തിരുത്തു്

നേരത്തെ അയച്ച മെയിലിലെ  URL ഉദാഹരണം
http://en.wikipedia.org/wiki/User:PrinceMathew/ഫലകം:MyLessonMain
എന്നതിനു പകരം, http://ml.wikipedia.org/wiki/User:PrinceMathew/template:Mylesson എന്നു തിരുത്തി വായിക്കണം.
നന്ദി!
-വിശ്വം


2013/2/12 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
ഒരു വിക്കിപദ്ധതിയിൽ വ്യാപകമായി / ധാരാളമായി ഒറ്റയടിക്കു് ഫലകങ്ങൾ ചേർക്കേണ്ടതില്ലെങ്കിൽ, ഏതെങ്കിലും ഒരുകൂട്ടം താളുകളുടേയോ  ഒരുതാളിൽ തന്നെയോ ആവശ്യമുള്ള ഫലകങ്ങൾ മാത്രമാണു വേണ്ടതെങ്കിൽ, കൂട്ടത്തോടെ import ചെയ്യേണ്ട ആവശ്യമില്ല. പകരം കോപ്പി പേസ്റ്റ് ചെയ്തു പകർത്തിയാൽ മതി.

ഉദാഹരണത്തിനു് ധാരാളം ഉപഫലകങ്ങളുള്ള ഒരു ഇംഗ്ലീഷ് ഫലകം ഒരു /ഒരു പറ്റം മലയാളം പേജുകളിൽ  സ്ഥാപിക്കണമെന്നിരിക്കട്ടെ.

ആദ്യമായി പ്രധാന ഫലകത്തിന്റെ ഇംഗ്ലീഷ് പേജിൽ പോയി edit (പ്രൊട്ടെക്റ്റ് ചെയ്ത പേജാണെങ്കിൽ, view source) അമർത്തുക. എന്നിട്ടു ലഭിക്കുന്ന ഉള്ളടക്കം മൊത്തമായി കോപ്പി ചെയ്യുക. മറ്റൊരു വിൻഡോ തുറന്നു് മലയാളം വിക്കിയിൽ അതേ ഇംഗ്ലീഷ് പേരിൽ ഒരു പുതിയ ഫലകം സൃഷ്ടിക്കുക. അതിലേക്കു് മുകളിലെ ഉള്ളടക്കം പേസ്റ്റ് ചെയ്യുക. പ്രിവ്യൂ അമർത്തുക.

പ്രധാന ഫലകത്തിൽ ഏതെങ്കിലും പുതിയ ഉപഫലകങ്ങൾ ഉണ്ടെങ്കിൽ, തിരുത്തുന്ന പേജിനു കീഴെയായി അവയെല്ലാം ചുവന്ന അക്ഷരത്തിൽ ഒരു ലിസ്റ്റായി കാണാം. ഇനി, അവയെല്ലാം ഇതുപോലെത്തന്നെ കോപ്പി പേസ്റ്റ് ചെയ്യണം. ഇതു് വെവ്വേറെ വിൻഡോകൾ/ടാബുകൾ തുറന്നു് ഓരോന്നായോ അല്ലെങ്കിൽ ഓരോന്നും സേവ് ചെയ്തു് അടുത്തത്  എന്നനിലയിലോ ചെയ്യാം.

എല്ലാ ഉപഫലകങ്ങളും കൃത്യമായും പൂർണ്ണമായും പകർത്തി സേവു ചെയ്തു കഴിഞ്ഞാൽ ഈ ചുവന്ന പേരുകളെല്ലാം നീലയായി മാറും. അതോടെ ഫലകങ്ങൾ മറ്റു താളുകളിൽ ഉപയോഗിക്കാനാവും.

എന്നാൽ, ഫലകങ്ങൾക്കുള്ളിലെ ടെക്സ്റ്റ് (static strings) ഇംഗ്ലീഷിൽ നിന്നും തർജ്ജമ ചെയ്തു് മലയാളത്തിലാക്കുക എന്ന ജോലി കൂടി ഇതിനൊപ്പം ചെയ്യണം. (എന്നാൽ programmatic keywords മാറ്റുകയുമരുതു്.) ചില വാചകങ്ങളും വാക്കുകളും അതേപടി തർജ്ജമ ചെയ്താൽ മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന ഘടന ശരിയായില്ലെന്നു വരും. അപ്പോൾ സ്വൽപ്പം ബുദ്ധിയും യുക്തിയും ശ്രമവും ഉപയോഗിച്ച് ഫലകങ്ങൾക്കുള്ളിൽ തന്നെ തിരുത്തലുകൾ വേണ്ടി വന്നേക്കും.

രണ്ടോ മൂന്നോ സെറ്റ് ഫലകങ്ങൾ ഈ വിധം ചെയ്താൽ ഏകദേശം പരിശീലനം തൃപ്തികരമായി ലഭിയ്ക്കും.

ഇത്തരം ഫലകനിർമ്മാണശ്രമങ്ങൾ ആദ്യമായി ചെയ്യുമ്പോൾ സ്വന്തം സാൻഡ്‌ബോക്സിൽ തുടങ്ങുന്നതാവും നല്ലതു്.  ഉദാഃ http://en.wikipedia.org/wiki/User:PrinceMathew/ഫലകം:MyLessonMain എന്നിങ്ങനെ (എല്ലാ ഫലകങ്ങളും  ഉപഫലകങ്ങളും). ഒരിക്കൽ തൃപ്തികരമായി എല്ലാം പൂർത്തിയായാൽ, ഇവയെ ഒന്നടങ്കം പ്രധാന നെയിംസ്പെസിലേക്കു കോപ്പി ചെയ്തോ rename ചെയ്തോ മാറ്റാവുന്നതാണു്.

ധാരാളം ഫലകങ്ങൾ നിർമ്മിക്കാൻ കഴിയട്ടെ  എന്നു് ആശംസിച്ചുകൊണ്ടു്:

-വിശ്വം



2013/2/11 Prince Mathew <mr.princemathew@gmail.com>
Please... Can anybody tell me how to import templates to test wiki?