ബന്ധപ്പെട്ട ഒരു ഗൌരവമായ വിഷയം പങ്കുവച്ചു. ഒരു പ്രത്യേക മതവുമായി ചേര്‍ന്നു വരുന്ന ലേഖനങ്ങള്‍ കൂട്ടത്തോടെ ഒരു ചെറിയ കാലയളവിനുള്ളില്‍ വിക്കിപീഡിയയില്‍ എത്തി എന്നും അതു എഡിറ്റ് ചെയ്‌തവരെ മതമൈലികവാദികള്‍ എന്നോക്കെ വിളിച്ചുവെന്നും. ആ വിവാദത്തിലേക്ക് എന്തായാലും കടക്കുന്നില്ല. പക്ഷെ ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. വിക്കിപീഡിയയുടെ അഡ്മിന്‍ മാര്‍ ഓരോ ദിവസവും കൂട്ടിച്ചേര്‍ക്കുന്ന ലേഖനങ്ങളില്‍ മതം,ജാതി,പാര്‍ട്ടി,ദേശം എന്നിങ്ങനെയുള്ള സ്റ്റാറ്റിസ്‌റ്റിക്കല്‍ സിഗ്നിദിക്കന്‍സ് ഉണ്ടോ എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.
എന്റെ ഒരു അനുഭവം പറയാം. ഡോ.സൈനുദീന്‍ പട്ടാഴി എന്ന ഒരു ശാസ്ത്രജ്ഞന്‍ വിക്കിപീഡിയയുടെ 50 ഭാരതീയ ശാസ്ത്രജ്ഞര്‍ പട്ടികയില്‍ ഇടം നേടി എന്ന വാര്‍ത്ത ഞാന്‍ മാധ്യമം ദിനപത്രത്തിന്റെ കൊല്ലം പേജില്‍ കണ്ടു. ഞാന്‍ ഇപ്പോള്‍ ഭാരതീയ ശാസ്ത്രജ്ഞര്‍ എന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരുന്നതിനാലും വിക്കിപീഡിയ ഇഷ്‌ടവിഷയമായതിനാലും ആ വാര്‍ത്ത ഉപേക്ഷിക്കാനായില്ല. എന്തൊരു തെറ്റും ഉചിതമല്ലത്തതുമായ ഒരു ലിസ്‌റ്റിങ്ങായിരുന്നു അത്. തീര്‍ന്നില്ല. ആ ആഴ്ച തന്നെ ഞാന്‍ പഠിപ്പിക്കുന്ന കോളജില്‍ ഒരു ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ഇദ്ദേഹം അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിവിവരണക്കുറിപ്പ് വിക്കിപീഡിയയില്‍ ചേര്‍ക്കാനായി എന്നോട് 'താഴ്മയായി' അപേക്ഷിച്ചു, എനിക്ക് അപ്പോള്‍ ചിരിയാണ് വന്നത്.
എം.കെ വെയ്‌നു ബാപ്പു (ഈ ഭാരതീയ ശാസ്ത്രജ്ഞന്‍ ഒരു വാല്‍ നക്ഷത്രത്തെ കണ്ടെത്തിയിട്ടുണ്ട് എന്നു മാത്രമല്ല രാജ്യത്തെ ഏറ്റവും ശക്തിയേറിയ ടെലസ്കോപ്പിന് വെയ്നു ബാപ്പു വിന്റെ നാമമാണുള്ളത്) അത്ര നല്ല ആളല്ല അദ്ദേഹത്തിന്റെ പേരു വിക്കിപീഡിയയില്‍ ചേര്‍ക്കേണ്ടതില്ല എന്നു കൂടി പറഞ്ഞു.
ഞാന്‍ പറഞ്ഞു വന്നത് പത്രവാര്‍ത്ത അടിസ്ഥാനമാക്കുകയാണങ്കില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒട്ടേറെ റഫറന്‍സുകള്‍ ലഭിക്കും. ഒരു നക്ഷത്രത്തിന് പട്ടാഴി എന്ന പേര് നാസ നല്‍കി എന്ന് വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചിരുന്നുവല്ലോ. അതായത് ഇത്തരം കപട വാര്‍ത്ത റഫറന്‍സായി വരികയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിജ്ഞാനകോശം അങ്ങനെ അല്ലാതായി തീരുകയും ചെയ്യുന്ന രീതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മലയാളം വിക്കിപീഡിയ സംരഭത്തിന് ഗുണകരമാകില്ല. മേല്പറഞ്ഞ സൈനുദീന്‍ പട്ടാഴിയുടെ വിവരങ്ങള്‍ പെട്ടെന്ന് തന്നെ നീക്കിയിരുന്നു എന്നത് വിക്കിപീഡിയയുടെ ശക്തിയാണ് കാണിക്കുന്നത് എന്നിരുന്നാലും നമ്മള്‍ കുറെകൂടി ജാഗരൂകരാകേണ്ടിയിരിക്കുന്നു.
സ്‌നേഹാദരവോടെ

വി.കെ ആദര്‍ശ്

2008/11/18 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
ആദര്‍ശ്,

സര്‍വ്വവിജ്ഞാന കോശത്തിന്റെ ഓണ്‍ലൈന്‍ ഏഡിഷന്‍ വിക്കിപീഡിയയില്‍ അവലംബമാകുന്നതിനെ പറ്റിയാണ് ഞാ‍ന്‍ പറഞ്ഞത്.

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
sincerely yours

V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg & Technology,Kollam-10
& web admin of http://urjasamrakshanam.org

Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485  blog: www.blogbhoomi.blogspot.com
********************************************
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"

Save Paper; Save Trees

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop
anoop.ind@gmail.com