I wish to be delisted form this group. Its disappointing to see people waste time and energy on strings like these

2011/7/13 Shiju Alex <shijualexonline@gmail.com>
ഈ ചരടിൽ ചർച്ച ചെയ്യുന്ന പോലെ, വിക്കിപ്രവർത്തകർ നെരിട്ടല്ലാതെ നടത്തുന്ന ഒരൊ ശിബിരം കഴിയുമ്പോഴും ഇത്തരത്തിൽ വിവാദം ഉണ്ടാകുന്നത് മലയാളം വിക്കി സംരംഭങ്ങളെ ഒരു വിധത്തിലും സഹായിക്കില്ല. അതിനാൽ ഇക്കാര്യത്തിൽ നിലവിലുള്ള മാർഗ്ഗ രേഖകൾക്ക് ഒപ്പം ഇത്തരം പ്രശ്നങ്ങൾ കൂടെ പരിഹക്കാൻ ഉതകുന്ന മാർഗ്ഗരേഖകൾ നിർമ്മിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. അതിനായുള്ള ഒരു സംവാദം ഇവിടെ തുടങ്ങിയിട്ടുണ്ട്.

ഈ പൊതു ലിസ്റ്റിൽ നയരൂപീകരണം നടത്താതെ അത് വിക്കിയിലെ നയരൂപീകരണ താളിൽ തന്നെ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

ഷിജു


2011/7/13 Shiju Alex <shijualexonline@gmail.com>
നല്ല ഉദ്ദേശത്തോടെ ശിബിരം നടത്തുന്നതിൽ തെറ്റില്ല. അത് നടക്കട്ടെ. എല്ലാ വഴികളും ഉപയോഗിച്ച് വിക്കി ശിബിരങ്ങളുടെ മാർഗ്ഗ രെഖകൾ പാലിച്ച്  ആർക്കും വിക്കി പ്രചരിപ്പിക്കാം. അതിൽ തടസ്സമില്ല. പക്ഷെ ഏതെങ്കിലും ഒരു വിഷയത്തിലുള്ള ലേഖനങ്ങൾക്ക് ശ്രദ്ധേയത ഉണ്ടാക്കാനുള്ള വഴിയാക്കുമ്പോൾ അത് തെറ്റായി ഉപയോഗപ്പെടുത്തുന്നു. ഇക്കാര്യത്തിൽ വിക്കിയിൽ പ്രവർത്തിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

എല്ലാവരും ചെർന്ന് വിക്കിപഞ്ചായത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ഒരു സമഗ്രനയം രൂപപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ ഒരൊ ശിബിരം കഴിയുമ്പോഴും ഇതേ പോലെ വാദ പ്രതിവാദം ഉണ്ടാകും. അത് മലയാളം വിക്കിസംരംഭങ്ങളെ ഒരു വിധത്തിലും സഹായിക്കില്ല.



2011/7/13 Sivahari Nandakumar <sivaharivkm@gmail.com>
പ്രവീണ്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നു.


"വിക്കിശില്പശാലകൾ നടത്തുന്നതിലല്ല പ്രശ്നം എന്നു മുകളിൽ തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതു നടത്തുന്ന രീതിയാണ്. ആരും അറിയാതെ, യാതൊരു പൊതുജന അറിയിപ്പും നൽകാതെ നടത്തുന്നത് എന്തു ഗുണമാണു നൽകുക? പരിപാടി നടത്തിയവർക്ക് വിക്കിമീഡിയ ഫൗണ്ടെഷൻ പദ്ധതികളിൽ യാതൊരു പരിചയവും ഇല്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് മറുപടിയെങ്കിൽ, അവർ മറ്റുള്ളവർക്ക് എന്ത് മാർഗ്ഗനിർദ്ദേശമാണ് നൽകുന്നത്? യു.ആർ.എൽ. അടിച്ച് വിക്കികളിൽ കേറാൻ ആർക്കുമാകുമല്ലോ!"

