ആദര്‍ശ്, കിടിലം! വിക്കിപീഡിയയുടെ വളര്‍ച്ചയ്ക്ക് ഒരുഗ്രന്‍ സംഭാവനയാകും ഇത്.

28 September 2009 9:15 PM ന്, sugeesh.g subrahmanyam <sajsugeesh@gmail.com> എഴുതി:
WOW SUper :)

My Best Wishes and Regards

sugeesh.g

On 9/27/09, V K Adarsh <adarshpillai@gmail.com> wrote:
> സിലബസില്‍ അടുത്ത വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി ഇത് പരിചയപ്പെടുത്തും. ക്ലാസ്
> എട്ടിലെ ഐ.ടി പുസ്തകത്തില്‍ വിക്കിപ്പീഡിയയെ പൊതുവായി പരിചയപ്പെടുത്തും.
> ഒന്‍പതാം തരത്തില്‍ വിക്കിപിഡിയ മലയാളം എങ്ങനെ ഉപയോഗിക്കാം മറ്റ് ഭാഷകളിലെ
> വിക്കിപീഡിയ. പത്താം തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ വിക്കിപീഡിയയില്‍ ലേഖനം
> പുതുതായി എഴുതാനും, നിലവിലുള്ളവ എഡിറ്റ് ചെയ്യാനും പ്രാപ്തനാക്കും.
>  പക്ഷെ ഇങ്ങനെ ഒരു ബഹുജന സമ്പര്‍ക്കത്തോടെയുള്ള പരിപാടി, അതും
> കേരളപ്പിറവിയുമായി ബന്ധപ്പെടുത്തി ചെയ്താല്‍ നല്ല അക്‍സപ്റ്റന്‍സ് കിട്ടും
> പ്രത്യേകിച്ചും സമൂഹത്തില്‍ ഇത് ഒരു കാമ്പെയിന്‍ സ്വഭാവത്തില്‍ എത്തുകയും,
> ഉടന്‍ തന്നെ സിലബസിന്റെ ഭാഗമാകും എന്ന അറിവും കിട്ടുമ്പോള്‍ ഇതില്‍
> താത്പര്യമുള്ള കുറെ അധ്യാപകരെ നമുക്ക് കിട്ടും. അവരിലൂടെ വേണം ഇത്
> നടപ്പാക്കാന്‍.
>
> 2009/9/27 V K Adarsh <adarshpillai@gmail.com>
> > സ്കൂള്‍ ഐ.ടി പാഠപുസ്തകം തയാറാക്കുന്ന സമിതിയില്‍ ഞാന്‍ അംഗമാണ്. 9,10
> ക്ലാസുകളില്‍ വിക്കിപ്പിഡിയ ഒരു അധ്യായമാക്കാനുള്ള എല്ലാ സജ്ജീകരണവും ആയി.
> >
> > പിന്നെ ഈ പദ്ധതി നമുക്ക് ഒരു കര്‍ട്ടന്‍ റൈയ്സര്‍ ആക്കിയെടുക്കാം. ആരെങ്കിലും
> ഒരാള്‍ കൂടി തയാറായാല്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍, ഐ.ടി അറ്റ് സ്കൂള്‍,
> വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളില്‍ പോകാന്‍ ഞാന്‍ സഹായിക്കാം,
> ഒപ്പം വേണമെങ്കില്‍ കൂടാം
> >
> >
> >
> > 2009/9/27 kevin & siji <kevinsiji@gmail.com>
> >
> > >
> > >
> > >
> > >
> > >
> > >
> > > 2009/9/26 സുനിൽ <vssun9@gmail.com>
> > >
> > >
> > > > എല്ലാ വിദ്യാലയങ്ങളേയും വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യം
> ഉണ്ടോ? പ്രവർത്തനപരിചയം, കലാകായികരംഗത്തെ നേട്ടങ്ങൾ തുടങ്ങി ശ്രദ്ധേയമായ
> നേട്ടങ്ങൾ കൈവരിച്ചവ മാത്രം മതിയില്ലേ?
> > > >
> > > >
> > > >
> > > > 2009/9/26 AKBARALI CHARANKAV <sirajnewswdr@gmail.com>
> > > >
> > > > >
> > > > > Ithu sambandhichu Oru project aadhyam it@schol nu Nalkukayanu
> > > > >
> > > > >
> > > > >
> > > > > Aadhyam vendathennanu Ente Abhiprayam
> > > >
> > >
> > >
> > >
> > > എന്റെ ഒരു എളിയ ആശയം പറയാം.
