അങ്ങനെയല്ല സുനില്‍ . വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും. ഇല്ലെങ്കില്‍ വെബ്ഫോണ്ട് ലോഡ് ചെയ്യും. അതു് വിക്കിപ്പീഡിയ വൃത്തിയായി കാണാന്‍ വേണ്ടിയാണു്. അതില്‍ ഒരു പര്‍ട്ടിക്കുളര്‍ ഫോണ്ടു് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കില്
‍ അതിനെക്കുറിച്ചു് നേരത്തെ ഇവിടെ വിശ്വപ്രഭ എഴുതിയതുപോലെ, font dimension Vs CSS standard പ്രശ്നം ചൂണ്ടിക്കാട്ടി സ്പെസിഫിക്‍ ആയ ബഗ് റെയ്സ് ചെയ്യാം. അതല്ല, വെബ്ഫോണ്ട് ഒരു കാരണവശാലും ലോഡ് ചെയ്യേണ്ട, സിസ്റ്റത്തിലുള്ള ഫോണ്ടു് ഏതായാലും അതുമതി എന്നുള്ളവര്‍ക്കു് അതു് സെറ്റ് ചെയ്യാനും കുക്കിയുടെ സഹായത്തോടെ തുടര്‍ന്നു് ആ സിസ്റ്റത്തില്‍ നിന്നു് ആരു് എപ്പോ പേജ് ലോഡ് ചെയ്താലും, പിന്നീടു് explicit ആയി മാറ്റുന്നിടം വരെ, ആ സിസ്റ്റത്തിലെ ഫോണ്ടു് ഉപയോഗിച്ചുമാത്രം display ചെയ്യാനും കഴിയണം. ഇവിടെ പക്ഷെ നിങ്ങളുടെയെല്ലാം വാദം, ഫോണ്ടു് സെറ്റ് ചെയ്യാന്‍ അറിയാവുന്നവര്‍ മാത്രം, അവരവര്‍ക്കിഷ്ടമാകുന്ന ഫോണ്ടു് സെറ്റ് ചെയ്തോട്ടെ എന്നാണു്. അതറിയാന്‍ വയ്യാത്ത യൂസര്‍, സിസ്റ്റത്തിലുള്ളതു് പഴയ ഏരിയല്‍ യൂണിക്കോഡായാല്‍ പോലും അതില്‍ കണ്ടോട്ടെ എന്നും. അതു് വെബ്ഫോണ്ട്സിന്റെ പര്‍പ്പസിനെ തന്നെ തകര്‍ക്കുന്ന കാര്യമാണു്. അതു് എത്രമാത്രം നല്ലതാണു്?

സെബിൻ, ലളിതമായ ഈ ആവശ്യത്തിന് ഇത്രയും കുഴച്ചുമറിക്കേണ്ട കാര്യമെന്താണ്? വെബ്ഫോണ്ട് ഡിസേബിൾ ചെയ്തു നിർത്തിയിട്ട്, ഈ ത്രെഡിലെ എന്റെ തൊട്ടുമുമ്പത്തെ കമന്റിൽ പറഞ്ഞ പോലെ സൈറ്റ് നോട്ടീസിൽ ഒരു ലിങ്ക് കൊടുക്കേണ്ട കാര്യമല്ലേയുള്ളൂ?


2013/6/28 സുനിൽ (Sunil) <vssun9@gmail.com>
Reading Problems? Click here

ഈ സാധനം തന്നെ അൽപം മാറ്റിയെഴുതിയാൽ കൂടുതൽ നന്നാവും. വെബ്ഫോണ്ട്സ് സ്വതേ ഡിസേബിൾ ചെയ്ത്, മെസേജ് ഇങ്ങനെയാക്കണം Reading Problems? Click here for webfonts (More info). വെബ്ഫോണ്ട്സിന് വേണ്ടി ആളുകൾ ക്ലിക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് ലോഡാവട്ടെ.