വിക്കിശില്പശാലകള്‍ അടച്ചോ, തുറന്നോ എങ്ങനെയും നടത്തട്ടെ. അത് വിക്കിക്ക് ഗുണമേ ചെയ്യൂ. പിന്നെ ഈ ഗ്രൂപ്പിലറിയിച്ചില്ലെന്നുവെച്ചാല്‍ ആരെയും അറിയിച്ചില്ലെന്നാണോ അര്‍ത്ഥം, ഒരു പൊതുജന അറിയിപ്പും നല്‍കിയില്ലെന്നാണോ അര്‍ത്ഥം? അതു മാത്രവുമല്ല ഇങ്ങനെ ഒരു പരിപാടി നടത്തുമ്പോള്‍ അതിവിടെ മാത്രം അറിയിച്ചാല്‍ മതിയോ? പത്രത്തില്‍ നല്‍കണോ? നോട്ടീസ് അടിക്കണോ? ഇതെല്ലാം സംഘാടനത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. അവര്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. അതു കൊണ്ടാണല്ലോ വിവിധ മേഖലകളില്‍ നിന്നായി 25 പേര്‍ (ഭൂരിഭാഗവും ഡി എ കെ എഫ് പ്രവര്‍ത്തകര്‍ അല്ലാത്തവര്‍) പങ്കെടുത്തത്. പിന്നെ പരിപാടിയില്‍ ക്ലാസ്സ് എടുത്തത് ഞാനാണ്. ഉപയോഗിച്ചത് ഷിജു ചേട്ടന്‍ തയ്യാറാക്കിയ അവതരണം. അത് പോരായ്മയായിരിക്കാം. ക്ലാസ്സെടുക്കാന്‍ പ്രാപ്തിയുള്ളവരുടെ ഒരു പട്ടിക തയ്യാറാക്കൂ. ഇനി അവരില്‍ നിന്ന് ആളുകളെ ക്ലാസ്സെടുക്കാന്‍ ക്ഷണിക്കാം.

 ഈ പരിപാടി എന്ത് ഗുണമാണ് നല്‍കിയതെന്നു ചോദിച്ചാല്‍ കെ. ചന്ദ്രന്‍ പിള്ള എന്ന ലേഖനം, അവിടെ ഉള്ളവരില്‍ നിന്ന് അപ്പോള്‍ തന്നെ ആ ലേഖനത്തില്‍ ഉണ്ടായ 24 തിരുത്തലുകള്‍ (ശരാശരി ഒരാള്‍ ഒരു തിരുത്തല്‍ വെച്ച്), മറ്റ് ലേഖനങ്ങളില്‍ അവര്‍ നടത്തിയ 15 അധികം തിരുത്തലുകള്‍ , അവിടെ വെച്ച് ആ സമയം തന്നെ വിക്കിയെ അവരവരുടെ കംപ്യൂട്ടറില്‍ സ്വയം പരിചപ്പെട്ട 25 പുതിയ വിക്കി പ്രവര്‍ത്തകര്‍,  അവിടെ വെച്ച് ആ സമയം തന്നെ ഉപഭോക്താക്കളായ 7 പേര്‍ (സന്ദീപ് , വിനോദ് , ജെ എം സിയാദ് , ജിജി , സുനില്‍ , അനിരുദ്ധന്‍ , പി എസ് ആര്‍ ) , ആ പരിപാടിയുടേയും, എല്ലാ വിക്കി പ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ഇനിയും വിക്കിയില്‍ സജീവമായി ഇടപെടും എന്ന് കൂട്ടായി അവര്‍ എടുത്ത തീരുമാനം. അടുത്തെങ്ങും നടന്ന ശിബിരങ്ങളിലൊന്നും നമുക്കങ്ങനെ ഒരു പരിശീലനം കാണുവാന്‍ കഴിഞ്ഞില്ല. ഇത് സാധിച്ചത് തിരുവനന്തപുരത്തെ ഡി എ  കെ എഫ് പ്രവര്‍ത്തകര്‍ വിശാലമായ കംപ്യൂട്ടര്‍ ലാബ് സൌകര്യം ഒരുക്കിയത് കൊണ്ടാണ്.