> > >
> > >
> > > സ്ക്കൂൾ ചരിത്രം എഴുതുന്നതിലേയ്ക്കാവരുതു് വിദ്യാർത്ഥികൾ വിക്കിയിലേയ്ക്കു
> വരേണ്ടതു്. അതിനു് പലേ പരിമിതികളുമുണ്ടു്. അക്കമിട്ടു പറയാം
> > >
> > >
> > > 1. ഒരു സ്ക്കൂളിലെ അനേകം വിദ്യാർത്ഥികൾ ഒരേ വിഷയമോ താളോ കൈകാര്യം
> ചെയ്യേണ്ടി വരുമ്പോൾ, അവിടെ ഭൂരിപക്ഷം പേരും പിൻതള്ളിപ്പോകും.
> > > 2. കൂടാതെ സ്ക്കൂളുകളുമായി ബന്ധപ്പെട്ട കഥകൾ പലപ്പോഴും റഫറൻസുകളില്ലാത്ത
> പത്രവാർത്തകൾ പോലെ വിക്കിനയങ്ങൾക്കു് പുറത്തു് നില്ക്കുന്നവയായി മാറും. പലതും
> ചോദ്യം ചെയ്യപ്പെടലുകളും നീക്കംചെയ്യലുകളും നേരിടുവാനും തർക്കങ്ങൾക്കും
> വഴിവെയ്ക്കും.
> > > 3. സ്ക്കൂൾ ചരിത്രം പലപ്പോഴും ഒരു അക്കാദമികവിഷയമല്ല. ഒരു ചെറിയ
> പ്രോജക്റ്റ് എന്ന നിലയിൽ അല്പം താല്പര്യം അദ്ധ്യാപകർക്കു
> തോന്നിയേക്കാമെങ്കിലും, അതു വളരെ വേഗം ആവിയായി പോകുന്ന ഒരു താല്പര്യമാണു്,
> കാരണം അതു് ഒരിയ്ക്കലും കുട്ടികളുടെ സിലബസ്സുമായി ബന്ധമില്ലാത്തതാണു്.
> > > 4. നാം ലക്ഷ്യം വെയ്ക്കുന്ന തരങ്ങളിലെ മുഖ്യാദ്ധ്യാപകർക്കു് എല്ലാവർക്കും ഈ
> സംരംഭവുമായി കാര്യമായ ബന്ധം വരില്ല. കാരണം, എല്ലാ അദ്ധ്യാപകർക്കും സ്ക്കൂൾ
> ചരിത്രം കാര്യമായി അറിവുണ്ടാവുകയില്ല. അതിനാൽ ഗവേഷണം നടത്തുവാനും കുട്ടികളെ
> സഹായിയ്ക്കുവാനും ഒരാൾ മതിയാകും എന്നു് തീരുമാനിയ്ക്കപ്പെടുവാനാണു് സ്ക്കൂളിലെ
> ഇന്നത്തെ അവസ്ഥ വെച്ചു് സാധ്യത.
> > > 5. ഇതു് പാഠ്യപദ്ധതിയുടെ ഒരു ഭാഗമാകുന്നില്ലെങ്കിൽ, പല സ്ക്കൂളുകളും ഈ
> നിർദ്ദേശം വകവെയ്ക്കുക പോലുമില്ല.
> > > 6. ഇതു് ചെയ്യാൻ തയ്യാറാവുന്ന സ്ക്കൂളുകൾ പോലും വരും വർഷങ്ങളിൽ സ്ക്കൂളിനു
> പുതിയ ചരിത്രം സൃഷ്ടിയ്ക്കുവാൻ വലിയ സ്ക്കോപ്പില്ലാത്തതിനാലും മറ്റു
> പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തേണ്ടതിനാലും ഇതിനെ ഉപേക്ഷിച്ചു പോവുകയും
> ചെയ്യും.
> > >
> > >
> > > ചുരുക്കത്തിൽ ഒരു വർഷത്തേയ്ക്കു മാത്രം സ്ക്കോപ്പുള്ളതും എന്നാൽ വിക്കിയെ
> ഗുണപരമായി യാതൊരു വിധത്തിലും മുന്നോട്ടു നയിയ്ക്കുവാൻ സാധ്യതയില്ലാത്തതുമായ
> ഒന്നായി ഈ ആശയം തകർന്നു പോകും.
> > >
> > >
> > > അങ്ങിനെ സംഭവിയ്ക്കാതിരിയ്ക്കുവാനായി എനിയ്ക്കു തോന്നിയ ചില ആശയങ്ങൾ പറയാം.
> > >
> > >
> > > 1. വിക്കി പ്രബന്ധമെഴുത്തു് ഒരു നിർബന്ധിത ഇന്റേണൽ പ്രോജക്റ്റായി
> നിജപ്പെടുത്തുക.
> > > 2. ഓരോ വിദ്യാർത്ഥിയും പ്രത്യേകമായി ഒരു ലേഖനം എഴുതുകയോ എഡിറ്റ് ചെയ്യുകയോ
> വേണം.
