ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല്‍ മാറ്റിയ ശേഷം കഷണങ്ങള്‍ ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത പീച്ചിങ്ങ ആണ് ഉപയോഗിക്കുക

2011/4/27 Sreejith K. <sreejithk2000@gmail.com>
രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന് പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.

പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ എന്നും ഇതിനെ പറയുമത്രേ. 

http://commons.wikimedia.org/wiki/File:Naramban.JPG

സഹായം പ്രതീക്ഷിക്കുന്നു.

- ശ്രീജിത്ത് കെ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Regards

Prasanth S