സുഹൃത്തുക്കളെ,

വിക്കി സംഗമോത്സവത്തിലും തുടര്‍ന്നും നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരു പദ്ധതി ആലോചനയ്ക്കു വന്നത്. വിക്കി സംഗമോത്സവത്തിനു അനുബന്ധമായി നടന്ന വിക്കി വിദ്യാര്‍ത്ഥി സംഗമത്തിലെ പങ്കാളിത്തവും കുട്ടികളുടെ ആവേശവും ഇതിന് പ്രേരകമായിട്ടുണ്ട്. കൊല്ലം ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ സജീവമായ വിക്കി പങ്കാളിത്തവും പെട്ടെന്ന് ഇങ്ങനെ ഒരു പദ്ധതി രൂപീകരിക്കുന്നതിന് കാരണമായി.


സംഗമോത്സവത്തിനെ തുടര്‍ന്ന് ഷിജു അലക്സ് പ്രത്യേക താത്പര്യമെടുത്ത് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. അബ്‌ദുല്‍ നാസര്‍ കൈപ്പഞ്ചേരിയെ കാണുകയും ഇത്തരമൊരു പദ്ധതിയുടെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അഞ്ചലില്‍ നമ്മള്‍ നേരത്തെ നടത്തിയ വിക്കിശിബിരത്തില്‍ അനുഭവപ്പെട്ട അനുകൂല സാഹചര്യവും വിദ്യാര്‍ത്ഥികളുടെയും ഊര്‍ജ്ജസ്വലരായ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍ സതീഷന്‍ മാഷിനെയും അഭിലാഷ് മാഷിനെയും പോലുള്ള അദ്ധ്യാപകരുടെയും പിന്തുണയും കിരണ്‍ ഗോപി,സുഗീഷ്,അഖിലന്‍ തുടങ്ങിയ പ്രദേശ വാസികളായ വിക്കിയന്മാരുടെ സാന്നിദ്ധ്യവുമാണ് പദ്ധതി നടത്താനായി അഞ്ചല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിനെ തെരഞ്ഞെടുക്കാന്‍ കാരണം. ജൂണ്‍ അവസാന ആഴ്ച ഞാനും സതീഷന്‍ മാഷും സുഗീഷും ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. അബ്ബുല്‍ നാസര്‍ കൈപ്പഞ്ചേരിയെ കാണുകയും പദ്ധതി രൂപരേഖ സമര്‍പ്പിച്ചിരുന്നു. വളരെ പോസിറ്റീവ് ആയി പദ്ധതിയെ സമീപിച്ച എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏതാനും നാളുകള്‍ക്കകം മറുപടി തരാമെന്നേല്‍ക്കുകയും ചെയ്തു. മൂന്നാം തീയതി ഐ.സി.ടി ഉപകരണങ്ങളുടെ സംസ്ഥാന തല വിതരണത്തിന് അദ്ദേഹം കൊല്ലത്തെത്തുന്നണ്ടെന്ന് അറിഞ്ഞ് ഐ.ടി. സ്കൂളിന്റെ അക്കാദമിക് ഓഫീസറായ ശ്രീ. സാംബശിവന്‍ സാറിനെ വിളിച്ചപ്പോള്‍‌ അനുകൂലമായി പ്രതികരിക്കുകയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൊല്ലത്തെത്തുമ്പോള്‍

