എന്തുകൊണ്ടു് വീക്കിപ്പീഡിയര്‍ രാഷ്ട്രീയത്തെ പേടിക്കുന്നു എന്നറിയാന്‍ ഈ ഉപയോക്താവ് ഒരു സംവാദം താളില്‍ നടത്തിയ ഇടപെടല്‍ നോക്കിയാല്‍ മതി. നിക്ഷ്പക്ഷതയുടെ പക്ഷം അപ്പോള്‍ വെളിവാകും.

അൾട്രാവയലറ്റിന്‌ അതിനീലലോഹിതതരംഗം എന്ന മലയാളപദമുണ്ടെങ്കിൽ അതിനെ വ്യാപകമായി വിക്കിയിൽ ഉപയോഗിച്ചുകൂടേ?--Vssun 23:07, 8 ഫെബ്രുവരി 2009 (UTC)

അതൊരു കൃത്രിമ പദാനുപദ തർജ്ജുമ ആണു്.വായിക്കുന്നവർ അന്തം വിടുകയേ ഉള്ളൂ. ഇതുവരെയും എവിടേയും ഈ പദം ഉപയോഗിച്ചു കണ്ടിട്ടില്ല. അതിനാൽ അൾട്രാവയലറ്റ് എന്നു തന്നെ മതി.--Shiju Alex|ഷിജു അലക്സ് 02:21, 9 ഫെബ്രുവരി 2009 (UTC)

ഇതൊരു കൃതൃമ പരിഭാഷയല്ല. ഇത് ഉപയോഗിക്കുന്ന പല പുസ്തകങ്ങളും ഉണ്ട്

ഉദാ:ഇ-ഇ-മ നിഘണ്ടു. ടി രാമലിംഗം പിള്ള,
ഉത്തർഖണ്ഡിലൂടെ എം. കെ. രാമചന്ദ്രൻ --അഖിലൻ 07:51, 18 ഫെബ്രുവരി 2012 (UTC)

അങ്ങനെ ഒരു വാക്കേയില്ല. ഏതെങ്കിലും പിള്ളേച്ചന്മാർ എവിടെയെങ്കിലും എഴുതിവച്ചതുകൊണ്ട് അങ്ങനെ ഒരു വാക്കുണ്ടാവില്ല. ഏതെങ്കിലും ശാസ്ത്രസംബന്ധ ഗ്രന്ഥങ്ങളിലോ പാഠപുസ്തകങ്ങളിലോ ഈ വാക്കുപയോഗിച്ചിട്ടുണ്ടോ? എന്തിനെയും സംസ്കൃതവൽക്കരിക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമം മാത്രമാണിത്തരം കണ്ടുപിടുത്തങ്ങൾ. ശാസ്ത്രത്തിന്റെ ചെലവിലുള്ള ഇത്തരം കാവിവൽക്കരണശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടതാണ്. നീലലോഹിതൻ എന്നത് ശിവന്റെ പര്യായമാണ്. മാത്രമല്ല, നീലലോഹിതവർണ്ണം എന്നു പറയുന്നത് വയലറ്റ് നിറമല്ല, ലാവണ്ടർ നിറമാണ്. (തെളിവ്)
നമ്മൾ ഇന്ത്യാക്കാരുടെ പൊതുവായിട്ടുള്ള ഗുണമാണിത്. എന്തും ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിക്കാൻ സായിപ്പന്മാർ വേണം, കണ്ടുപിടിച്ചുകഴിഞ്ഞാൽ അതിന് സംസ്കൃതപേരിട്ട് ഹൈന്ദവവൽക്കരിക്കാൻ ഞങ്ങൾ റെഡി. പോരെങ്കിൽ പ്രാചീന മഹർഷി വര്യന്മാർക്ക് ഇതൊക്കെ അറിയാമായിരുന്നെന്നും അതിപുരാതന സംസ്കൃതഗ്രന്ഥങ്ങളിൽ ഇതിനെപ്പറ്റി പരാമർശിക്കുന്നുണ്ടെന്നും കൂടി പറഞ്ഞുവെച്ചാൽ എല്ലാമായി. എനിക്ക് ഒരു നിർദേശം കൂടിയുണ്ട്. ദയവായി ഹിഗ്ഗ്സ് ബോസോണിനു കൂടി ഒരു സംസ്കൃതപ്പേര് കണ്ടുപിടിച്ചുതരണം. അതിസ്ഥൂലപരബ്രഹ്മകണമെന്നോ ആദിപരാശക്തികണമെന്നോ അങ്ങനെയെന്തെങ്കിലും...പ്ലീസ്... --Daredevil Duckling (സംവാദം) 05:28, 11 ജനുവരി 2013 (UTC)

ഷിജു പറഞ്ഞതു ശരിയാണ് അൾട്രാ വയലറ്റിനെ അങ്ങനെതന്നെ വിടുകയാണ് നല്ലത്,അതിനീലലോഹിതതരംഗം ആക്കാതിരിക്കുകയാണ് നല്ലത് . അതിനീലലോഹിതതരംഗം സംസ്കൃതമായതുകൊണ്ടല്ല അത് അസ്വീകാര്യമാകുന്നത്,പ്രയോഗപ്രാചുര്യമില്ലാത്തതുകൊണ്ടാണ്. മുകളിൽ നടത്തിയിരിക്കുന്ന പുലമ്പലിൽ കാര്യമാക്കാനൊന്നുമില്ല.ഇടുങ്ങിയ മനസ്സുകൾ നടത്തുന്ന അബദ്ധജല്പനങ്ങൾ, അത്രതന്നെ ബിനു (സംവാദം) 07:10, 11 ജനുവരി 2013 (UTC)




2013/1/11 Shiju Alex <shijualexonline@gmail.com>
ഉപയോക്താവ്:Daredevil_Duckling ന്റെ പ്രവർത്തനങ്ങൾ ഒന്ന് നിരീക്ഷിക്കണം. തിരുത്തലുകൾ മറ്റ് ഉപയോക്താക്കൾക്ക് അലൊരസമുണ്ടാക്കുന്നോ എന്ന് സംശയം ഉണ്ട്


ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
"This is the highest wisdom that I own; freedom and life are earned by those alone who conquer them each day anew." - Goethe