"വിക്കിപീഡിയയിൽ നിലവിൽ ഇത്തരം പരിപാടികളെക്കുറിച്ച് അറിയിക്കാനും, തുടർവിവരങ്ങൾ ചേർക്കാനും ഒരു രീതി നിലവിലുണ്ടെന്നിരിക്കെ, എന്തുകൊണ്ടാണു അത് ഡി.എ.കെ.എഫിന്റെ താളിൽ ചേർക്കുന്നത്?"

ഇത് ചെയ്തത് ബൈജു എന്ന ഉപഭോക്താവാണ് ഈ പരിപാടിയിലൂടെ തന്നെയാണ് അദ്ദേഹം വിക്കി പ്രവര്‍ത്തകനായത്. അദ്ദേഹത്തിന് അറിഞ്ഞു കൂടാത്തകൊണ്ടാവാം. ഇതിന് പ്രത്യേകം താള്‍ ഉണ്ടാക്കണമെന്ന് എനിക്കും അറിയില്ലായിരുന്നു. രമേശ് ചേട്ടന്‍ പറഞ്ഞു തന്നു.


"പിന്നെ എറണാകുളം പരിപാടി പോസ്റ്റ് ചെയ്തപ്പോഴത്തെ പ്രശ്നം ഇതാണോ? എറണാകുളത്ത് ഡി.എ.കെ.എഫ്. നടത്തിയ പരിപാടി, മലയാളം വിക്കിമീഡിയർ കണ്ണൂരിൽ നടത്തിയ വാർഷിക സംഗമത്തിന്റെ മുന്നോടിയാണെന്നും അനുബന്ധമാണെന്നും ഒക്കെ  പറഞ്ഞതല്ലേ അന്ന് പ്രശ്നമായത്?"

അത് മാത്രം അല്ല. അന്നും ഇത്തരത്തില്‍ ഒരു ചര്‍ച്ച വന്നു. ആര്‍ക്കൊക്കെ വിക്കിശില്പശാല നടത്താം എന്നും മറ്റും തര്‍ക്കങ്ങള്‍ ഉണ്ടായി.



(ഒരഭ്യർത്ഥന:ദയവായി ഇക്കാര്യത്തിൽ ഗൗരവപൂർവ്വം മറുപടി തരുന്നവരുണ്ടെങ്കിൽ ദയവായി ഡൈജസ്റ്റ് മോഡ് ഒഴിവാക്കി, ഈ ത്രെഡിൽ തന്നെ മറുപടി തരിക. അനാവശ്യമായി ഒരു ത്രെഡ് വിഭജിക്കരുത്)

ഇതിനോട് ഞാനും യോജിക്കുന്നു.

--ശിവഹരി




2011, ജൂലൈ 13 9:27 രാവിലെ ന്, Ramesh N G <rameshng@gmail.com> എഴുതി:

ശിവഹരി,
ഇത് വിവാദമാക്കാനല്ല. ഒരു നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യം അതിന്റെ ഫലകം കാണണം.

വിക്കിശില്പശാലകൾ നടത്തുന്നതിലല്ല പ്രശ്നം എന്നു മുകളിൽ തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതു നടത്തുന്ന രീതിയാണ്

വിക്കിപീഡിയയിൽ നിലവിൽ ഇത്തരം പരിപാടികളെക്കുറിച്ച് അറിയിക്കാനും, തുടർവിവരങ്ങൾ ചേർക്കാനും ഒരു രീതി നിലവിലുണ്ടെന്നിരിക്കെ, എന്തുകൊണ്ടാണു അത് ഡി.എ.കെ.എഫിന്റെ താളിൽ ചേർക്കുന്നത്?

