സുഹൃത്തുക്കളെ,
ഭാരതത്തിന്റെ പകര്‍പ്പവകാശ നിയമം (1957) പ്രകാരം സര്‍ക്കാര്‍ സൃഷ്ടികള്‍ (government works) 60 വര്‍ഷങ്ങള്‍ക്കു ശേഷം പൊതു സഞ്ചയത്തിലാണെന്നാണ് എന്റെ അറിവ്. ദേശീയ പതാക 1947-ല്‍ നിലവില്‍ വന്നെന്നാണ് കാണുന്നത്. ദേശീയ ചിഹ്നം 26-ജനുവരി-1950-ലും. അങ്ങിനെയാണങ്കില്‍ ദേശീയ ചിഹ്നം പൊതു സഞ്ചയത്തില്‍ വരുമോ? (2009-1950=59) ഇനിയും ഒരു വര്‍ഷം ബാക്കിയില്ലേ? “ie. as of 2009, works published prior to 1 January 1949 are considered public domain“ എന്ന് ഈ ഫലകത്തില്‍ പറയുന്നുണ്ട്. അതല്ല ഇവയ്ക്കൊക്കെ പ്രത്യേകം നിയമങ്ങള്‍ വല്ലതും ബാധകമാണോ? ഇത് മുന്‍കാല പ്രാബല്യത്തോടെ വന്ന നിയമങ്ങളാണൊ?
മറ്റൊരു പ്രശ്നം ഇവയൊക്കെ (http://commons.wikimedia.org/wiki/File:Flag_of_India.svg, http://commons.wikimedia.org/wiki/File:Emblem_of_India.svg ) കോമണ്‍സില്‍ ഓരോരുത്തരും സ്വന്തം ഉടമസ്ഥതയിലുള്ളതാണ് അവ പൊതുസഞ്ചയത്തിലേക്ക് വിടുന്നു എന്നൊക്കെയാണ് അനുമതി ഇട്ടിരിക്കുന്നത്. ഇവയാണ് എല്ലാ വിക്കിപീഡിയകളിലും ഉപയോഗിക്കുന്നതും!
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l