> > > 3. സ്ക്കൂൾ ചരിത്രവും എഴുതാം, എന്നാൽ എല്ലാവരും അതാവരുതു് എഴുതേണ്ടതു്,
> സിലബസ്സുമായി ബന്ധപ്പെട്ട ഏതു കാര്യവും സ്ക്കൂൾ ഗ്രന്ഥശാലയുടേയും സമീപത്തുള്ള
> ഗ്രന്ഥശാലകളുടേയും സഹായത്തോടെ എഴുതാം. എട്ടാം ക്ലാസ്സിലെ ബയോളജി പാഠത്തിൽ
> പ്രത്യക്ഷപ്പെടുന്ന ഒരു തവളയെ കുറിച്ചും, ഒമ്പതാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിൽ
> വരുന്ന അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ചും പത്താം ക്ലാസ്സിലെ കണക്കുപാഠത്തിൽ
> വരുന്ന പൈത്തഗോറസ് തിയറത്തെക്കുറിച്ചും എല്ലാം എഴുതാം. വികസിപ്പിയ്ക്കാം.
> > > 4. കുട്ടികൾ എഴുതിയ ലേഖനത്തിനെ സാധാരണ ഉത്തരക്കടലാസു പോലെയായിരിയ്ക്കരുതു്
> അദ്ധ്യാപകർ വിലയിരുത്തേണ്ടതു്. അതിനു പുതിയ മാനദണ്ഡങ്ങൾ നിശ്ചയിയ്ക്കണം. അതിൻ
> പ്രകാരമായിരിയ്ക്കണം വിക്കിപ്രോജക്റ്റിനുള്ള മാർക്കു് നല്കേണ്ടതു്.
> > >   4.1 പുതിയ ലേഖനമാണെങ്കിൽ, അതിൽ എത്രമാത്രം സത്യസന്ധമായി, എത്രമാത്രം
> ക്രമീകൃതമായി കാര്യങ്ങൾ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നു നോക്കണം.
> > >   4.2 എത്രമാത്രം റഫറൻസ് പ്രവർത്തനം നടത്തിയിട്ടാണു് ലേഖനം
> തയ്യാറാക്കിയിരിയ്ക്കുന്നതെന്നു് നോക്കണം. (ഓരോ ലേഖനവും
> തയ്യാറാക്കുന്നതിനു വേണ്ടി എവിടെ നിന്നാണു് റഫർ ചെയ്തതു്, ആ ഉറവിടവും
> വിദ്യാർത്ഥികൾ എഴുതിയിരിയ്ക്കണം. പുസ്തകത്തിന്റെ പേരു്, പേജുനമ്പർ, അല്ലെങ്കിൽ
> ഇംഗ്ലീഷ് വിക്കി തുടങ്ങിയവ)
> > >   4.3 നിലവിലുള്ള ലേഖനങ്ങൾ എഡിറ്റു ചെയ്യുകയാണുണ്ടായതെങ്കിൽ, പഴയ പതിപ്പും
> പുതുക്കിയ പതിപ്പും തമ്മിൽ ഒത്തുനോക്കി, എത്രമാത്രം ലേഖനത്തെ
> വിപുലപ്പെടുത്തുവാനും കുറ്റമറ്റതാക്കുവാനും കഴിഞ്ഞുണ്ടു് എന്നു നോക്കണം.
> അങ്ങിനെ ചെയ്യുവാൻ കഴിയുമെന്നു് ഉറപ്പുള്ള കുറ്റി ലേഖനങ്ങൾ മാത്രമേ
> വിദ്യാർത്ഥികൾ എഡിറ്റിനു വേണ്ടി തിരഞ്ഞെടുക്കാവൂ.
> > > 5. ഇത്തരത്തിലാണെങ്കിൽ, ഏതുകാലത്തെ സിലബസ്സുമായും വളരെ ആഴത്തിൽ
> ഇഴുകിച്ചേരുവാൻ വിക്കിക്കു (വിക്കിപ്രോജക്റ്റ് വർക്കിനു) കഴിയും. അതിനാൽ തന്നെ
> ഇതു് വിദ്യാലയങ്ങളിലെ ഒരു പ്രധാന പ്രവർത്തനമേഖലയായി മാറുകയും ചെയ്യും. അതിനുള്ള
> കാരണങ്ങൾ.
