പത്രപ്രവർത്തകർക്ക് ഒരു വിക്കിശിബിരം നടത്തുന്ന കാര്യത്തെകുറിച്ച് മാതൃഭൂമിയിലെ സുനിൽ പ്രഭാകർ ഈ ലിസ്റ്റിൽ തന്നെ സൂചിപ്പിച്ചിരുന്നല്ലോ. അത് നടത്താവുന്നതല്ലേ ഉള്ളൂ. പക്ഷെ അത് വെറും വിക്കിശിബിരത്തിൽ ഒതുക്കാതെ മലയാളം പത്രപ്രവർത്തകർക്ക് അത്യാവശ്യം വേണ്ട മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് വിവരങ്ങൾ ഒക്കെ പരിചയപ്പെടുത്തുന്ന ഒന്നാവുന്നതാവും നല്ലത്. അതിൽ വിക്കിപീഡിയ പരിചയപ്പെടുത്തൽ ഒരു ഭാഗം മാത്രമാക്കാം. 


ഷിജു

അതുകൊണ്ടാണു്  ഇതൊരു 2D+1N ഫുൾ സ്വിങ്ങ് ക്യാമ്പ് ആവേണ്ടതു്. അതിനു വേണ്ട സാമ്പത്തികം എവിടെനിന്നൊക്കെ സംഘടിപ്പിക്കാം എന്നാണു് ആദ്യം ആലോചിക്കേണ്ടി വരിക.
പരിപാടിയിൽ മലയാളം യുണികോഡ്, സെർച്ച് വിസിബിലിറ്റി, കണ്ടെന്റ് റീയൂസ്, കൊളാബൊറേഷൻ അടക്കം പല  അനുബന്ധകാര്യങ്ങളും ഉൾപ്പെടുത്തേണ്ടി വരും. ഒരാൾ സ്റ്റേജിൽ കയറി നിന്നു പ്രസംഗിക്കുന്ന തരം പ്രസന്റേഷനുകളേക്കാൾ നല്ലതു് ഒരു മേശയ്ക്കുചുറ്റും ഇരുന്നു് (അല്ലെങ്കിൽ ഒരു മൈതാനത്തു വട്ടത്തിൽ ഇരുന്നു്) ചെയ്യുന്ന ഇന്ററാക്റ്റീവ് സെഷനുകളായിരിക്കും.

ക്യാമ്പിൽ പങ്കെടുത്ത പത്രപ്രവർത്തകർക്കു് അവരുടെ ജീവിതവീക്ഷണം തന്നെ മാറ്റാനുതകുന്ന വിധത്തിൽ ഈ പരിപാടികൾ നമുക്കാസൂത്രണം ചെയ്യാവുന്നതേയുള്ളൂ.

-വിശ്വം


2012/8/1 Shiju Alex <shijualexonline@gmail.com>
മലയാളം പത്രങ്ങളിലെ പത്രലേഖകരുടെ ഇന്റർനെറ്റ്/ഓൺലൈൻ/മലയാളം കമ്പ്യൂട്ടിങ്ങ് സാക്ഷരത അതീവ ദയനീയം തന്നെയാണ്.

ഈയടുത്ത് എനിക്ക് നേരിട്ട് അനുഭവപ്പെട്ട ഒരെണ്ണം വിക്കിസംഗമൊത്സവത്തോട് അനുബന്ധിച്ച് വിവിധ പത്രങ്ങളിലെ (ഇംഗ്‌ളീഷിലും മലയാളത്തിലും ഉള്ളവ) ചിലരുമായി സംസാരിക്കേണ്ടി വന്നതാണ്. മിക്കവാറും 25-30 പ്രായപരിധിക്കുള്ളിൽ വരുന്ന ഈ പത്രപ്രവർത്തകർ (ഞാൻ സംസാരിച്ചവർ) മലയാളം കമ്പ്യൂട്ടിങ്ങിന്റെ കാര്യത്തിൽ വട്ടപൂജ്യമാണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.

അതിൽ മനൊരമയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനും ഉണ്ടായിരുന്നു. പുള്ളിക്ക് യൂണിക്ക്കോഡും മലയാളവും ഒന്നും അറിയാത്തതിൽ എനിക്ക് അത്ഭുതം തൊന്നിയില്ല. 2012- ആയിട്ടും ആസ്കിയെ കെട്ടി പിടിച്ച് ഇരിക്കുന്ന ഒരു പത്രത്തിന്റെ പ്രവർത്തകരിൽ നിന്ന് ഞാൻ കൂടുതൽ മലയാളം കമ്പ്യൂട്ടിങ്ങ് സാക്ഷരത പ്രതീക്ഷിക്കുന്നില്ല.

