ജൂതന്മാരെ മോശമായി ചിത്രീകരിച്ചു എന്നതായിരുന്നില്ല എന്റെ പരാതി.  ചരിതത്തിലെ ഏറ്റവും വലിയ പാതകങ്ങളിൽ ഒന്നിനെ അപ്രസക്തമായ ഫലിതത്തിനു വിഷയമാക്കിയതിനെയാണ് ഞാൻ എതിർത്തത്.   

താഴെ  മറുപടിയിൽ കൊടുത്തിരിക്കുന്ന ലിങ്ക്,   ഫലിതത്തിനു പിന്നിലുള്ള തീസിസിനെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നു മനസ്സിലാകുന്നില്ല.  ജര്മ്മനിയിലെ ജൂതവിരോധത്തിന്റെ കാരണത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ടെന്നു അതിൽ പറയുന്നുണ്ട്.  എന്നാൽ,  അതിന്  ജൂതന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന സൂചനയേ അതിലില്ല.  

 
ജോര്ജുകുട്ടി  

Date: Mon, 8 Jul 2013 21:11:42 +0530
From: tksujith@gmail.com
To: wikiml-l@lists.wikimedia.org
Subject: Re: [Wikiml-l] A Most insensitive comment

ഈ മെയില്‍ ത്രെഡ് ഇപ്പോഴാണ് ശ്രദ്ധിച്ചത്. (ഉല്ലാസത്തിന്റെ മെയിലാണെന്ന് കരുതി ഒഴിവാക്കിയിട്ടിരിക്കുകയായിരുന്നു)

ആര്‍ക്കെങ്കിലും വിഷ‍മമുണ്ടായെങ്കില്‍, ദയവായി മാപ്പാക്കുക...
ഒട്ടും ആലോചിക്കാതെ, featured = തെരഞ്ഞെടുക്കപ്പെട്ട എന്ന് നാം ഉപയോഗിക്കുന്ന വാക്കിനെ ആലോചിച്ചുമാത്രം എഴുതിയ വരികളാണ്.

ഇത്തരമൊരു കമന്റ് മുന്‍പാരോ പറഞ്ഞ് മനസ്സില്‍ കിടന്നതും ഈ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തിപരമായി പണികിട്ടുന്ന മറ്റൊരു സംഭവവും ഉണ്ടായിവന്നതും ഒക്കെ കൂടിക്കുഴഞ്ഞുണ്ടായ ഉണ്ടായ ഒന്നായിരുന്നു ആ കമന്റ്

എന്നാല്‍ ഒരു കാര്യം ചൂണ്ടിക്കാട്ടട്ടെ, ജൂതന്മാരെ മോശക്കാരായി ചിത്രീകരിക്കാനുള്ള ഒന്നും എന്റെ കമന്റിലില്ല.  നാസി ജര്‍മ്മനിയിലെ ക്രൂരകൃത്യങ്ങളെ ഞാന്‍ കുറച്ചുകണ്ടു എന്നും തോന്നുന്നില്ല. ജൂതന്മാര്‍ക്കെതിരായ ഹിറ്റലറുടെയും കൂട്ടരുടെയും വികാരത്തിന് പിറകില്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു എന്നതിനെ സംബന്ധിച്ച് പണ്ഡിതര്‍ക്കിടയില്‍ ഇപ്പോഴും ഏകാഭിപ്രായമില്ലെന്ന് തോന്നുന്നു. വ്യക്തിപരമായി എനിക്കിപ്പോഴും അതിന്റെ യഥാര്‍ത്ഥകാരണം പിടികിട്ടിയിട്ടുമില്ല. ആര്യന്‍ സൂപ്രമസി തിയറിയൊന്നും അത്രയ്കങ്ങോട്ട് ദഹിക്കുന്നുമില്ല.... ജൂതര്‍ തെരഞ്ഞെടുക്കപ്പെട്ടവരാണോ, അവര്‍ ഈ ലോകം പിടിച്ചടക്കുമോ എന്നൊക്കെയുള്ള ഭയത്തില്‍ നിന്നാവാം അത്തരം ക്രൂരതകള്‍ അരങ്ങേറിയതെന്ന് തന്നെയാണ് പലപ്പോഴും വിചാരിച്ചിട്ടുള്ളത്. ഒരു പക്ഷേ, തെറ്റാവാം... 

സുജിത്ത്

പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ.  അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)

 

A most insensitive comparison and comment.

 

മനുഷ്യവർഗ്ഗത്തിന്റെ criminal history-യിലെ ഏറ്റവും കറുത്ത ഏടുകളിൽ ഒന്നിനെ വെറുമൊരു  trivia മാത്രമായി കണ്ടുള്ള ഈ കമന്റിനു മാപ്പു ചോദിക്കേണ്ടതാണ്.

 

പോരെങ്കിൽ it is all bad history:  ജർമ്മനിയിലെ ജൂതഹത്യക്കെങ്കിലും ജൂതന്മാരുടെ 'തെരഞ്ഞെടുപ്പുമായി' വലിയ ബന്ധമൊന്നും ഇല്ലായിരുന്നു. ജൂതവിരോധം ജർമ്മനിയിൽ മാത്രം ഒതുങ്ങി നിന്ന കാര്യവുമായിരുന്നില്ല. അതിന് രണ്ടു സഹസ്രാബ്ദത്തിന്റെ ചരിത്രവും ആഗോളവ്യാപ്തിയും ഉണ്ട്.

 

പത്തറുപതുലക്ഷം മനുഷ്യരുടെ അരുംകൊലയാണു വിഷയം എന്നോർക്കണം. അതിനെ ഇത്ര കാഷ്വൽ ആയി കണ്ടു ഫലിതം പറയാൻ എങ്ങനെ കഴിയും?

 

ജോർജുകുട്ടി 


Date: Fri, 5 Jul 2013 08:07:57 +0530
From: tksujith@gmail.com
To: wikiml-l@lists.wikimedia.org
Subject: Re: [Wikiml-l] Featured Wikimedian of the Month

ഇപ്പം പുടികിട്ടിയാ തെരഞ്ഞെടുക്കപ്പെട്ടവള്‍/വന്‍/വര്‍ ഒക്കെ ഉണ്ടാകുന്നതിന് പിന്നില്‍ നതയെപ്പോലുള്ളവരുടെ ശക്തിയാണെന്ന് !

പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)

എല്ലാ ചങ്ങാതിമാര്‍ക്കും, നതയ്കും, അഭിനന്ദിച്ചവര്‍ക്കും ഫോട്ടം പിടിച്ച ഡോക്ടര്‍ക്കും സോഷ്യല്‍ മീജിയയിലും മെയിലിംഗ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തവര്‍ക്കും ഒക്കെ പ്രത്യഭിവാദ്യങ്ങള്‍, നന്ദി !

സുജിത്ത്
 

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l