സോറി :) മാറിപ്പോയതാണ്,
എന്റെ എൻട്രിയിലേക്കല്ല; സുഗീഷിന്റെ എൻട്രിയിലേക്കാണത് പോകുന്നത്.
ലോഗോ ഏത് സെലക്റ്റ് ചെയ്താലും അവന്റെ ലോഗോയുടെ ടെക്സ്റ്റ് അതിനുവേണ്ടി ഉപയോഗിക്കണം എന്നുള്ള കമന്റ് ഇട്ടിട്ട് പുറത്ത് വന്നശേഷം ഉടനേ മുകളിലെ ലിങ്ക് കോപ്പി എടുത്തതാണ് മാറിപ്പോകാൻ കാരണമായത്.

രാജേഷ്...


2012/2/8 Junaid P V <junu.pv@gmail.com>
ലിങ്ക് ലോഗോ തിരഞ്ഞെടുപ്പ് പേജിന് പൊതുവായല്ലാതെ രാജേഷിന്റെ എണ്ട്രിയിലേക്കാണല്ലോ!

താളിലേക്കുള്ള ലിങ്ക്

2012/2/8 Rajesh K <rajeshodayanchal@gmail.com>
ഓർമ്മപ്പെടുത്തൽ...
വിക്കിസംഗമോത്സവം 2012 ലേക്കുള്ള ലോഗോ തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
എല്ലാവരും അവരവരുടെ വോട്ട് മറക്കാതെ രോഖപ്പെടുത്തുമല്ലോ.
ലോഗോ തെരഞ്ഞെടുപ്പ് പേജിലേക്കുള്ള ലിങ്ക്.


2012/2/7 Rajesh K <rajeshodayanchal@gmail.com>
പ്രിയരേ,
2012 ഏപ്രിൽ 21, 22 തീയതികളിൽ കൊല്ലത്ത് വെച്ചു നടക്കുന്ന വിക്കിസംഗമോത്സവം 2012 -ന്റെ ലോഗോയ്‌ക്കായി ചില അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ പേജിൽ അവ കൊടുത്തിരിക്കുന്നു. നാളെ മുതൽ (8th ഫെബ്രുവരി) ഇതിൻമേലുള്ള വോട്ടെടുപ്പ് തുടങ്ങും, അടുത്ത അഞ്ചുദിവസങ്ങളിലായി 12 ആം തീയതി വരെ നമുക്കിതു നടത്താം. വോട്ടുകളുടെ അടിസ്ഥാനത്തിൽ 13 നു രാവിലെതന്നെ ലോഗോ തെരഞ്ഞെടുക്കുകയും ചെയ്യാം.
  • താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും വോട്ടും ഇഷ്ടപ്പെട്ട ലോഗോയുടെ കീഴിൽ രേഖപ്പെടുത്തുവാൻ മറക്കരുത്.
  • ഒരാൾ ഒരു വോട്ട് മാത്രം ചെയ്യുക.
  • ഇനിയും നല്ല ലോഗോസ് അപ്‌ലോഡ് ചെയ്യാൻ അവസരമുണ്ട്.
 
സമയക്രമം
വോട്ടെടുപ്പു തുടങ്ങുന്ന സമയം : 8th ഫെബ്രുവരി രാവിലെ മുതൽ
വോട്ടെടുപ്പ് അവസാനിക്കുന്ന സമയം : 12th ഫെബ്രുവരി രാത്രി 11 മണി
തെരഞ്ഞെടുപ്പു ഫലം പ്രസിദ്ധീകരിക്കുന്നത് : 13th ഫെബ്രുവരി

എല്ലാവരുടേയും സജീവസാന്നിധ്യം ഉണ്ടാവുമല്ലോ!!

രാജേഷ് കെ ഒടയഞ്ചാൽ


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l