പക്ഷെ ഇതിനകം യൂണിക്കോഡിലേക്ക് മാറിയ മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, മംഗളം തുടങ്ങിയ പത്രങ്ങളിൽ ഉള്ളവർ മലയാളം ടൈപ്പ് ചെയ്യുന്നതിനു ML-Karthika ആണോ ഉപയൊഗിക്കുന്നത്, വിക്കിയിൽ എഴുതുന്നതിനു നിങ്ങൾ ഓരോത്തർക്കും ഒരു ലെഖനത്തിനു എത്ര വെച്ച് കിട്ടും, തുടങ്ങിയ മണ്ടൻ ചോദ്യങ്ങൾ ചൊദിക്കുന്നത് ഖേദകരം തന്നെയാണ്. പത്രസ്ഥപനങ്ങൾ അവർക്ക് ഇതിനു പരിശീലനം കൊടുക്കുന്നില്ല എന്നതിനു അപ്പുറം ഖേദകരമായ സംഗതി ഇക്കാര്യം സ്വയം പഠിക്കാൻ ഇവരൊന്നും ശ്രമിക്കുന്നില്ല എന്നതാണ്.

പക്ഷെ ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടത് കെരളത്തിൽ തന്നെയുള്ള ഇംഗ്‌ളീഷ് പത്രപ്രവർത്തകർ ഇക്കാര്യത്തിൽ വളരെ വളരെ ഭേദമാണ്. മലയാളം യൂണിക്കോഡ്, ടൈപ്പിങ്ങ്, മലയാളം വിക്കിപീഡിയ എന്നിവയെ കുറിച്ചൊക്കെ പലർക്കും നല്ല ജ്ഞാനവുമുണ്ട്. അവരിൽ പലരും ഈ ലിസ്റ്റിൽ അംഗവുമാണ്. അവർക്കാണ് മലയാളത്തിൽ നടക്കുന്ന വിവിധ ഭാഷാ സംബന്ധിയായ കാര്യങ്ങളെ കുറിച്ച് വാർത്തകൾ കൊടുക്കാൻ മലയാളം പത്രപ്രവർത്തകരെക്കാൾ താൽപര്യം ഉള്ളതും.

മലയാളം വിക്കിപീഡിയ സംബന്ധമായ പല വാർത്തകളും ആദ്യം കെരളത്തിൽ നിന്നുള്ള ഇംഗ്‌ളീഷ് പത്രങ്ങളിലാണ് വരുന്നത് എന്നത് കൂടി കൂട്ടിവായിച്ചാൽ ഞാൻ മുകളിൽ സൂചിപ്പിച്ച കാര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം.


ഇക്കാര്യത്തിൽ വസ്തുതാപരമായ തെറ്റുകൾ ഒഴിവാക്കാൻ പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് നമ്മളെ കാണിക്കണം എന്ന് ആവശ്യപ്പെടുകയാണ് നമുക്ക് ചെയ്യാവുന്നത്. അപ്പോൾ വിക്കി മീഡിയയുടെ സ്ഥാപകരായ ജിമ്മി വെയ്ല്‍സും ലാറി സാംഗറും അറിയാതെ വിക്കിപീഡിയയില്‍ ഇങ്ങനെയൊരു ഡെവലപ്മെന്‍റുണ്ടാകില്ല എന്നതു പോലുള്ള മണ്ടത്തരങ്ങൾ കാണേണ്ടി വരില്ല.

പക്ഷെ എല്ലാ വാർത്തയിലും ചില ഹൈലൈറ്റുകൾ പത്രക്കാർ കണ്ടെത്തും. അത് നല്ലതാണ്. ഉദാഹരണത്തിനു ബാബുജിയെ കുറിച്ചുള്ള സ്റ്റോറിയിൽ അദ്ദേഹത്തിന്റെ പ്രായവും, ശാരീരിക സ്ഥിതിയും ഒക്കെ അവർ ഹൈലൈറ്റ് ചെയ്തിരിക്കാം. വിക്കിയെ കുറിച്ച് അറിയാത്ത മിക്കവാറും വായനാകാരും അതൊക്കെയേ ശ്രദ്ധിക്കൂ. ആ ഹൈലൈറ്റുകൾ അവരെ ഇൻസ്പെയർ ചെയ്തേക്കാം. എങ്കിൽ പോലും വസ്തുതാ പരമായ പിഴവുകൾ ഒഴിവാക്കാൻ/ഒഴിവാക്കിപ്പിക്കാൻ നമ്മൾ
 കുറച്ച് കൂടി ശ്രദ്ധ വെക്കണം.

പത്രപ്രവർത്തകർക്ക് ഒരു വിക്കിശിബിരം നടത്തുന്ന കാര്യത്തെകുറിച്ച് മാതൃഭൂമിയിലെ സുനിൽ പ്രഭാകർ ഈ ലിസ്റ്റിൽ തന്നെ സൂചിപ്പിച്ചിരുന്നല്ലോ. അത് നടത്താവുന്നതല്ലേ ഉള്ളൂ. പക്ഷെ അത് വെറും വിക്കിശിബിരത്തിൽ ഒതുക്കാതെ മലയാളം പത്രപ്രവർത്തകർക്ക് അത്യാവശ്യം വേണ്ട മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് വിവരങ്ങൾ ഒക്കെ പരിചയപ്പെടുത്തുന്ന ഒന്നാവുന്നതാവും നല്ലത്. അതിൽ വിക്കിപീഡിയ പരിചയപ്പെടുത്തൽ ഒരു ഭാഗം മാത്രമാക്കാം. 


ഷിജു