---പ്രവീൺ  പറഞ്ഞതിനോട് യോജിക്കുന്നു.


2011/7/13 Praveen Prakash <me.praveen@gmail.com>

2011/7/13 Sivahari Nandakumar <sivaharivkm@gmail.com>
തീര്‍ച്ചയായും. ഈ പരിപാടിയില്‍ വിക്കിയെക്കുറിച്ച് മാത്രമാണ് ക്ലാസ്സുകള്‍ നടന്നത്. മറ്റൊന്നും പരിശീലിപ്പിക്കുകയോ, ക്ലാസ്സെടുക്കുകയോ ഒന്നുമുണ്ടായില്ല. അന്നേ ദിവസം ആ ഐ പിയില്‍ (111.92.16.132) നിന്ന് വന്ന തിരുത്തലുകളും മറ്റും എടുത്തു നോക്കുവാന്‍ പറ്റുമെങ്കില്‍ നോക്കുക.

DAKF വിക്കി ശില്പശാലകള്‍ എല്ലാ ജില്ലകളിലും നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്തെ പരിപാടി ഇവിടെ പോസ്റ്റ് ചെയതപ്പോഴും വേണ്ടാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു, ഇത്തരം പരിപാടികളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.


വിക്കിശില്പശാലകൾ നടത്തുന്നതിലല്ല പ്രശ്നം എന്നു മുകളിൽ തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതു നടത്തുന്ന രീതിയാണ്. ആരും അറിയാതെ, യാതൊരു പൊതുജന അറിയിപ്പും നൽകാതെ നടത്തുന്നത് എന്തു ഗുണമാണു നൽകുക? പരിപാടി നടത്തിയവർക്ക് വിക്കിമീഡിയ ഫൗണ്ടെഷൻ പദ്ധതികളിൽ യാതൊരു പരിചയവും ഇല്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് മറുപടിയെങ്കിൽ, അവർ മറ്റുള്ളവർക്ക് എന്ത് മാർഗ്ഗനിർദ്ദേശമാണ് നൽകുന്നത്? യു.ആർ.എൽ. അടിച്ച് വിക്കികളിൽ കേറാൻ ആർക്കുമാകുമല്ലോ!

വിക്കിപീഡിയയിൽ നിലവിൽ ഇത്തരം പരിപാടികളെക്കുറിച്ച് അറിയിക്കാനും, തുടർവിവരങ്ങൾ ചേർക്കാനും ഒരു രീതി നിലവിലുണ്ടെന്നിരിക്കെ, എന്തുകൊണ്ടാണു അത് ഡി.എ.കെ.എഫിന്റെ താളിൽ ചേർക്കുന്നത്?

പിന്നെ എറണാകുളം പരിപാടി പോസ്റ്റ് ചെയ്തപ്പോഴത്തെ പ്രശ്നം ഇതാണോ? എറണാകുളത്ത് ഡി.എ.കെ.എഫ്. നടത്തിയ പരിപാടി, മലയാളം വിക്കിമീഡിയർ കണ്ണൂരിൽ നടത്തിയ വാർഷിക സംഗമത്തിന്റെ മുന്നോടിയാണെന്നും അനുബന്ധമാണെന്നും ഒക്കെ  പറഞ്ഞതല്ലേ അന്ന് പ്രശ്നമായത്?


(ഒരഭ്യർത്ഥന:ദയവായി ഇക്കാര്യത്തിൽ ഗൗരവപൂർവ്വം മറുപടി തരുന്നവരുണ്ടെങ്കിൽ ദയവായി ഡൈജസ്റ്റ് മോഡ് ഒഴിവാക്കി, ഈ ത്രെഡിൽ തന്നെ മറുപടി തരിക. അനാവശ്യമായി ഒരു ത്രെഡ് വിഭജിക്കരുത്)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--

Thanks and Regards


Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter
Signature powered by WiseStamp