> > >   5.1 ആദ്യം ഏതു വിഷയത്തെ കുറിച്ചാണു് എഴുതേണ്ടതു് എന്നു്
> തീരുമാനിയ്ക്കുവാൻ വിദ്യാർത്ഥികൾ വിക്കിയിൽ തന്നെ വന്നു പരിശോധിയ്ക്കണം. അവർ
> ഉദ്ദേശിയ്ക്കുന്ന ലേഖനം വിക്കിയിലുണ്ടോ, അതിനു വിപുലീകരണസാധ്യതയുണ്ടോ
> എന്നെല്ലാം. അങ്ങിനെ ഏതാനും വിക്കിപരതലുകൾക്കു ശേഷമാണു് അവർ തങ്ങളുടെ ലേഖനം
> തീരുമാനിയ്ക്കുക. അപ്പോൾ തന്നെ വിക്കിയിൽ ലഭ്യമായ അറിവുകളുടെ ഒരു ഏകദേശ ധാരണ
> അവർക്കു ലഭിയ്ക്കും.
> > >   5.2 കഴിഞ്ഞ അദ്ധ്യയനവർഷം വിദ്യാർത്ഥികൾ തയ്യാറാക്കിയ ലേഖനങ്ങൾ പുതിയ
> വിദ്യാർത്ഥികൾക്കു് വഴികാട്ടിയായി അദ്ധ്യാപകർ ചൂണ്ടിക്കാണിച്ചു കൊടുക്കണം. അതിൽ
> തിരുത്തലുകൾ വരുത്തുവാനും കൂടുതൽ വിപുലീകരിയ്ക്കുവാനും പ്രോത്സാഹിപ്പിയ്ക്കണം.
> അങ്ങിനെ വിക്കിയുടെ ശരിയായ ജ്വരം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാൻ
> സാധിയ്ക്കും.
> > >   5.3 ഇപ്രകാരം വിക്കിയുമായി ഇടപഴകുന്നതിലൂടെ, ലേഖനമെഴുതുവാൻ മാത്രമല്ല,
> മറ്റു പ്രോജക്റ്റുകൾക്കും വിക്കിയുടെ സഹായം വിദ്യാത്ഥികൾ താനെ ഉപയോഗിയ്ക്കും.
> > > 6. കുട്ടികൾ തിരഞ്ഞെടുക്കുന്ന വിഷയത്തിനനുസരിച്ചു്, ആ വിഷയം കൈകാര്യം
> ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ ഗൈഡായി പ്രവർത്തിയ്ക്കണം. തെറ്റുകൾ തിരുത്തുവാനും
> റഫറൻസുകൾ കണ്ടെത്തിക്കൊടുക്കുവാനും എല്ലാമായി അദ്ധ്യാപകർക്കും ഇതിൽ
> ഗുണനിയന്ത്രണപരമായ ഒരു പങ്കു് വഹിയ്ക്കുവാനുണ്ടു്.
> > >
> > >
> > > ഇതെല്ലാം എങ്ങിനെ പ്രവർത്തികമാക്കാം?
> > >
> > >
> > > പൂച്ചയ്ക്കാരു മണികെട്ടും എന്ന പോലൊരു ചോദ്യമായിട്ടാണു് എനിയ്ക്കിതു
> തോന്നുന്നതു്. കാരണം, എനിയ്ക്കിതെല്ലാം ചിന്തിയ്ക്കാമെന്നല്ലാതെ
> നടപ്പാക്കുവാനുള്ള അധികാരശേഷിയില്ല.
> > >
> > >
> > > 1. അക്ബർ അലി പറഞ്ഞതു പോലെ ഐടി‌@സ്ക്കൂൾ നല്ലൊരു വഴിയാണു്.
> > > 2. വിദ്യാഭ്യാസ മന്ത്രി ബേബിയെ കണ്ടു് കാര്യങ്ങൾ ബോധിപ്പിച്ചു് സിലബസ്സിൽ
> ചേർക്കുന്നതാണു് ഏറ്റവും ഫലവത്തായ വഴി.
> > > 3. സിലബസ് കമ്മറ്റി വഴിയും ശ്രമിയ്ക്കാം.
> > >
> > >
> > > പക്ഷേ പൂച്ചയ്ക്കാരു് മണികെട്ടും?
> > >   --
> > > Kevin Siji
> > >
> > >
> > > _______________________________________________
> > > Wikiml-l is the mailing list for Malayalam Wikimedia Projects
> > > email: Wikiml-l@lists.wikimedia.org
> > > Website:
> https://lists.wikimedia.org/mailman/listinfo/wikiml-l
> > >
> > >
> >
> >
> >
> > --
> >
> >
> >
> > sincerely yours
> >
> > V K Adarsh
> > __
> > Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
> > http://blogbhoomi.blogspot.com
> > +++++
> > Environment friendly Request:
> > "Please consider your environmental responsibility and don't print this
> e-mail unless you really need to"
> > Save Paper; Save Trees
> >
>
>
>
> --
> sincerely yours
>
> V K Adarsh
> __
> Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
> http://blogbhoomi.blogspot.com
> +++++
> Environment friendly Request:
> "Please consider your environmental responsibility and don't print this
> e-mail unless you really need to"
> Save Paper; Save Trees
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website:
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l