മലയാളം വിക്കിപീഡിയയെ സംബന്ധിച്ച് പ്രശ്നം ആവാൻ പൊകുന്ന വേറൊന്ന് കേരളത്തെ/മലയാളത്തെ സംബന്ധിച്ച്
നടക്കുന്ന ആധികാരിക പഠനങ്ങളുടെ/അവലംബങ്ങളുടെ അഭാവമാണ്.
ചില പ്രത്യേക
വിഷയത്തിലുളൢലേഖനങ്ങൾ നമ്മൾ എഴുതി തുടങ്ങുമ്പോൾ ഒറിജിനൽ റിസർച്ചായി
മാറുകയാണ്.
അതേ
പോലെ വേറൊന്നാണ് പഴയ കണ്ടെത്തലുകൾ പുതിയ തെളിവുകളുടെ ലഭ്യത അനുസരിച്ച്
പുതുക്കപ്പെടുന്നില്ല എന്നത്. പെട്ടെന്ന് ഓർമ്മ വരുന്ന ഒന്ന് മലയാളത്തിലെ
നിഘണ്ടുക്കളുടെ കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു ഗുണ്ടർട്ട്
നിഘണ്ടു ആണെന്നതിനു നൂറു കണക്കിനു അവലംബങ്ങൾ ലഭ്യമാണ്. പക്ഷെ ഇന്നു പഴയ
സ്കാനുകൾ നമുക്ക് കിട്ടാൻ തുടങ്ങിയപ്പോൾ ഇത് തെറ്റാണെന്ന് നമുക്ക് അറിയാം.
ഇവിടെ വിക്കിപീഡിയൻ എന്ത് ചെയ്യണം. തെറ്റാണെന്ന് ഉറപ്പുള്ള നൂറുകണക്കിനു
അവലംബങ്ങൾ മാതൃക ആക്കി ലെഖനം എഴുതണോ, അതോ തനിക്ക് തന്നെ തെളിവുള്ള സ്വന്തം
ഒറിജിനൽ റിസർച്ച് എഴുതണോ?
കേരളത്തിലെ പല നാടൻ സംഗതികൾ, വൃക്ഷങ്ങൾ, ചെടികൾ, ഭക്ഷണങ്ങൾ തുടങ്ങിയ കുറിച്ചൊക്കെ എഴുതാൻ തുടങ്ങുമ്പോൾ ഞാൻ സൂചിപ്പിച്ച അവലംബ പ്രശ്നം വരും.
നമ്മുടെ
സർവ്വകലാശാലകളുടേയും സർക്കാരിന്റേയും ലൈബ്രറികളുടേയും ഒക്കെ അടഞ്ഞ സമീപനം
അവലംബങ്ങളുടെ കാര്യത്തിലുള്ള പ്രശ്നങ്ങൾക്ക് ആക്കാം കൂട്ടുകയും കൂടെ
ചെയ്യുന്നു. അതിനാൽ എന്തെങ്കിലും അവലംബം ഉണ്ടെങ്കിൽ അത് പോലും
ലഭ്യമാക്കാത്ത അവസ്ഥ ആണ് നമുക്കുള്ളത്. ഈ വിഷയവും ഇതുമായി ബന്ധപ്പെട്ട് ചേർത്തു
വായിക്കേണ്ടതാണ്.