മുന്‍വര്‍ഷങ്ങളിലേതുപോലെ കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ മലയാളം വിക്കിസമൂഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. (കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്നത് 2012 , 2014) ഇത്തവണ ഇന്റര്‍നെറ്റിനും വെബ്ബിനും ഒക്കെ കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് അക്കാദമി പ്രാധാന്യം കൊടുക്കുന്നത്. ഫെബ്രുവരി 2 മുതല്‍ 11 വരെയായി നടക്കുന്ന പുസ്തകോത്സവത്തില്‍ മലയാളം വിക്കിമീഡിയ പദ്ധതികള്‍ പൊതുജനങ്ങള്‍ക്കായി പരിചയപ്പെടുത്താനായുള്ള ഒരു സ്റ്റാള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിക്കിയുമായും മലയാളമായും ബന്ധപ്പെട്ട ചെറിയ ക്ലാസുകളും ആലോചിക്കുന്നു.

സ്പേസും വൈദ്യുതിയും ഇന്റര്‍നെറ്റുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സാഹിത്യ അക്കാദമി ഒരുക്കിത്തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്റ്റാളിലും മറ്റ് പരിപാടികളിലുമായി എത്താന്‍ സന്നദ്ധമായവര്‍ പദ്ധതി പേജില്‍ പേരെഴുതിച്ചേര്‍ക്കുമല്ലോ.ഏത് ദിവസമാണ് എത്തുന്നതെന്ന് മുന്‍കൂട്ടി അറിയ്ക്കാന്‍ മറക്കരുത്. അന്നേ ദിവസത്തെ സ്റ്റാളിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധമാവണം. പേടിക്കണ്ട സഹായത്തിന് ആളുകളുണ്ടാകും. :)

(വ്യക്തിപരമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ എനിക്ക് അധികസമയം പരിപാടികളില്‍ ചിലവാക്കാനാകില്ല. ആവശ്യമായ പ്രാദേശിക സഹായങ്ങളും ഏകോപനവും മാത്രമേ വൊളന്റിയര്‍ ചെയ്യാന്‍ സാധിക്കൂ.)

നന്ദി

Manoj.K/മനോജ്.കെ
www.manojkmohan.com