അഞ്ചല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെത്തി ഈ പദ്ധതിക്ക് തുടക്കം കുറിക്കാമെന്നറിയിക്കുകയും ചെയ്തു. തലേ ദിവസം (2/7/12) വൈകുന്നേരം 4 നാണ് അദ്ദേഹത്തിന്റെ പ്രോഗ്രാം കണ്‍ഫേം ചെയ്യാന്‍ കഴിഞ്ഞത്. സഹ വിക്കി പീഡിയന്മാരെ കഴിയുന്നവരെയെല്ലാം ബന്ധപ്പെട്ടെങ്കിലും എല്ലാവരും തന്നെ ജോലിതിരക്കുകളിലായിരുന്നു. ആലപ്പുഴ നിന്നും സുജിത്ത് മാഷും സുഗീഷും കഴിവതും എത്താമെന്ന് പറഞ്ഞെങ്കിലും അവര്‍ക്കും ഉദ്ഘാടനത്തിനെത്താനായില്ല. കൊല്ലത്തു നിന്ന് ഐടി സ്കൂള്‍ പരിപാടി കഴിഞ്ഞ് ഡയറക്ടര്‍ക്കൊപ്പം ഞാനും അഞ്ചല്‍ സബ്ജില്ലാ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്‍ കെ.കെ. ഹരികുമാറും അഞ്ചലെത്തി. വിപുലമായ തയ്യാറെടുപ്പുകള്‍ സതീഷ് മാഷ് ചെയ്തിരുന്നു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍, ശ്രീ. കെ. ജി. അലക്സാണ്ടര്‍ മാഷിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്കൂള്‍ ഗായകസംഘത്തിന്റെ  ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങി.നിലവിലെ സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍ എസ്. അഭിലാഷ് മാഷ് സ്വാഗതം  പറഞ്ഞു..ടി.@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശ്രീ. അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ഹ്രസ്വമായ പ്രഭാഷണത്തില്‍ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

അവശ്യം വിക്കി ആമുഖമുള്ള ഒരു സദസ്സായിരുന്നു. കുറച്ച് അദ്ധ്യാപകരും ഉണ്ടായിരുന്നു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും ഞാന്‍ നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ. ജെ. സുരേഷ്, എച്ച്.എസ്.എസ് അദ്ധ്യാപകന്‍ ശ്രീ. പീരുക്കണ്ണ് റാവുത്തര്‍, .ടി.സ്കൂള്‍ മാസ്റ്റര്‍ ട്രെയിന‌ര്‍ ശ്രീ. കെ. കെ. ഹരികുമാര്‍, സതീഷന്‍ മാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചന്‍ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. വരുന്ന ആഴ്ച വിപുലമായ വിക്കി ശിബിരം നടത്താന്‍ ആലേചിച്ച് യോഗം അവസാനിച്ചു.

കാര്യ പരിപാടി


മലയാളം വിക്കിപ്പീഡിയ- . ടി.@സ്കൂള്‍

വിദ്യാഭ്യാസപദ്ധതി

ഉദ്ഘാടനം


ജൂലൈ 03- 2012 ഉച്ചയ്ക്ക് 2മണി

ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഞ്ചല്‍ വെസ്റ്റ്


ഈശ്വരപ്രാര്‍ത്ഥന               : സ്കൂള്‍ ഗായകസംഘം

അദ്ധ്യക്ഷന്‍                        : ശ്രീ. കെ. ജി. അലക്സാണ്ടര്‍, ഹെഡ്‌മാസ്റ്റര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഞ്ചല്‍ വെസ്റ്റ്

സ്വാഗതം                      : എസ്. അഭിലാഷ് സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍

ഉദ്ഘാടനം                        : ശ്രീ. അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി എക്സിക്യൂട്ടീവ് ഡയറക്ടര്‍, .ടി.@സ്കൂള്‍ പ്രോജക്ട്.

വിഷയാവതരണം                : ശ്രീ. കണ്ണന്‍ മാഷ്, വിക്കിപ്പീഡിയ

ആശംസകള്‍

: ശ്രീ. ജെ. സുരേഷ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍

: ശ്രീ. പീരുക്കണ്ണ് റാവുത്തര്‍, എച്ച്.എസ്.എസ് അദ്ധ്യാപകന്‍

: ശ്രീ. കെ. കെ. ഹരികുമാര്‍, മാസ്റ്റര്‍ ട്രെയിന‌ര്‍

കൃതജ്ഞത : ശ്രീ. കെ. യോപ്പച്ചന്‍, സ്റ്റാഫ് സെക്രട്ടറി




   

                     



--
Kannan shanmugam