2013/6/26 നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com>
ആണവച്ചില്ലിന്റെ കാര്യത്തില്‍ ആണവമല്ലാത്ത ചില്ലുപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വിക്കിമീഡിയോ സോഫ്റ്റ്‌വെയര്‍ പൊളിച്ചെഴുതിയിരുന്നു.
ഫയല്‍നെയിം ആണവച്ചില്ലുപയോഗിക്കാതെ എഴുതി എന്ന ഒറ്റക്കാരണത്താല്‍  ലയാളം വിക്കിയില്‍ ചിത്രം എടുക്കാതിരിക്കുന്നു. മലയാളം വിക്കിയില്‍ ഉപയോഗിക്കണമെങ്കില്‍ ആണവച്ചില്ലില്‍ എഴുതിക്കൊണ്ടുവരണമത്രേ!
 
പ്രണാമത്തിന്റെ പേരു് പലപ്പോഴും വെബ്ബ് യു.ആര്‍.എല്‍ -ന്റെ ഭാഗമായി ഉപയോഗിക്കേണ്ടതാണു്. അതിനാല്‍ അവയില്‍ ZWJ-യും ZWNJ-യും കൊടുക്കുന്നതില്‍ ചില സാങ്കേതിക പരിമിതികളുണ്ടു്. എന്നാലും ആരെങ്കിലും സംയുക്തചില്ലുപയോഗിച്ചാല്‍, അവ നിരസിക്കുന്നതിനു് പകരം അതിനെ ആണവച്ചില്ലായി കരുതി പ്രമാണത്തിനു് പേരു് നല്‍കുന്ന സംവിധാനമുണ്ടാക്കുന്നതായിരിക്കും ഭേദം.

വിക്കിമീഡിയ സോഫ്റ്റ്‌വെയറിന്റെ മറ്റിടങ്ങളില്‍ സംയുക്തചില്ലുപയോഗിക്കാനാവാത്ത അവസ്ഥയുണ്ടോ ? അവ സംഭരിക്കുമ്പോള്‍ ആണവചില്ലാക്കി മാറ്റുന്നു എന്നല്ലെയുള്ളു? ഒരേ അക്ഷരങ്ങള്‍ക്കു് രണ്ടുതരം എന്‍കോഡിങ് ഒഴിവാക്കുന്നതു് അവശ്യം വേണ്ടതല്ലെ ?

- അനില്‍