2013/6/28 Rajesh K <rajeshodayanchal@gmail.com>
ഞാൻ ശരിക്കും വെബ് ഫോണ്ടിനെതിരല്ല. പക്ഷേ അതുപയോക്കേണ്ട വിധം ഒന്നു ഡിഫൈൻ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ പിടിപ്പിച്ചിരിക്കുന്ന ടൂളിൽ പിടിച്ചുതന്നെ പറയാം. ആ ടൂളിലെ പ്രദർശനം എന്ന മെനുവിലെ ഫോണ്ടുകൾ എന്ന ഓപ്ഷൻ ആണു നമുക്കിവിടെ വിഷയമായിരിക്കുന്നത്. അതിലെ ബാക്കിയുള്ള കാര്യങ്ങൾ അത്ര അത്യാവശ്യമുള്ള കാര്യമാണോ?? അല്ല എന്നാണെനിക്കു തോന്നുന്നത്. വെറുതേ കുറേ ജാവാസ്ക്രിപ്റ്റ് വാരിവലിച്ചിട്ട് ലോഡിങ് ടൈം കൂട്ടാമെന്നല്ലാതെ ലോകഭാഷകളെയൊക്കെ മലയാളത്തേലേക്ക് തിരികിക്കയറ്റേണ്ടതുണ്ടോ? ആ ടൂളിനെ കുറിച്ചുള്ള അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കുക. എനിക്കതിലെ മറ്റു പല ഓപ്ഷനെ ഇപ്പോഴും ഒരു പിടിയും കിട്ടിയിട്ടില്ല. അവിടെ നിൽക്കട്ടെ.

യൂസേർസിനെ ലോഗിൻ ചെയ്യുന്നതനുസരിച്ച് എഡിറ്റേർസ് എന്നും വായനക്കാരെന്നും തരം തിരിക്കാം. അതിൽ വായനക്കാർക്കാണ് ഫോണ്ട് പ്രശ്നം പ്രധാനമായും വരുന്നത്. അവർക്ക് ഫോണ്ട് എന്നൊരു സാധനം അറിയണമെന്നേ ഇല്ല!! അവർക്കാണ് വെബ് ഫോണ്ടിന്റെ സഹായം വേണ്ടത്. ഇത്തരക്കരെ മതിയായ രീതിയിൽ സഹായിക്കാൻ ഇപ്പോൾ തന്നെ Reading Problems? Click here എന്നൊരു സംഗതിയുണ്ട്.

നമുക്ക് വികസിപ്പിക്കേണ്ടത് ആ പേജല്ലേ?  അവിടെ നമുക്ക് അവരോട് പറയാം  നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടില്ലാത്തതിനാലാണ് ചതുരക്കട്ടകളായി കാണുന്നതെന്നും താഴെ കാണുന്നതിൽ നിന്നും ഒരു ഫോണ്ട് സെലെക്റ്റ് ചെയ്താൽ മലയാളം വായിക്കാൻ പറ്റുമെന്നും. ഇപ്പോൾ കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോണ്ട് സെലെക്റ്റ് ചെയ്ത് ഓക്കെ കൊടുത്താൽ എനേബിൾ ചെയ്യാൻ പാകത്തിൽ അവിടെ വെബ് ഫോണ്ടുകൾ കിടക്കട്ടെ. അതിൽ പുതിയ ലിപിയും പഴയലിപിയും മീരയും ഒക്കെ കിടക്കട്ടെ. അതുപോലെ സിസ്റ്റത്തിലേക്ക് ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും അത് ഇൻസ്റ്റാൾ ചെയ്യാനുള്ള വഴികളും അവിടെ കൊടുക്കാം..

സിസ്റ്റത്തിൽ ഫോണ്ടില്ലാതെ (ഓഫീസ് കമ്പ്യൂട്ടറുകൾ) വരുന്ന എഡിറ്റേർസിനും ഇതുപയോഗിക്കാമല്ലോ.

രാജേഷ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l