നിങ്ങളെക്കുറിച്ച് വിക്കിപീഡീയയുമായി ബന്ധപ്പെട്ട് ഇതു പോലെയുള്ള ഫീച്ചറുകൾ പ്രസിദ്ധീകരിക്കുമ്പോൾ 'സ്റ്റോറി' എഴുതിയ ശേഷം പ്രസിദ്ധീകരിക്കുന്നതിനു മുൻപ്
അതൊന്ന് വായിക്കാൻ തരണമെന്ന് അഭ്യർത്ഥിച്ചാൽ ഇതു പോലെയുള്ള തെറ്റുകൾ ഒരു പരിധി വരെ ഒഴിവാക്കുവാൻ നമുക്ക് സാധിക്കും.
വിക്കിപീഡിയയ്ക്കകത്തിരുന്നു നാം ധരിക്കുന്ന പോലെയല്ല പുറത്തുള്ളവർക്കു് വിക്കിപീഡീയയെപ്പറ്റിയുള്ള ധാരണയും അറിവും.
ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികളിൽ പോലും വിക്കിപീഡിയ എന്ന ഒരു സൈറ്റ് ഉണ്ടെന്നറിയാവുന്നതു് പകുതിയിൽ കുറവുപേർക്കാണു്.
അതിൽ അവർക്കു തന്നെ എഡിറ്റു ചെയ്യാൻ പറ്റുമെന്നറിയുന്നതു് അതിന്റേയും പകുതി.
ആ സൈറ്റിനു് ഒരു മലയാളം മുഖവുമുണ്ടെന്നറിയുന്നവർ 10 ശതമാനം പോലും വരില്ല.
അങ്ങനെ അറിയുന്നവരിൽ പകുതി പേർ വിവരാന്വേഷണത്തിനുപോലും മലയാളം വിക്കിപീഡിയയിൽ വരുന്നില്ല.
ഇതൊക്കെയാണു് യാഥാർത്ഥ്യങ്ങൾ.
എന്തായാലും, ഇത്തരം കുരുടൻ-ആന ലേഖനങ്ങൾ ആത്യന്തികമായി വിക്കിപീഡിയയുടെ പ്രചരണത്തിനു നല്ലതാണു്. 'ദെന്താ സാദ്നം?' എന്നറിയാനെങ്കിലും ആരെങ്കിലും വന്നു നോക്കിയാലോ.
പക്ഷേ, ഇത്തരംലേഖകവിഡ്ഡികൾ ഒരൊറ്റ കാര്യം ചെയ്യണമായിരുന്നു: ഈ സാദ്നത്തിന്റെ ഇന്റർനെറ്റ് ലിങ്ക് ഏതാണെന്നെങ്കിലും ലേഖനത്തിൽ കൊടുക്കണമായിരുന്നു.
പക്ഷേ, അത്രയ്ക്കെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവർ മലയാളം മാദ്ധ്യമപ്രവർത്തകരാവുമായിരുന്നോ?
പറഞ്ഞതു നതയെപ്പറ്റി ആയിരുന്നതുകൊണ്ടും നതയെപ്പോലുള്ള കുട്ടികൾക്കു പ്രോത്സാഹനജനകമായ വരികൾ ഉള്ളതുകൊണ്ടും, തല്ലാതെ, വെറുതെ ഒന്നു ശകാരിച്ചുവിടാം. :)
-വിശ്വം
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l